ഇന്ന് ലോക വിദ്യാർത്ഥി ദിനം; വിദ്യാർത്ഥികളുടെ പ്രിയ കലാമിന് ഇന്ന് 93-ാം ജന്മദിനം


ഇന്ന് ലോക വിദ്യാർത്ഥി ദിനം. മുൻ രാഷ്‌ട്രപതി എപിജെ അബ്ദുൾകലാമിന്റെ 93-ാം ജന്മദിനം. കലാമിന്റെ വിദ്യാഭ്യാസ സംഭാവനകളെ ആദരിക്കുന്നതിനായാണ് ഈ ദിനം ഓർക്കുന്നത്. വിദ്യാർത്ഥികളുടെ സ്വഭാവം രൂപീകരിക്കുന്നതിലും മൂല്യങ്ങൾ വളർത്തി യെടുക്കുന്നതിലും സാങ്കേതിക വിദ്യയിലൂടെ പഠനം മെച്ചപ്പെടുത്തുന്നതിലും മത്സരാ ധിഷ്ടിത ഭാവിയുടെ നവീകരണത്തിനും സർഗ്ഗാത്മകത പരിപോഷിപ്പിക്കുന്നതിലും അദ്ധ്യാപകർ നിർണായക പങ്കുവഹിക്കുമെന്ന് എപിജെ അബ്ദുൾ കലാം വിശ്വസിച്ചു.

മുൻ രാഷ്‌ട്രപതി ഡോ. എപിജെ അബ്ദുൾ കലാമിന്റെ വിദ്യാഭ്യാസ രംഗത്തെ ശ്രദ്ധേയ മായ സംഭാവനകളെ മാനിച്ചാണ് ഒക്ടോബർ 15 ലോക വിദ്യാർത്ഥി ദിനമായി ആചരി ക്കുന്നത്. രാജ്യത്തിന്റെ പതിനൊന്നാമത് രാഷ്‌ട്രപതി മിസൈൽ മാൻ ഓഫ് ഇന്ത്യ എന്നായിരുന്നു അദ്ദേഹം അറിയപ്പെട്ടിരുന്നത്. കലാമിന്റെ ജന്മദിനത്തോടനുബന്ധി ച്ചാണ് ആചരണം നടക്കുന്നത്. നാല് പതിറ്റാണ്ടോളം അദ്ദേഹം ജിആർഡിഒയിൽ സേവനം അനുഷ്ടിച്ചിരുന്നു. ഡോ.കലാമിന്റെ വിദ്യാഭ്യാസത്തോടുള്ള പ്രതിബദ്ധത അചഞ്ചലമായിരുന്നു.

രാജ്യത്തിന്റെ പതിനൊന്നാമത് രാഷ്‌ട്രപതി എന്ന നിലയിൽ കാലാവധി അവസാനി ച്ചതിന് പിന്നാലെ അദ്ദേഹം അദ്ധ്യാപക ജീവിതത്തിലേക്ക് മടങ്ങി. വിദ്യാർത്ഥികളുടെ സ്വഭാവ രൂപീകരണത്തിലും മാനുഷിക മൂല്യങ്ങൾ വളർത്തിയെടുക്കുന്നതിലും സാങ്കേതിക വിദ്യയിലൂടെ പഠനം വളർത്തിയെടുക്കുന്നതിലും ആത്മവിശ്വാസം വർദ്ധിപ്പിക്കുന്നതിനും ഭാവിയെ മത്സരബുദ്ധിയോടെ നേരിടാൻ സജ്ജരാക്കുന്നതിനും അദ്ധ്യപകർ നിർണായക പങ്ക് വഹിക്കുന്നുവെന്ന് അദ്ദേഹം വിശ്വസിച്ചിരുന്നു. ഡോ.കലാം തന്റെ വിദ്യാർത്ഥികളെ അവരുടെ ഏറ്റവും മികച്ച പതിപ്പുകളാകാൻ പ്രോത്സാഹിപ്പിച്ചിരുന്നു.

നിങ്ങൾ പരാജയപ്പെടുകയാണ് എങ്കിൽ ഒരിക്കലും ആ ശ്രമം ഉപേക്ഷിക്കരുത്. കാരണം പരാജയം എന്നാൽ പഠനത്തിലെ ആദ്യശ്രമം എന്നാണ്. അല്ലാതെ ഇതൊരിക്കലും അവസാനമല്ല. എൻഡ് എന്നത് പ്രയത്‌നം ഒരിക്കലും മരിക്കില്ല എന്നാണ് അർത്ഥ മാക്കുന്നത്. നോ എന്നത് അടുത്ത അവസരം എന്നാണ് കരുതേണ്ടതെന്നും ഇതിലൂടെ പോസിറ്റീവ് വീക്ഷണം നിലനിർത്തണമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

1931-ൽ മദ്രാസ് പ്രസിഡൻസിയിൽ ഒരു തമിഴ് മുസ്ലീം കുടുംബത്തിലാണ് കലാമിന്റെ ജനനം. അഞ്ച് മക്കളിൽ ഇളയവനായ അദ്ദേഹം തിരുച്ചിറപ്പള്ളിയിലെ സെന്റ് ജോസഫ് കോളേജിൽ ചേരുന്നതിന് മുമ്പ് രാമേശ്വരത്തെ രാമനാഥപുരം സ്‌കൂളിലാണ് പഠിച്ചത്. പിന്നീട് മദ്രാസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ നിന്ന് എയറോനോട്ടിക്കൽ എഞ്ചിനീയറിംഗ് പഠിച്ചു.

1960-ൽ ഡിആർഡിഒയുടെ എയറോനോട്ടിക്കൽ ഡെവലപ്മെന്റ് എസ്റ്റാബ്ലിഷ്മെന്റ് ടീമിൽ ശാസ്ത്രജ്ഞനായി ചേർന്നു. ഒമ്പത് വർഷത്തിന് ശേഷം അദ്ദേഹത്തെ ഇസ്രോയിലേക്ക് മാറ്റി. ഇതിന് ശേഷം അദ്ദേഹം നിരവധി സുപ്രധാന പദ്ധതികൾക്ക് നേതൃത്വം നൽകുകയും ചെയ്തു.

ഇന്ത്യയിലെ ആദ്യത്തെ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിളിന്റെ പ്രോജക്ട് ഡയറക്ടറായി രുന്നു അദ്ദേഹം. 2002-ൽ വിവിധ പാർട്ടികളുടെ പിന്തുണയോടെ രാഷ്‌ട്രപതിയായി അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടു. രാജ്യം കണ്ട മികച്ച രാഷ്‌ട്രപതിമാരിൽ പ്രഥമസ്ഥാനി യനായിരുന്നു അദ്ദേഹം. രാഷ്‌ട്രപതി സ്ഥാനത്ത് നിന്നും ഒഴിഞ്ഞതിന് ശേഷം നിരവധി പ്രമുഖ സ്ഥാപനങ്ങളുടെ വിസിറ്റിംഗ് പ്രൊഫസറായി അദ്ദേഹം പ്രവർത്തിച്ചു.


Read Previous

കാല്‍പന്ത് കളി മാത്രമല്ല നല്ല മണിമണിയായി കമന്‍ററിയും പറയും; തട്ടത്തിന്‍ മറയത്തെ മലപ്പുറം മൊഞ്ചത്തി; കാല്‍പന്തെന്നല്ല എന്തും വഴങ്ങുമിവിടെ; അസല്‍ ഫുട്‌ബോള്‍ കമന്‍ററിയുമായി നൂറ, വൈറലായി മലപ്പുറത്തുകാരി

Read Next

അലിഫ് എജ്യു അവാർഡ് ’24 സമ്മാനിച്ചു

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »