Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

കണ്ണിന്‍മണിയായ മകളുടെ വിവാഹത്തില്‍ പങ്കെടുക്കണം ; കൊടുങ്കാറ്റില്‍ പിതാവ് നടന്നെത്തിയത് 50 കിലോമീറ്റര്‍…


കണ്ണിന്‍മണിയായ മകളുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ വാത്സല്യനിധിയായ പിതാവ് നടന്നത് 50 കിലോമീറ്ററോളം. അതും കൊടുങ്കാറ്റിനിടയിലൂടെ. ഏത് പ്രതിബന്ധങ്ങ ള്‍ക്കിടയിലൂം മകളോടുള്ള ഡേവിഡിന്റെ വാത്സല്യം ഇപ്പോള്‍ സാമൂഹ്യമാധ്യമ ങ്ങളിലും കയ്യടി നേടുകയാണ്.

എതിരായ പ്രതിബന്ധങ്ങള്‍ക്കിടയിലും തന്റെ മകള്‍ എലിസബത്തിന്റെ കല്യാണം നഷ്ടപ്പെടുത്തരുതെന്ന് ഡേവിഡ് ദൃഢനിശ്ചയം ചെയ്യുകയായിരുന്നു. ശനിയാഴ്ച രാവിലെ 11 മണിക്കായിരുന്നു വിവാഹം. എന്നാല്‍ കൊടുങ്കാറ്റ് കാരണം ഇന്റര്‍‌സ്റ്റേറ്റ് 26-ല്‍ സാധാരണഗതിയില്‍ രണ്ട് മണിക്കൂര്‍ ഡ്രൈവ് ചെയ്ത് എത്തുവാന്‍ കഴിയുമായിരുന്നില്ല. എന്നാല്‍ പരിചയസമ്പന്നനായ ഒരു മാരത്തോണര്‍ കൂടിയായ ജോണ്‍സ് തന്റെ ബാക്ക്പാക്കില്‍ കുറച്ച് അവശ്യസാധനങ്ങള്‍ മാത്രം എടുത്ത് കാല്‍നടയായി പുറപ്പെട്ടു.

ഹെലന്‍ ചുഴലിക്കാറ്റിന്റെ വെള്ളപ്പൊക്കവും നാശനഷ്ടങ്ങള്‍ക്ക് ഇടയിലൂടെയും മുട്ടോളം ചെളിയിലൂടെ സഞ്ചരിക്കുന്നതുള്‍പ്പെടെയുള്ള വെല്ലുവിളികള്‍ നിറഞ്ഞതാ യിരുന്നു അദ്ദേഹത്തിന്റെ യാത്ര. ശക്തമായ കാറ്റഗറി 4 ചുഴലിക്കാറ്റ് ഫ്ലോറിഡയിലെ ബിഗ് ബെന്‍ഡ് മേഖലയില്‍ കരകയറി തെക്ക്-കിഴക്കന്‍ യുഎസിന്റെ ഭൂരിഭാഗവും കടന്നതിനുശേഷം ഹെലന്‍ ഏറ്റവും കൂടുതല്‍ നാശം വിതച്ച ചില പ്രദേശങ്ങളിലൂടെ ആയിരുന്നു ഡേവിഡ് ജോണ്‍സിന്റെ നിശ്ചയദാര്‍ഢ്യമുള്ള ട്രെക്കിംഗ്. ജോണ്‍സ് തന്റെ കാര്‍ സൗത്ത് കരോലിനയില്‍ നിന്ന് ഏഴ് മണിക്കൂര്‍ ഓടിച്ചു, തുടര്‍ന്ന് മകളുടെ വിവാഹത്തിന് എത്തുന്നതിന് മുമ്പ് മറ്റൊരു അഞ്ചര മണിക്കൂര്‍ കാല്‍നടയായി സഞ്ചരിച്ചു.

എര്‍വിന്‍ പട്ടണത്തിലൂടെ നടന്നു, ജാക്‌സണ്‍ ലവ് ഹൈവേ പാലത്തിലൂടെ അടുത്തുള്ള നോളിച്ചക്കി നദി മുറിച്ചുകടന്ന് അന്തര്‍സംസ്ഥാന പാത 26-ല്‍ പ്രവേശിച്ചു. അതിലേ നടക്കുമ്പോള്‍ മുന്‍ പരിചയമുള്ള ഒരു ഡ്രൈവര്‍ അദ്ദേഹത്തെ കണ്ടു. വാഹനം നിര്‍ത്തി അയാള്‍ ജോണ്‍സിന് തന്റെ അപ്രതീക്ഷിത പര്യവേഷണത്തിന്റെ അവസാന 8 മൈലു കള്‍ ഒരു ലിഫ്റ്റ്് നല്‍കി. വൈദ്യുത വയറുകളും വിഷലിപ്തമായ മലിനജലവും മൂര്‍ച്ച യുള്ള വസ്തുക്കളും വെള്ളപ്പൊക്കത്തില്‍ പലപ്പോഴും മറഞ്ഞിരിക്കുന്ന അപകടമുള വാക്കുന്ന സാഹചര്യത്തില്‍ വെള്ളപ്പൊക്ക പ്രദേശത്ത് കൂടി സഞ്ചരിക്കുന്നത് ഒഴിവാക്കാനുള്ള സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ നിര്‍ദേശം നില നില്‍ക്കെയായിരുന്നു ഡേവിഡിന്റെ അതിജീവനയാത്ര.


Read Previous

20 വര്‍ഷംകൊണ്ട് ഈ മനുഷ്യന്‍ വച്ചുപിടുപ്പിച്ചത് 40,000 മരങ്ങള്‍…!

Read Next

ഭാര്യയ്ക്ക് സ്വതന്ത്രയായി ബിക്കിനിയിട്ട് നടക്കണം; ഒരു ദ്വീപുതന്നെ വിലയ്ക്കു വാങ്ങി ദുബായ്ക്കാരന്‍ ഭര്‍ത്താവ്

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »