Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ഇറാൻ – ഇസ്രായേൽ സംഘർഷം: ഗൾഫ് രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്നവരോട്; ആക്രമണം പ്രതീക്ഷിക്കാം, യുഎഇയിലേക്കുള്ളവ ർക്ക് പ്രത്യേക നിർദേശം നല്‍കി യു കെ.


ദുബായ്: പ്രതിവർഷം ഒരു ദശലക്ഷത്തിലധികം ബ്രിട്ടീഷ് സന്ദർശകർ എത്തുന്ന രാജ്യമാണ് യുഎഇ. പ്രത്യേകിച്ച് ദുബായ്. ശൈത്യകാലം വരാറായതോടെ ബുർജ് ഖലീഫ, ജുമൈറ മസ്ജിദ് തുടങ്ങിയ സ്ഥലങ്ങൾ സന്ദർശിക്കാൻ നിരവധി വിനോദ സഞ്ചാരികൾ പദ്ധതിയിട്ടു കഴിഞ്ഞിട്ടുണ്ടാകും,

എന്നാൽ, ഇറാൻ – ഇസ്രായേൽ സംഘർഷം രൂക്ഷമാകുന്ന സാഹചര്യത്തിൽ യുഎഇ അടക്കമുള്ള ഗൾഫ് രാജ്യങ്ങളിൽ ഏത് നിമിഷവും ആക്രമണം ഉണ്ടാകാവുന്ന അവസ്ഥയാണെന്ന് യുകെ അവരുടെ പൗരന്മാർക്ക് നൽകിയ നിർദേശത്തിൽ പറയുന്നു. ദശലക്ഷക്കണക്കിന് സഞ്ചാരികൾ എത്തുന്ന എമിറേറ്റായതിനാൽ ഭീകരവാദികൾ ദുബായ് ലക്ഷ്യമിടാനുള്ള സാദ്ധ്യത കൂടുതലാണ്.

ഈജിപ്ത്, മൊറോക്കോ, യുണൈറ്റഡ് അറബ് എമിറേറ്റ്സ് (യുഎഇ), ടുണീഷ്യ, ഖത്തർ, ഒമാൻ, ജോർദാൻ തുടങ്ങിയ രാജ്യങ്ങളിൽ അപകട സാദ്ധ്യതയുണ്ടെന്നാണ് യുകെയി ലെ ഫോറിൻ ആൻഡ് കോമൺവെൽത്ത് ഡെവലപ്‌മെന്റ് ഓഫീസ് (എഫ്‌സിഡിഒ) നൽകിയ നിർദേശം. സ്ഥിതിഗതികൾ അതവേഗം മറിക്കൊണ്ടിരിക്കുന്നതിനാൽ ഇവിടങ്ങളിലേക്കുള്ള യാത്ര കരുതി വേണമെന്നും നിർദേശം നൽകി.

ചെങ്കടലിലെ അന്താരാഷ്‌ട്ര കപ്പൽ ഗതാഗതം തടയാൻ ഹൂതി തീവ്രവാദികൾ നടത്തുന്ന ശ്രമങ്ങൾക്കെതിരെ സൈനിക പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്. അതിനാൽ, യാത്ര സുരക്ഷിതമായിരിക്കുമെന്ന് പറയാൻ കഴിയില്ല. നൽകിയിരിക്കുന്ന മാർഗനിർദേ ശങ്ങൾ എല്ലാം പാലിക്കുക. വനിതകൾ, വൈകല്യമുള്ളവർ, എൽജിബിടിക്യു തുടങ്ങിയ വിഭാഗങ്ങൾക്കായി പ്രത്യേകം നിർദേശങ്ങൾ നൽകിയിട്ടുണ്ട്.

ഒറ്റയ്‌ക്ക് യാത്ര ചെയ്യുന്നവരും സാഹസിക യാത്രകൾ നടത്തുന്നവരും ഈ നിർദേശങ്ങൾ വായിച്ച ശേഷം മാത്രം യാത്ര ചെയ്യുക എന്നും എഫ്‌സിഡിഒ നൽകിയ നിർദേശത്തിൽ പറയുന്നുണ്ട്.യുഎഇയിലേക്ക് യാത്ര ചെയ്യുന്നവർ അവരുടെ ചുറ്റുപാടുകളെക്കുറിച്ച് ബോധവാന്മാരായിരിക്കണം. റെസ്റ്റോറന്റുകൾ, ഹോട്ടലുകൾ, ബീച്ചുകൾ, ഷോപ്പിംഗ് മാളുകൾ തുടങ്ങിയ പൊതു ഇടങ്ങളിൽ യാത്ര ചെയ്യുമ്പോൾ പ്രത്യേക ശ്രദ്ധ വേണമെന്നും എഫ്‌സിഡിഒ പൗരന്മാർക്ക് നൽകിയ നിർദേശത്തിൽ പറയുന്നുണ്ട്.


Read Previous

പിണറായി ഉടഞ്ഞ വിഗ്രഹം, ഈ പി ആര്‍ ഏജന്‍സി പണി കൊണ്ടൊന്നും നന്നാക്കാന്‍ കഴിയില്ല: രമേശ് ചെന്നിത്തല

Read Next

മലപ്പുറം വിഷയത്തില്‍ മുഖ്യമന്ത്രി മാപ്പു പറയണം; മുഖ്യമന്ത്രി പദവി മുഹമ്മദ് റിയാസിനോ മകള്‍ വീണയ്‌ക്കോ നല്‍കണമെന്ന് പരിഹാസം; മനുഷ്യന് ജീവനില്‍ പേടിയുണ്ടാകില്ലേ?; അതൊക്കെ ശേഷിയുടെ പ്രശ്‌നമാണ്; കെ ടി ജലീലിനെതിരെ പി വി അന്‍വര്‍

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »