ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

റിയാദിലെ തലശ്ശേരിക്കാരുടെ കൂട്ടായ്മയായ ടി.എം.ഡബ്ള്യു.എ തലശ്ശേരി ഫെസ്റ്റ് 2024″ എന്ന ബാനറില്‍ ഡിസംബര്‍ വരെ നീണ്ടു നില്ക്കുന്ന വിവിധ പരിപാടികള്‍ക്ക് ഈ മാസം അവസ്നാത്തോടെ തുടക്കം കുറിക്കും, ക്രിക്കറ്റ്, ഫുട്ബോൾ, ബാഡ്മിന്റൺ ടൂർണമെന്റുകള്‍ കുട്ടികൾക്കുള്ള ഖുർആൻ പാരായണം, ചിത്ര രചന, പാചക മത്സരം, തുടങ്ങിയ പരിപാടികൾ സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ റിയാദില്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു
ഫെസ്റ്റിന്റെ ഭാഗമായി മെയ് 31ന് വെള്ളിയാഴ്ച എക്സിറ്റ് 16 ലെ റായിദ് (RAED) ബാഡ്മിന്റൺ അക്കാഡമിയിൽ വെച്ച് സംഘടിപ്പിക്കുന്ന ബാഡ്മിന്റൺ ടൂർണമെന്റ് അരങ്ങേറും സെപ്റ്റംബർ അവസാന വാരം റിയാദിലെ കുടുംബിനികളെ സംഘടിപ്പിച്ച് വിപുലമായ പാചക മത്സരത്തോടൊപ്പം പുരുഷന്മാരുടെ ലൈവ് ഫുഡ് ഫെസ്റ്റിവൽകൂടി നടത്തുമെന്ന് ഭാരവാഹികള്‍ പറഞ്ഞു.
പിന്നിട്ട വര്‍ഷങ്ങളില്‍ നിരവധി ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ സംഘടനക്ക് സാധിച്ചിട്ടുണ്ട്, നിര്‍ധനരായ 8 കുടുംബങ്ങള്‍ക്ക് ഭവനം ഒരുക്കാന്‍ കഴിഞ്ഞതും വിദ്യാഭ്യാസംരംഗത്തെ പ്രവര്‍ത്തനവും മികച്ച രീതിയില്‍ കൊണ്ട് പോകാന്‍ സാധിച്ചത് ഭാരവാഹികള്‍ ചൂണ്ടികാണിച്ചു
വാര്‍ത്താസമ്മേളനത്തില്‍ കൂട്ടായ്മ പ്രസിഡന്റ് അഷ്കർ വി.സി, സെക്രട്ടറി അൻവർ സാദാത്ത് ടി.എം, വൈസ് പ്രസിഡന്റ് അഫ്താബ് അമ്പിലായിൽ, ഇവെന്റ കണ്‍വീനര്‍ ഹാരിസ് പി.സി, സ്പോർട്സ് കണ്‍വീനര്‍ ഫുഹാദ് കണ്ണമ്പത്ത്, സ്പോന്സര്ഷിപ് കണ്‍വീനര്‍ തൻവീർ ഹാഷിം എന്നിവര്‍ പങ്കെടുത്തു
