പാണ്ടനാട്: സ്വാമി വിവേകാനന്ദ ഹയർ സെക്കൻഡറി സ്കൂളിൽ പുകയില വിമുക്ത വിദ്യാലയ പ്രഖ്യാപനം, ലഹരി വിരുദ്ധ പോസ്റ്റർ പ്രദർശനം, റാലി എന്നിവ നടന്നു.

യോഗത്തിന്റെ ഉദ്ഘാടനവും ലഹരിമുക്ത വിദ്യാലയ പ്രഖ്യാപനവും പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.മനോജ് കുമാർ നിർവഹിച്ചു. സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന യോഗത്തിൽ പി.ടി.എ പ്രസിഡന്റ് ശ്രീജിഷ് മുരളീധരൻ അദ്ധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ് സ്മിത എസ്.കുറുപ്പ് , ചെങ്ങന്നൂർ സിവിൽ എക്സൈസ് ഓഫീസർ വിഷ്ണു വിജയൻ, ദിലീപ് കുമാർ,വിജയമ്മ, കെ.എസ് രാജൻ, ഡോ.ലക്ഷ്മി, സജിത്ത്.ആർ, ആർട്ടിസ്റ്റ് റോയ് , സ്കൂൾ പ്രിൻസിപ്പൽ,രശ്മി ഗോപാലകൃഷ്ണൻ തുടങ്ങിയവർ പ്രസംഗിച്ചു.