ടി എം ഡബ്ല്യു എ റിയാദ് തലശ്ശേരി ബാഡ്മിന്‍റണ്‍ ലീഗ് സീസണ്‍ 3 – നജീബ് അഭിലാഷ് സഖ്യം ചാമ്പ്യന്‍മാര്‍


തലശ്ശേരി മണ്ഡലം വെല്‍ഫെയര്‍ അസോസിയേഷന്‍ റിയാദ് ഈ വര്‍ഷം നടത്തുന്ന ടി എം ഡബ്ല്യു എ റിയാദ് തലശ്ശേരി ഫെസ്റ്റ് 2024 പരിപാടികളുടെ ഭാഗമായ തലശ്ശേരി ബാഡ്മിന്‍റണ്‍ ലീഗ് സീസണ്‍ 3 എക്സിറ്റ് 16 ലെ റായിദ് പ്രോ കോര്‍ട്ടില്‍ വെച്ച് സംഘടിപ്പിച്ചു, വിവിധ വിഭാഗങ്ങളിലായി നൂറോളം കളിക്കാര്‍ പങ്കെടുത്ത ടൂര്‍ണമെന്‍റ് ജന പങ്കാളിത്തം കൊണ്ട് കൂടി ശ്രദ്ധേയമായി.

32 ടീമുകള്‍ പങ്കെടുത്ത പ്രോ വിഭാഗത്തില്‍ മുഹമ്മദ്‌ നസീര്‍ ഇസ്മയില്‍ / ശുഹൈബ് കക്കോട്ട് സഖ്യത്തെ ഒന്നിനെതിരെ രണ്ട് സെറ്റുകള്‍ക്ക്]* പരാജയപ്പെടുത്തി നജീബ് / അഭിലാഷ് സഖ്യം ജേതാക്കളായി. അമച്വര്‍ വിഭാഗത്തില്‍ ഷമീര്‍ തീക്കൂക്കില്‍ / മുഹമ്മദ്‌ നംഷിദ് സഖ്യത്തെ പരാജയപ്പെടുത്തി അന്‍വര്‍ സാദത്ത്‌ ടി എം / നിഷാദ് സഖ്യം ജേതാക്കളായി. വനിതാ വിഭാഗത്തില്‍ ബൈമി സുബിൻ / ഹുസ്ന നിസാഫ് സഖ്യത്തെ തോല്‍പ്പിച്ചു ഷഹലാ അഫീല്‍ / ഫാത്തിമ സബ ഷഹാബുദീൻ ഖൈസ് സഖ്യവും ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ ഫദല്‍ ഫുആദ് / സൈദാന്‍ നസീര്‍ സഖ്യത്തെ തോല്‍പ്പിച്ച് നെഹാന്‍ നസീര്‍ / ദയാന്‍ ഇഖ്ബാല്‍ സഖ്യവും ജേതാക്കളായി. പെണ്‍കുട്ടികളുടെ സിംഗിള്‍സില്‍ ആയ്ലാ ആരിഫ് ജേതാവും ഫാത്തിമ ഹവ്വ ഫത്താഹ് റണ്ണര്‍അപ്പുമായി. കിഡ്സ്‌ വിഭാഗത്തില്‍ യുവിന്‍ അഭിലാഷ്, സൈദ്‌, ഒമര്‍ അലി സര്‍ഫറാസ് എന്നിവര്‍ വിജയികളായി.

ടി എം ഡബ്ല്യു എ റിയാദ് പ്രസിഡന്‍റ് അഷ്ക്കര്‍ വി സി പരിപാടികള്‍ ഉദ്ഘാടനം ചെയ്തു. സ്പോര്‍ട്സ് കണ്‍വീനര്‍ ഫുആദ് കണ്ണംബത്ത് മത്സരങ്ങള്‍ക്ക് നേതൃത്വം നല്‍കി. നിര്‍വാഹക സമിതി അംഗങ്ങളോടൊപ്പം റയാന്‍ ഇന്റര്‍നാഷണല്‍ ക്ലിനിക്‌ പ്രതിനിധികളായ മുഷ്താഖ് മുഹമ്മദ്‌ അലി വി പി, അദ്നാൻ ജാബിർ, ഡോക്ടർ ജാവിദ് അഹ്മദ് കുട്ടി, റിയാദിലെ മാഹിക്കാരുടെ കൂട്ടായ്മയായ മൈവ പ്രസിഡന്റ്‌ ആരിഫ് എന്നിവര്‍ വിജയികള്‍ക്കുള്ള ട്രോഫികള്‍ വിതരണം ചെയ്തു. ഇവന്‍റ് സ് കണ്‍വീനര്‍ ഹാരിസ് പി സി നന്ദിപ്രകാശനം നടത്തി. ടി എം ഡബ്ല്യു എ റിയാദ് തലശ്ശേരി ഫെസ്റ്റ് 2024 ന്‍റെ ഭാഗമായി നിരവധി പരിപാടികള്‍ കമ്മിറ്റി പദ്ധതിയിടുന്നുണ്ടെന്നും തമ്മിലുള്ള ബന്ധങ്ങൾ ഊഷ്മളമാക്കുന്ന ഇത്തരം പരിപാടികളിൽ എല്ലാവരുടെയും സഹകരണം ഉണ്ടാകണമെന്നും ഹാരിസ് പി സി അഭ്യർത്ഥിച്ചു.


Read Previous

തീപിടുത്തം: കുവൈത്തില്‍ മരണമടഞ്ഞവര്‍ക്ക് അനുശോചനം രേഖപ്പെടുത്തി പാലക്കാട് ജില്ലാപ്രവാസി അസോസിയേഷൻ. 

Read Next

കിസ്‌വ മാറ്റ ചടങ്ങ് മുഹറം ഒന്നിന്; കഅ്ബാലയത്തെ അണിയിക്കാനുള്ള പുതിയ കിസ്‌വ കൈമാറി, ഹജ് കര്‍മങ്ങള്‍ പരിസമാപ്തിയിലേക്ക്.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »