Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ടി.എം.ഡബ്ല്യു.എ റിയാദ് ഇരുപത്തിയഞ്ചാം വാര്‍ഷികം ആഘോഷിച്ചു


റിയാദിലെ മലയാളി സംഘടനകളില്‍ വളരെ സജീവമായ തലശ്ശേരി മണ്ഡലം വെല്‍ഫെയര്‍ അസോസിയേഷന്‍ – റിയാദ് ഇരുപത്തിയഞ്ചാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി അദ്നാന്‍ മെഹ്ഫില്‍ ’25 സംഘടിപ്പിച്ചു. മക്ക റോഡ്‌ എക്സിറ്റ് 26-ല്‍ ഫ്ലെമിംഗോ പാര്‍ക്ക് മാളിലുള്ള മാര്‍ക്ക് ആന്‍ഡ്‌ സേവ് ഹാളിൽ നടന്ന സംഗീത നിശയില്‍ കേരളത്തില്‍ നിന്നുള്ള മികച്ച ഗായകരായ ആബിദ് കണ്ണൂര്‍, സജിലി സലീം എന്നിവരോടൊപ്പം റിയാദിലെ പ്രശസ്ത ഗായകരായ അബ്ദുല്‍ കബീര്‍, ഉമ്മര്‍ ഫിറോസ്‌ എന്നിവര്‍ പങ്കെടുത്തു. റിയാദിലെ പ്രമുഖ അവതാരകനായ സജിന്‍ നിഷാന്‍റെ കയ്യടക്കത്തോടെയുള്ള അവതരണം പരിപാടിയുടെ മാറ്റുകൂട്ടി.

സേവന രംഗത്ത് അഭിമാനകരമായ ഇരുപത്തിയഞ്ചു വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കുന്ന ടി.എം.ഡബ്ല്യു.എ റിയാദിന്‍റെ ഇതുവരെയുള്ള പ്രവര്‍ത്തനങ്ങള്‍ സംക്ഷിപ്ത രൂപത്തില്‍ ഉള്‍പെടുത്തിയ ഡോകുമെന്‍ററി മുഹമ്മദ്‌ സലിം പി.വി, റഫ്സാദ് വാഴയില്‍ എന്നിവര്‍ ചേര്‍ന്ന് അവതരിപ്പിച്ചു. ഈ സംഘടനയുടെ തുടക്ക കാലം മുതല്‍ പ്രവര്‍ത്തിച്ചു വന്ന സീനിയര്‍ എക്സിക്യൂട്ടീവ് അംഗങ്ങളായ പ്രൊഫ. അബ്ദുല്‍ ഫൈസല്‍ ഒ വി, യൂനുസ് ഉസ്മാന്‍, ഖാലിദ്‌ റഹ്മാന്‍ ചെറിയത്ത്, മുഹമ്മദ്‌ ഷഫീക്ക് പി.പി, ഷമീര്‍ തീക്കൂക്കില്‍ എന്നിവരെ പ്രസിഡണ്ട്‌ തന്‍വീര്‍ ഹാഷിമിന്‍റെ നേതൃത്വത്തില്‍ മുഴുവന്‍ എക്സിക്യൂട്ടീവ് അംഗങ്ങളും ചേര്‍ന്ന് ആദരിച്ചു.

ഒക്ടോബര്‍ 24 വെള്ളിയാഴ്ച വൈകുന്നേരം നാലുമണിക്ക് പുഡ്‌ഡിങ്ങ് ഫെസ്റ്റ് എന്ന പേരില്‍ പാചക മത്സരത്തോടെ ആരംഭിച്ച പരിപാടികള്‍ രാത്രി പന്ത്രണ്ടു മണി വരെ നീണ്ടു. പുഡ്‌ഡിങ്ങ് ഫെസ്റ്റ് മത്സരത്തില്‍ ഷെയ്ഖ്‌ അബ്ദുള്ള, അനീസ ഹദ്ധാദ് എന്നിവര്‍ ഫലനിര്‍ണയം നടത്തി. ജഫ്രീന ജഫ്ഷീദ് ഒന്നാം സ്ഥാനവും നഫീസ ഷഫീക്ക് രണ്ടാം സ്ഥാനവും ശഫാഹു റമീസ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി. വിജയികള്‍ക്ക് പുഡ്‌ഡിങ്ങ് ഫെസ്റ്റ് മത്സരങ്ങളുടെ കോ ഓര്‍ഡിനേറ്റര്‍മാരായ അഷ്കര്‍ വി.സി, ശബ്നം അഷ്കര്‍, അബ്ദുല്‍ ഖാദര്‍ മോച്ചേരി എന്നിവരുടെ നേതൃത്വത്തില്‍, റിയാദിലെ പ്രമുഖ ഷെഫ് മശൂദ് സമ്മാനദാനം നിര്‍വഹിച്ചു. ഇതോടൊപ്പം തന്നെ ഹസീബ് ഒ.വി, അബ്ദുല്‍ കരീം കെ.എം എന്നിവരുടെ നേതൃത്വത്തില്‍ റിയാദ് കലാവേദി ഗാനവിരുന്നൊരുക്കി. പരിപാടിയുടെ മുഖ്യ സ്പോന്‍സര്‍മാരെ ആദരിച്ചു.

മാര്‍ക്ക് ആന്‍ഡ്‌ സേവ് ഓഡിറ്റോറിയത്തില്‍ തിങ്ങി നിറഞ്ഞ സദസ്സിനെ ആബിദ് കണ്ണൂരും സജിലി സലീമും തങ്ങളുടെ തകര്‍പ്പന്‍ പ്രകടനങ്ങളിലൂടെ ആസ്വാദനത്തിന്‍റെ കൊടുമുടിയിലെത്തിച്ചു. ഇതിന്‍റെ കൂടെ കുട്ടികളുടെ ഫാഷന്‍ ഷോ, ഒപ്പന, അറബിക് ഡാന്‍സ്, ഹൂല ഹൂപ് ഡാന്‍സ്, ഡാന്‍ഡിയ തുടങ്ങിയ പരിപാടികള്‍ ആഘോഷങ്ങളുടെ മാറ്റ് കൂട്ടി. റിയാദിലെ ബിസിനസ് കലാ സാംസ്കാരിക ദൃശ്യമാധ്യമ രംഗത്തെ പ്രമുഖർ പങ്കെടുത്തു. ലക്കി ഡ്രോയിൽ മഹർ ഷഫീക്, താഹിർ വാഴയിൽ ,സമീർ അവൽ എന്നിവർ വിജയികളായി.

അദ്നാന്‍ മെഹ്ഫില്‍ ’25 പരിപാടികള്‍ക്ക് ടി.എം.ഡബ്ല്യു.എ റിയാദ് ഇവന്‍റ്സ് തലവന്‍ ഹാരിസ് പി.സി, അഫ്താബ് അമ്പിലായില്‍ എന്നിവര്‍ നേതൃത്വം നല്‍കി. മുഴുവന്‍ എക്സിക്യൂട്ടീവ് അംഗങ്ങളും ഇരുപതോളം വളണ്ടീയര്‍മാരും ചേര്‍ന്ന് പരിപാടികള്‍ നിയന്ത്രിച്ചു. ഇവന്റസ് ഹെഡ് കൂടിയായ പി.സി ഹാരിസ് നന്ദി പറഞ്ഞു.


Read Previous

കേരളപ്പിറവിദിനം: പെരുമ്പാവൂർ പ്രവാസി അസോസിയേഷൻ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു

Read Next

ഹൃദയപൂർവ്വം കേളി” പൊതിച്ചോർ വിതരണം.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »