ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
റിയാദ് : തലശ്ശേരി മണ്ഡലം വെൽഫേർ അസോസിയേഷൻ – റിയാദ് സിൽവർ ജൂബിലി വാർഷികം ആഘോഷി ക്കുന്നു. ജീവകാരുണ്യ പ്രവർത്തനത്തിന്റെ ഇരുപത്തിയഞ്ചാം വാർഷികാഘോഷങ്ങളുടെ ഭാഗമായി റിയാദിൽ അദ്നാൻ മെഹ്ഫിൽ-25 എന്ന പേരിൽ മെഗാ സംഗീത സന്ധ്യ സംഘടിപ്പിക്കുന്നു. മക്ക റോഡ് എക്സിറ്റ് 26 ലെ ഫ്ലെമിംഗോ മാളിൽ ഒക്ടോബർ 24, വെള്ളിയാഴ്ച വൈകുന്നേരം നാല് മണി മുതൽ 12 വരെ നടക്കുമെന്ന് ഭാരവാഹികള്‍ റിയാദില്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു

പ്രശസ്ത ഗായകരായ ആബിദ് കണ്ണൂരും സജിലി സലീമും നേതൃത്വം വഹിക്കുന്ന പരിപാടിയിൽ റിയാദി ലെ പ്രാദേശിക കലാകാരന്മാരുടെയും കുട്ടികളുടെയും വർണ്ണശഭളമായ മറ്റ് കലാപരിപാടികളും അര ങ്ങേറും. കൂടാതെ മെഹ്ഫിൽ-25 ന്റെ ഭാഗമായി കേരളീയ വനിതകൾക്കായി “പുഡ്ഡിംഗ് ഫെസ്റ്റ്” എന്ന പേരിൽ പ്രത്യേക പാചകമത്സരം രുചിയൂറും തലശ്ശേരി വിഭവങ്ങൾ ഉൾക്കൊളിച്ചുള്ള ഫുഡ് സ്റ്റാളുകളും പരിപാടിക്ക് മാറ്റ് കൂട്ടുമെന്ന് ഭാരവാഹികൾ അവകാശപ്പെട്ടു.
സൗദി അറേബ്യയുടെ തലസ്ഥാന നഗരിയായ റിയാദിൽ കഴിഞ്ഞ 25 വർഷക്കാലമായി ജീവകാരുണ്യ മേഖലയിൽ വ്യവസ്ഥാപിതമായ പ്രവർത്തനങ്ങളിലൂടെ മാതൃകയായി നിലകൊള്ളുന്ന സംഘടനകളിൽ ഒന്നാണ് തലശ്ശേരി മണ്ഡലം വെൽഫെയർ അസോസിയേഷൻ അഥവാ TMWA Riyadh. റിയാദിലെ അഞ്ഞൂ റോളം വരുന്ന തലശ്ശേരി സ്വദേശികളായ പ്രവാസികളുടെ ഈ കൂട്ടായ്മ, നാട്ടിലെ വിവിധ മേഖലകളിൽ അർഹരായവരെ കണ്ടെത്തി സഹായം എത്തിക്കുന്നതിനോടൊപ്പം, റിയാദിൽ വിവിധ കലാ, കായിക, സാംസ്കാരിക, സാമൂഹിക പരിപാടികളിലൂടെ സംഘടനയിലെ മെമ്പർമാരുമായി വളരെ അടുത്ത സാമൂഹിക ബന്ധം നിലനിർത്തുന്നു.
വാർത്താസമ്മേളനത്തിൽ തൻവീർ ഹാഷിം (പ്രസിഡന്റ്), ഷമീർ ടി.ടി (ജനറൽ സെക്രട്ടറി), അഫ്താബ് അമ്പിലായിൽ (വൈസ് പ്രസിഡന്റ്), ഹാരിസ് പി.സി (ഇവന്റ് ഹെഡ്), അഷ്‌കർ വി.സി (സ്‌പോൺസ ർഷിപ് ഹെഡ്), അബ്ദുൽ ഖാദർ മോച്ചേരി (സ്പെഷ്യൽ പ്രൊജക്റ്റ് ഹെഡ്) എന്നിവർ പങ്കെടുത്തു.
