വെല്ലൂര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെകനോളജിയില്‍ നിന്നും പി എച് ഡി ബിരുദം കരസ്ഥ മാക്കിയ ഡോക്ടര്‍ അര്‍മാന്‍ ഫിറോസിനെ തലശ്ശേരി മണ്ഡലം വെല്‍ഫെയര്‍ അസോസി യേഷന്‍ റിയാദ് ആദരിച്ചു.

ടി എം ഡബ്ല്യു എ റിയാദ് നിര്‍വാഹക സമിതിയുടെ നേതൃത്വത്തില്‍ മലാസിലെ അല്മാസ് കോണ്‍ഫറന്‍സ് ഹാള്ളില്‍ വെച്ച് നടന്ന പരിപാടിയില്‍ നിര്‍വാഹക സമിതി അംഗങ്ങള്‍ക്ക് പുറമേ പ്രവാസ സമൂഹത്തിലെ പ്രമുഖര്‍ പങ്കെടുത്തു. ജോയിന്റ് സെക്രട്ടറിമാരായ റഫ്സാദ് വാഴയില്‍, മുഹമ്മദ് നജാഫ് എന്നിവര്‍ അവതാരകരായ പരിപാടിയില്‍ ഹൈമി അൻവർ സാദത്ത് ഖിറാഅത്തും, ഇവന്‍റ് ഹെഡ് ഹാരിസ് പി സി സ്വാഗതവും പറഞ്ഞു. ജനറല്‍ സെക്രട്ടറി അന്‍വര്‍ സാദത്ത് ടി എം പരിപാടി ഉത്ഘാടനം ചെയ്തു.
മുന്‍ ജനറല്‍ സെക്രട്ടറി ഷമീര്‍ തീക്കൂക്കില്‍ സദസ്സിനു വേണ്ടി ടി എം ഡബ്ല്യു എ റിയാദ് കമ്മിറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചു. അബ്ദുല്‍ നാസര്‍ യൂനിസ് ഡോക്ടര്‍ അര്‍മാന്‍ ഫിറോസിന്‍റെ പ്രൊഫൈല്‍ അവതരിപ്പിച്ചു. വൈസ് പ്രസിഡന്‍റുമാരായ അഫ്താബ് അമ്പിലായില്‍ അന്‍വര്‍ സാദത്ത് കാത്താണ്ടി എന്നിവര്‍ ചേര്‍ന്ന് അഭിനന്ദന ഫലകവും ജനറല്‍ സെക്രട്ടറി അന്‍വര്‍ സാദത്ത് ടി എം എഡ്യുക്കേഷന്‍ വിംഗ് തലവന്‍ ഷഫീഖ് പി പി എന്നിവര്‍ ചേര്‍ന്ന് ആശംസാ പത്രവും സമ്മാനിച്ചു. ട്രെഷറര്‍ അബ്ദുല്‍ ഖാദര്‍ മോച്ചേരി ഹാരിസ് പി സി എന്നിവര്‍ ചേര്‍ന്ന് പൊന്നാട അണിയിച്ചു.
തുടര്‍ന്ന് നിര്‍വാഹക സമിതിക്ക് വേണ്ടി ഷഫീഖ് പി പി, അബ്ദുല്‍കരീം കെ എം, ഹസീബ് മുഹമ്മദ് ഒ വി, ബുഷ്‌റാ ഖാലിദ് എന്നിവരും റിയാദ് പ്രവാസ സമൂഹത്തിലെ സാംസ്കാരിക, സാങ്കേതിക രംഗത്തെ പ്രമുഖരായ മൈമൂന അബ്ബാസ്, സഹീര്‍ മോഹിയുദ്ധീന്‍, സുഹാസ് ചെപ്പാലി, ഹാഷിഖ് മൊയ്ദു, സലാഹുദ്ധീന്‍, അബ്ബാസ് സാഹിബ് എന്നിവരും അഭിനന്ദന പ്രസംഗങ്ങള്‍ നടത്തി. ഡോക്ടര്‍ അര്‍മാന്‍ ഫിറോസിന്‍റെ പിതാവ് ഉമ്മര്‍ ഫിറോസ്, മാതാവ് ആയിഷ ഫിറോസ് എന്നിവരും സംസാരിച്ചു. തുടര്‍ന്ന് മറുപടി പ്രസംഗത്തില്‍ ഡോക്ടര്‍ അര്‍മാന്‍ ഫിറോസ് തന്‍റെ അകാദമിക യാത്രയിലെ അനുഭവങ്ങളും ഉണ്ടായ വെല്ലുവിളികളും സദസ്സിനോട് പങ്കുവെച്ചു. അഫ്താബ് അമ്പിലായില്‍ നന്ദി പറഞ്ഞു.
തലശ്ശേരി പാലിശ്ശേരി സ്വദേശിയായ ഡോക്ടര്‍ അര്‍മാന്‍ ഫിറോസ് റിയാദിലെ അല്‍-ബൈദാര്‍ കമ്പനി സി ഇ ഒ ഫിറോസ് ഉമ്മര്‍, പാനൂര്‍ എം ഇ എസ് സ്കൂള്‍ മുന്‍ പ്രിന്‍സിപ്പല്‍ ആയ്ഷാ ഫിറോസിന്റെയും മകനാണ്. റെറ്റിനല്‍ ഡീജനറേറ്റീവ് രോഗങ്ങളുമായി ബന്ധപ്പെട്ട ജീനോം-വൈഡ് സ്ക്രീനിംഗ്, നോവല്‍ പ്രോട്ടീന്‍ ടാര്‍ഗറ്റുകള്‍ തിരിച്ചറിയല്‍ എന്നീ വിഷയങ്ങളിലെ ഗവേഷണത്തിലാണ് പി എച് ഡി ബിരുദം കരസ്ഥമാക്കിയത്. ഇതോടൊപ്പം ഗണ്യമായ സാദ്ധ്യതകളുള്ള ചികിത്സാ രീതികളും അദ്ദേഹത്തിന്‍റെ ഗവേഷണത്തില്‍ ഉള്‍പെടുന്നു. നാസ ജീന്‍ ലാബില്‍ ഔദ്യോഗിക അംഗത്വമുള്ള ഡോക്ടര്‍ അര്‍മാന്‍ ലണ്ടന്‍ റോയല്‍ സൊസൈറ്റി ഓഫ് ബയോളജി അംഗം കൂടിയാണ്. ഒറിഗണ്‍ ഹെല്‍ത്ത് ആന്‍ഡ് സയന്‍സ് യൂണിവേര്‍സിറ്റിയുടെ കീഴില്‍ പോസ്റ്റ് ഡോക്ടറല്‍ ഫെല്ലോഷിപ്പ് ലഭിച്ച ഡോക്ടര്‍ അര്‍മാന്‍ ഫിറോസ് അമേരിക്കയിലേക്ക് ഉടന്‍ യാത്ര തിരിക്കും