Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ഉള്‍വിളിയുടെ കാലം : മുന്‍ ഐബി ഉദ്യോഗസ്ഥനെന്ന് ഭക്തരെ വിശ്വസിപ്പിച്ചു, ഉള്‍വിളിയുണ്ടായതിനെത്തുടര്‍ന്ന് ജോലി ഉപേക്ഷിച്ചു; ആരാണ് നാരായണ്‍ സാകര്‍ ഹരിയെന്ന ഭോലെ ബാബ?


ന്യൂഡല്‍ഹി: തിക്കിലും തിരക്കിലുമുണ്ടായ മറ്റൊരു ദുരന്തത്തിന് കൂടി സാക്ഷിയായി രിക്കുകയാണ് രാജ്യം. ഉത്തര്‍പ്രദേശിലെ ഹഥ്‌റസില്‍ ഉണ്ടായ അപകടത്തില്‍ മരണ സംഖ്യ ഉയരുകയാണ്. ഭോലേ ബാബ എന്നറിയപ്പെടുന്ന സ്വയം പ്രഖ്യാപിത ആള്‍ദൈവം നാരായണ്‍ സാകര്‍ ഹരി നടത്തിയ മതപരമായ പ്രാര്‍ഥനാ ചടങ്ങിലാണ് സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമുള്‍പ്പെടെ ജീവന്‍ നഷ്ടമായത്.

ആളുകള്‍ കൂട്ടമായെത്തി പ്രാര്‍ഥന നടത്തുന്ന സത് സംഗ് എന്നറിയപ്പെടുന്ന ഇത്തരം ചടങ്ങുകള്‍ സര്‍വസാധാരണമാണ് യുപിയില്‍. ഉത്തര്‍പ്രദേശില്‍ ഏട്ടാഹ് ജില്ലയിലെ ബഹദൂര്‍ സ്വദേശിയാണ് ഭോലേ ബാബ. ഇന്റലിജന്‍സ് ബ്യൂറോയിലെ മുന്‍ ജീവനക്കാ രനെന്നാണ് ഇയാള്‍ അവകാശപ്പെട്ടിരുന്നത്. 26 വര്‍ഷം മുമ്പ് ഉള്‍വിളി തോന്നി ഭക്തി മാര്‍ഗം സ്വീകരിച്ചുവെന്നും ജോലി ഉപേക്ഷിച്ചുവെന്നുമാണ് ഇയാള്‍ അവകാശപ്പെ ടുന്നത്.

ഇന്ത്യയിലുടനീളം പത്ത് ലക്ഷത്തിലധികം അനുയായികള്‍ ഭോലെ ബാബക്കുണ്ട്. അനുയായികള്‍ക്കിടയില്‍ കാര്യമായ സ്വാധീനം ചെലുത്തിയിരുന്ന ഉത്തര്‍ പ്രദേശ്, ഉത്തരാഖണ്ഡ്, ഹരിയാന, രാജസ്ഥാന്‍, ഡല്‍ഹി എന്നിവിടങ്ങളില്‍ സ്ഥിരമായി സത്സംഗുകളും സംഘടിപ്പിച്ച് വന്നിരുന്നു.

സോഷ്യല്‍ മീഡിയ പോലുള്ളവയില്‍ നിന്ന് ഭോലെ ബാബെ അകലം പാലിച്ചിരുന്നു. അനുയായികളായിരുന്നു ഇദ്ദേഹത്തിന്റെ പ്രധാന പ്രചാരകര്‍. വെള്ള സ്യൂട്ടും ടൈയുമാണ് വസ്ത്രധാരണ രീതി. സത് സംഗുകളില്‍ ലഭിക്കുന്ന സംഭാവനകളൊന്നും സ്വന്തം ആവശ്യങ്ങള്‍ക്കായല്ല, ഭക്തര്‍ക്ക് വേണ്ടിയാണ് ചെലവഴിക്കുന്നതെന്ന് പ്രഭാഷണ ങ്ങളില്‍ ആവര്‍ത്തിച്ച് പറഞ്ഞിരുന്നു. കോവിഡ് കാലത്തിന് ശേഷമാണ് ഇയാള്‍ കൂടുതല്‍ പ്രശസ്തമായത്.


Read Previous

അനുമതി 80,000 പേര്‍ക്ക്, പങ്കെടുത്തത് രണ്ടരലക്ഷം ആളുകള്‍; ബാബ ചവിട്ടിയ മണ്ണ് ശേഖരിക്കാന്‍ തിക്കും തിരക്കും; ഹഥ്‌റസ് ദുരന്തഭൂമിയായത് ഇങ്ങനെ

Read Next

കല്ലുപോലും പൊടിയുന്ന രാസവസ്തുക്കള്‍ ഒഴിച്ചു; സെപ്റ്റിക് ടാങ്കില്‍ നിന്ന് ഇനിയൊന്നും കിട്ടാന്‍ സാധ്യതയില്ല’

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »