Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ടി എം ഡബ്ല്യു എ റിയാദ് – തലശ്ശേരി നോമ്പുതുറ : ഇഫ്താര്‍ സംഘടിപ്പിച്ചു


റിയാദിലെ തലശ്ശേരിക്കാരുടെ കൂട്ടായ്മയായ തലശ്ശേരി മണ്ഡലം വെല്‍ഫെയര്‍ അസോസിയേഷന്‍ റിയാദ് ഇഫ്താര്‍ വിരുന്ന് സംഘടിപ്പിച്ചു. ബദറില്‍ ഉള്ള റിമാസ് സെലിബ്രേഷന്‍ ഹാളില്‍ വെച്ച് നടന്ന തലശ്ശേരി നോമ്പുതുറയില്‍ 650-ല്‍ പരം അംഗങ്ങളും റിയാദിലെ സാമൂഹിക ബിസിനസ് രംഗത്തെ പ്രമുഖർ പങ്കെടു ത്തു. സെന്ഹ ഫാത്തിമ ശഹ്സാദ് നടത്തിയ ഖിറാഅത്തോടെ ആരംഭിച്ച പൊതുയോഗം പ്രസിഡന്‍റ് തന്‍വീര്‍ ഹാഷിം ഉത്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി ഷമീര്‍ തീക്കൂക്കില്‍ റമദാന്‍ സന്ദേശം നൽകുക യും ടി എം ഡബ്ല്യു എ റിയാദ് തലശ്ശേരിയില്‍ നടത്തുന്ന വിവിധ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചു. ഈ വർഷം സ്പെഷ്യൽ പ്രൊജക്റ്റ് ടീമിന്റെ നേതൃത്വത്തിൽ 662 റമദാൻ കിറ്റുകൾ വിതരണം ചെയ്തതായി അദ്ദേഹം അറിയിച്ചു. ഇഫ്താര്‍ ഒരുക്കങ്ങള്‍ക്ക് നേതൃത്വം നല്‍കിയ ഇവന്‍റ് സ് തലവന്‍ ഹാരിസ് പി.സി പരിപാടിയിൽ നന്ദി പ്രകാശനം നടത്തി.

ടി എം ഡബ്ല്യു എ റിയാദ് വനിതാ വിങ്ങിന്‍റെ മേല്‍നോട്ടത്തില്‍ നിര്‍വാഹക സമിതി അംഗങ്ങളുടെയും മറ്റ് അംഗങ്ങളുടെയും കുടുംബിനികള്‍ തയ്യാറാക്കിയ തലശ്ശേരിയുടെ പെരുമ അവകാശപ്പെടുന്ന രുചി യൂറും പലഹാരങ്ങൾ നാട്ടിലെ നോമ്പുതുറയുടെ അനുഭവം സമ്മാനിച്ചുവെന്ന് ഇഫ്താറില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു.ഹാളിൽ സംഘടിപ്പിച്ച തറാവീഹ് നമസ്കാരത്തിന് ഹാഫിസ് ഇമ്രാന്‍ അല്‍ മനാര നേതൃത്വം നല്‍കി.

ടീഫെ! ടി എം ഡബ്ല്യു എ റിയാദ് റമദാന്‍ ക്വിസ് വിജയികള്‍ക്കുള്ള സമ്മാനദാനം ഇഫ്താര്‍ വേദിയില്‍ വെച്ച് റിയാദിലെ പ്രമുഖ സംരഭകനായ ഷാനവാസ്‌ അഹമ്മദ് നിര്‍വഹിച്ചു. ആയിഷ ഫിറോസ്‌, മുഹമ്മദ്‌ ഖൈസ്, മുഹമ്മദ്‌ സലിം പി.വി എന്നിവര്‍ സന്നിഹിതരായിരുന്നു.


Read Previous

ചുണ്ടുകള്‍ ചുവന്നു തുടുത്തിരിക്കാന്‍ ആഗ്രഹിക്കാത്ത സ്ത്രീകള്‍ ഉണ്ടാവില്ല ചുണ്ടുകള്‍ ചുവന്നു തുടുക്കാന്‍ ഇങ്ങനെ ചെയ്തു നോക്കു

Read Next

രാജ്ഞിമാർ  ധരിച്ചിരുന്നത്  ഇരുമ്പിന്റെ  അടിവസ്‌ത്രം,  താക്കോൽ  രാജാവിന്റെ  കയ്യിൽ

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »