Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ടി എം ഡബ്ല്യു എ റിയാദ് തലശ്ശേരി പ്രീമിയര്‍ ലീഗ് സീസണ്‍ 9 ബോക്സ്‌ ക്രിക്കറ്റ്‌ എഡിഷന്‍ – ടീം വിന്‍ഡോസോഫ്റ്റ്‌ ജേതാക്കള്‍


റിയാദിലെ തലശ്ശേരിക്കാരുടെ കൂട്ടായ്മയായ തലശ്ശേരി മണ്ഡലം വെല്‍ഫെയര്‍ അസോസിയേഷന്‍ റിയാദ് ടി. പി. എല്‍ സീസണ്‍ 9 – ബോക്സ്‌ ക്രിക്കറ്റ്‌ എഡിഷന്‍ എന്ന പേരില്‍ ഇന്‍ഡോര്‍ ക്രിക്കറ്റ്‌ ടൂര്‍ണമെന്‍റ് സംഘടിപ്പിച്ചു. റിയാദിലെ അല്‍ വഷം ഭാഗത്തുള്ള അല്‍ നൂര്‍ ഇന്റര്‍നാഷണല്‍ സ്കൂള്‍ ഗ്രൗണ്ടില്‍ വെച്ച് നടന്ന മത്സരങ്ങളില്‍ എട്ടു ടീമുകള്‍ പങ്കെടുത്തു. അബ്ദുല്‍ ലത്തീഫ് പത്തുക്കാലന്‍ നയിച്ച ടീം ഫെബ്ണയന്‍ ഹോള്‍ഡിങ്ങ്സ്, ഇഹ്സാന്‍ അലി നയിച്ച ടീം അല്‍ അലാമി, മുഹമ്മദ്‌ നിഷാം അലി നയിച്ച ടീം വിന്‍ഡോസോഫ്റ്റ്‌, മുഹമ്മദ്‌ നസീര്‍ ഇസ്മായില്‍ നയിച്ച ടീം അലാംക്കോ എന്നീ ടീമുകള്‍ ഗ്രൂപ്പ്‌ ഒന്നിലും അബുല്‍ റാസിഖ് നയിച്ച ടീം ഫ്യുച്ചര്‍ മൊബിലിറ്റി, അബ്ദുല്‍ ബാസിത്ത് നയിച്ച ടീം വിന്‍ വുഡ്, ഇജാസ് നയിച്ച ടീം പീ സീ ജനറല്‍ സര്‍വീസസ്, മുഹമ്മദ്‌ സെരൂഖ് കരിയാടന്‍ നയിച്ച ടീം അല്‍ സജായ ഹോംസ് എന്നീ ടീമുകള്‍ ഗ്രൂപ്പ്‌ രണ്ടിലും ആയി അണിനിരന്നു. ലീഗ് മത്സരങ്ങള്‍ക്ക് ശേഷം ഗ്രൂപ്പ്‌ ഒന്നില്‍ നിന്നും വിന്‍ഡോസോഫ്റ്റ്‌, ഫെബ്ണയന്‍ ഹോള്‍ഡിങ്ങ്സ്, ഫ്യുച്ചര്‍ മൊബിലിറ്റി, വിന്‍ വുഡ് എന്നീ ടീമുകള്‍ സെമി ഫൈനല്‍ യോഗ്യത നേടി.

ആവേശകരമായ ഫൈനല്‍ മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ടീം ഫെബ്ണയന്‍ ഹോള്‍ഡിങ്ങ്സ് നിശ്ചിത എട്ടോവറില്‍ 23 റണ്‍സ് അടിച്ചെടുത്തു മറുപടി ബാറ്റിങ്ങിനിറങ്ങിയ ടീം വിന്‍ഡോസോഫ്റ്റ്‌ നിശ്ചിത എട്ടോവറില്‍ 36 റണ്‍സ് അടിച്ച് 13 റണ്‍സ് മാര്‍ജിനില്‍ പ്രഥമ ടി എം ഡബ്ല്യു എ റിയാദ് ബോക്സ്‌ ക്രിക്കറ്റ്‌ ലീഗ് ചാമ്പ്യന്‍മാരായി. ടീം വിന്‍ഡോസോഫ്റ്റിലെ മുബഷിര്‍ പള്ളിപ്പുറത്ത് ഫൈനലിലെ മാന്‍ ഓഫ് ദി മാച്ച് ആയി. ടൂര്‍ണമെന്റ് ഉടനീളം മികച്ച ഓള്‍ റൗണ്ട് പ്രകടനം പുറത്തെടുത്ത ടീം വിന്‍ഡോസോ ഫ്റ്റിലെ തന്നെ അഷറഫ് ശ്രീകണ്ഠാപുരം പ്ലയെര്‍ ഓഫ് ദി ടൂര്‍ണമെന്‍റ് പുരസ്കാരം കരസ്ഥമാക്കി. സാജിദ് ആയാടത്തിൽ മത്സരങ്ങൾ നിയന്ത്രിച്ചു.

തലശ്ശേരി പ്രീമിയര്‍ ലീഗ് ക്രിക്കറ്റ്‌ ടൂര്‍ണമെന്‍റ് ഒന്‍പതാം സീസണ്‍ പതിവ് ഫോര്‍മാറ്റില്‍ നിന്നും വ്യത്യ സ്തമായി ഇന്‍ഡോര്‍/ബോക്സ്‌ ക്രിക്കറ്റ്‌ ശൈലിയിലാണ് സംഘടിപ്പിച്ചത്. പങ്കെടുക്കുന്ന ടീമിലെ എല്ലാ കളിക്കാര്‍ക്കും അവസരം കിട്ടുന്ന രീതിയില്‍ സംഘടിപ്പിച്ച മത്സരങ്ങള്‍ പങ്കെടുത്ത കളിക്കാരും കാണികളും ഒന്നടങ്കം ആവേശത്തോടെ സ്വീകരിച്ചു. ടി എം ഡബ്ല്യു എ റിയാദ് പ്രസിഡണ്ട്‌ തന്‍വീര്‍ ഹാഷിം ടൂര്‍ണമെന്‍റ് ഉത്ഘാടനം ചെയ്തു. ടി എം ഡബ്ല്യു എ റിയാദ് എജ്യുക്കേഷന്‍ വിംഗ് തലവന്‍ അബ്ദുല്‍ ലത്തീഫ് നടുക്കണ്ടി മീത്തല്‍ ടീമുകള്‍ക്ക് ആശംസകള്‍ നേര്‍ന്നു.

ടി എം ഡബ്ല്യു എ റിയാദ് സിൽവർ ജൂബിലി വർഷത്തിൽ നടന്ന ഈ ടൂര്ണമെന്റിനായി പ്രത്യേകം രൂപകൽപന ചെയ്ത വിന്നേഴ്സ്, റണ്ണേഴ്‌സ് ട്രോഫികൾ ഡി എസ വി ലോജിസ്റ്റിക് ഓപ്പറേഷൻസ് ഹെഡ് അഡ്വക്കേറ്റ് സിജാസ് പുരയിൽ, വേർളി പാർസൺസ് ഫിനാൻസ് ഹെഡ് ജസീർ പട്ടുവത്തിൽ എന്നിവർ ചേർന്ന് അനാച്ഛാദനം ചെയ്തു. അൻവർ സാദത്ത് ടി എം ഡിസൈൻ ചെയ്ത ട്രോഫികൾ നിർമിച്ചത് പ്രമുഖ ഫിറ്റ് ഔട്ട് കമ്പനി ആയ ടെൻ സ്റ്റാർ ആയിരുന്നു.

ടി എം ഡബ്ല്യു എ റിയാദ് എക്സിക്യൂട്ടീവ് അംഗങ്ങള്‍ക്കൊപ്പം ബിന്‍ സായിദ് ട്രാവല്‍സ് എം ഡി നസ്തര്‍ പുത്തന്‍പുരയില്‍ വിന്‍ഡോസോഫ്റ്റ്‌ പ്രതിനിധി ശംഷയര്‍ എന്നിവര്‍ ചേര്‍ന്ന് വിജയികള്‍ക്കുള്ള സമ്മാനദാനം നിര്‍വഹിച്ചു. സ്പോര്‍ട്സ് കണ്‍വീനര്‍ ഫുആദ് കണ്ണംബത്ത്, അന്‍വര്‍ സാദത്ത്‌ ടി എം, അഫ്താബ് അംബിലായില്‍, റഫ്സാദ് വാഴയില്‍, മുഹമ്മദ്‌ ഖൈസ്, തൈസിം അബ്ദുൽ ഗഫൂർ, മുഹമ്മദ് നജാഫ് എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. നിർവാഹക സമിതി അംഗങ്ങളായ ഉമ്മർ ഫിറോസ്, ഖാലിദ് റഹ്മാൻ ചെറിയത്ത്, ഹാരിസ് പി സി, അഷ്‌കർ വി സി, അബ്ദുൽകരീം കെ എം, അൻവർ സാദത്ത് കാത്താണ്ടി, ഉസ്മാൻ കുട്ടി, സമീർ മൈലാടൻ, എസ്സാർ കാത്താണ്ടി, ഫിറോസ് ബക്കർ എന്നിവർ സന്നിഹിതരായിരുന്നു


Read Previous

സിറ്റി ഫ്ലവർ അബഹ ശാഖ ഡിസംബർ 31ന് പ്രവർത്തനമാരംഭിക്കും

Read Next

പ്രൗഢമായി റിയാദ് സിറ്റി പ്രവാസി സാഹിത്യോത്സവ് : അസീസിയ സെക്ടർ ജേതാക്കൾ

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »