Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ഇന്ന് ലോക ജനസംഖ്യാ ദിനം; 2030ൽ 850 കോടിയിലെത്തുമെന്ന് യുഎൻ, അറിയാം ജനസംഖ്യാ ദിനത്തിൻ്റെ ചരിത്രവും സമകാലികതയും


ലോകത്ത് ജനപ്പെരുപ്പം വർധിച്ചുവരികയാണ്. ലോകജനസംഖ്യയുടെ 16 ശതമാനം യുവത്വങ്ങളാ ണെന്നാണ് ഐക്യരാഷ്‌ട്ര സഭയുടെ റിപ്പോർട്ട്. യുവതയുടെ സംരക്ഷണവും ശാക്തീകരണവും ലക്ഷ്യമിട്ടാണ് ഇത്തവണത്തെ ലോക ജനസംഖ്യാദിനം ആചരിക്കുന്നത്. നീതിയുക്തവും പ്രത്യാശ നിറഞ്ഞതുമായ ഒരു ലോകത്ത് തങ്ങൾ ആഗ്രഹിക്കുന്ന കുടുംബങ്ങൾ സൃഷ്‌ടിക്കാൻ യുവാക്കളെ ശാക്തീകരിക്കുക എന്നതാണ് ഈ വർഷത്തെ പ്രമേയം.

എല്ലാ വർഷവും ജൂലൈ 11 നാണ് ആഗോള തലത്തിൽ ജനസംഖ്യാ ദിനം ആചരിക്കുന്നത്. 1987 ൽ ലോക ജനസംഖ്യ 500 കോടിയിലെത്തിയതിനെ തുടർന്നാണ് ലോക ജനസംഖ്യാ ദിനം ആചരിക്കുന്നത്. 1990-ൽ ഐക്യരാഷ്‌ട്ര സഭയുടെ പൊതുസഭ ജൂലൈ 11-നെ ഔദ്യോഗികമായി ലോക ജനസംഖ്യ ദിനമായി പ്രഖ്യാപിച്ചു. ജനസംഖ്യാ വർധനവ് മൂലമുണ്ടാകുന്ന പ്രശ്‌നങ്ങളെക്കുറിച്ചും കുടുംബാസൂത്രണം, ലിംഗസമത്വം, പ്രത്യുത്പാദന ആരോഗ്യം എന്നിവയെക്കുറിച്ചും ജനങ്ങളെ ബോധവത്കരിക്കാനാണ് ലോക ജനസംഖ്യാദിനം ആചരിച്ച് തുടങ്ങിയത്.

മലയാളിയായ കെസി സക്കറിയ ഉൾപ്പെട്ട സമിതി നൽകിയ നിർദേശങ്ങൾ അനുസരിച്ചാണ് ഐക്യ രാഷ്‌ട്രസഭ 1998 മുതൽ ആചരിക്കാൻ തീരുമാനിക്കുന്നത്. ലോകജനസംഖ്യ 100 കോടിയായത് 1804 ലാണ്. 2011 ൽ ആഗോള ജനസംഖ്യ 700 കോടിയിലെത്തി. 2022 ൽ 800 കോടിയായി ഉയർന്നിരുന്നു. 2030 ൽ ഇത് ഏകദേശം 850 കോടിയാകുമെന്ന് ഐക്യരാഷ്‌ട്ര സഭയുടെ റിപ്പോർട്ട്.

സമീപകാലത്ത് പ്രത്യുത്പാദന നിരക്കിലും ആയുർദൈർഘ്യത്തിലും വലിയ മാറ്റങ്ങൾ ഉണ്ടായിട്ടുണ്ട്. ലോകം ഉയർന്ന തോതിലുള്ള നഗരവത്കരണവും ത്വരിതഗതിയിലുള്ള കുടിയേറ്റവും ഉണ്ടായി. ഗ്രാമ പ്രദേശങ്ങളെ അപേക്ഷിച്ച് നഗരപ്രദേശങ്ങളിലേയ്ക്ക് ജനങ്ങൾ കുടിയേറിപ്പാർത്തു.

വേൾഡ് പോപ്പുലേഷൻ പ്രോസ്‌പെക്റ്റ്‌സ് (2024 റിവിഷൻ) അനുസരിച്ച് ആഗോള പ്രത്യുത്പാദന നിരക്ക് 2.25 എന്നതാണ്. 2040 കളുടെ അവസാനത്തോടെ ആഗോള പ്രത്യുത്പാദന നിരക്ക് 2.1 ആയി കുറയുമെന്ന് പ്രവചിക്കപ്പെടുന്നു. 2050-ൽ 77.2 വർഷമായി ആഗോളതലത്തിൽ ആയുർദൈർഘ്യം ഉയരുമെന്ന് റിപ്പോർട്ട്. 2021-ൽ വികസിത രാജ്യങ്ങളിലെ ആയുർദൈർഘ്യം ആഗോള ശരാശരിയേക്കാൾ 7 വർഷം കുറവാണ്.

അന്താരാഷ്ട്ര കുടിയേറ്റം

മിക്ക രാജ്യങ്ങളിലും ജനസംഖ്യാ വ്യതിയാനത്തിൽ അന്താരാഷ്ട്ര കുടിയേറ്റത്തിന് പരിമിതമായ സ്വാധീനമേയുള്ളൂ. എന്നിരുന്നാലും ജനനനിരക്ക് കുറയുന്നതും കൂടുന്നതും കാരണമാകുന്നതായി യുഎൻ വ്യക്തമാക്കുന്നു. 2054 ആകുമ്പോഴേക്കും, ഓസ്‌ട്രേലിയ, കാനഡ, ഖത്തർ, സൗദി അറേബ്യ, യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് അമേരിക്ക എന്നിവയുൾപ്പെടെ 52 രാജ്യങ്ങളിൽ ജനസംഖ്യാ വളർച്ചയുടെ പ്രധാന ഘടകം കുടിയേറ്റമായിരുക്കും.

ജനസംഖ്യാ പരിപാടികൾ പ്രോത്സാഹിപ്പിക്കുന്നതിനായി യുഎൻ പോപ്പുലേഷൻ ഫണ്ട് (യുഎൻഎഫ്പിഎ) 1969-ൽ പ്രവർത്തനം ആരംഭിച്ചു. ലിംഗ, മനുഷ്യാവകാശ മാനങ്ങൾക്ക് കൂടുതൽ ഊന്നൽ നൽകുന്നതി നായി, ജനസംഖ്യയും വികസനവും സംബന്ധിച്ച അന്താരാഷ്ട്ര സമ്മേളനത്തിൽ (കെയ്‌റോ, 1994), അംഗീകാരമായി. യുഎൻഎഫ്‌പി‌എ ഇപ്പോൾ ലൈംഗിക, പ്രത്യുത്പാദന ആരോഗ്യം , മനുഷ്യാവകാശ ങ്ങൾ, ലിംഗസമത്വം, ജനസംഖ്യ, വികസനം എന്നീ മേഖലകളിൽ പ്രവർത്തിക്കുന്നു. യുവാക്കളെ കേന്ദ്രീകരിച്ച് പരിപാടികളും സംഘടിപ്പിക്കുന്നു.

ലോകത്ത് ഓരോ ദിവസവും 227921 കുഞ്ഞുങ്ങൾ ജനിക്കുന്നതായാണ് റിപ്പോർട്ട്. ഏറ്റവും അധികം ജനസംഖ്യയുളള രാജ്യം ഇന്ത്യയും ജനസംഖ്യ കുറഞ്ഞ രാജ്യം വത്തിക്കാൻ സിറ്റിയുമാണ്. ഇന്ത്യയുടെ ജനസംഖ്യ 141 കോടിയും വത്തിക്കാൻ സിറ്റിയുടേത് 800 മാണ്.


Read Previous

മ്യാന്‍മറില്‍ മലയാളികള്‍ ഉള്‍പ്പെടെ 44 ഇന്ത്യക്കാര്‍ മനുഷ്യക്കടത്ത് സംഘത്തിന്റെ പിടിയില്‍; മോചനത്തിനായി ഇടപെട്ട് കെ.സി വേണുഗോപാല്‍ എംപി

Read Next

പുകഞ്ഞ കൊള്ളി പുറത്ത്! തരൂര്‍ തലവേദനയില്‍ തലവയ്‌ക്കേണ്ടെന്ന നിലപാടില്‍ സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വം; തരൂരിന് ഇനി സ്വന്തം വഴി, ഉപതിരഞ്ഞെടുപ്പു മുന്‍കൂട്ടി കണ്ട് ഉചിതമായ സ്ഥാനാര്‍ഥികള്‍ക്കായുള്ള ശ്രമം കോണ്‍ഗ്രസ് ആരംഭിച്ചു

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »