Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ഇന്ന് മലയാളി നടിമാർ 10 സിനിമയ്ക്ക് വാങ്ങുന്ന ശമ്പളം, ഹണി റോസ് ഒരു വർഷത്തിൽ ഉണ്ടാക്കും


മലയാളം,​ തമിഴ്,​ തെലുങ്ക് സിനിമാ മേഖലയിൽ തന്റേതായ സ്ഥാനം നേടിയ നടിയാണ് ഹണി റോസ്. വിനയൻ സംവിധാനം ചെയ്ത ‘ബോയ്ഫ്രണ്ട്’ എന്ന സിനിമയിൽ അഭിനയിച്ച് അരങ്ങേറ്റം നടത്തിയ ഹണി റോസ് ഇപ്പോൾ ഏറെ ആരാധകരുള്ള ഒരു താരമാണ്. നടി കേന്ദ്ര കഥാപാത്രത്തിലെത്തുന്ന സിനിമയാണ് റേച്ചൽ. ഡിസംബർ ആറിനാണ് ചിത്രം റിലീസ് ചെയ്യുന്നത്. ഇപ്പോഴിതാ റേച്ചലിന്റെ ട്രെയിലർ ലോഞ്ചിനിടെ നടിയെക്കുറിച്ച് വിനയൻ പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ വെെറലാകുന്നത്.

‘റേച്ചൽ ഞാൻ പ്രതീക്ഷിച്ചതിനെക്കാളുമൊക്കെ ഞെട്ടിച്ചു കളഞ്ഞു. ഹണി നന്നായി ആ കഥാപാത്രം ചെയ്തിട്ടുണ്ട്. വളരെ സീരിയസ് ആയിട്ടുള്ള ചിത്രമാണ് റേച്ചൽ. ഇങ്ങനെ ഒരു വിഷയം തിരഞ്ഞെടുത്തതിൽ ഞാൻ അഭിനന്ദനം അറിയിക്കുന്നു. 2002ലോ 2003ലോ പൃഥ്വിരാജിന്റെ മീരയുടെ ദുഃഖവും മുത്തുവിന്റെ സ്വപ്നവും എന്ന സിനിമയുടെ ഷൂട്ട് നടക്കുമ്പോഴാണ് ഹണി റോസ് എന്നെ വന്ന് കാണുന്നത്. മകളെ നായികയാക്കണം എന്നായിരുന്നു അച്ചന്റെ ആഗ്രഹം.ഞാൻ പറഞ്ഞു അവൾ കുറച്ചുകൂടി വലുതാകട്ടെ എന്ന്.

രണ്ട്, മൂന്ന് വർഷം കഴിഞ്ഞ് പുതിയ ആൾക്കാരെ വച്ച് ബോയ്ഫ്രണ്ട് എന്ന ചിത്രം ചെയ്യാം മണിക്കുട്ടനെ ഹീറോ ആക്കാം എന്ന് ചർച്ച നടക്കുന്നത്. അപ്പോഴാണ് ഹണി റോസിനെ സിനിമയുടെ ഭാഗമാകുന്നതും. ഇന്ന് മലയാളത്തിൽ ഏറ്റവും കൂടുതൽ ശമ്പളം വാങ്ങിക്കുന്ന നടിമാർ 10 സിനിമ ചെയ്താൽ കിട്ടുന്നതിന്റെ കൂടുതൽ പെെസ ഹണി ഒരു വർഷം ഉണ്ടാക്കുന്നുണ്ട്. ഉദ്ഘാടനത്തിലൂടെ അതിന് യാതൊരു സംശയവും ഇല്ല. റേച്ചൽ വലിയൊരു വിജയമാകട്ടെ’- വിനയൻ പറഞ്ഞു.


Read Previous

വാതിൽ ചവിട്ടിപ്പൊളിക്കുന്നതിന് പകരം അമ്മ മകൾക്ക് വേണ്ടി ചെയ്ത കാര്യം ഇതാണ്

Read Next

നിങ്ങളുടെ കൗണ്ട് ഡൗണ്‍ തുടങ്ങി പിണറായിസ്റ്റുകളേ….’; സിപിഎമ്മിനെതിരെ രാഹുല്‍ മാങ്കൂട്ടത്തില്‍

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »