Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ഇന്ന് ‘ഡിവോഴ്സിനെ’ കുപ്പിയിലാക്കി ദുബായ് രാജകുമാരി; അന്ന് ഭർത്താവിനെ ഇൻസ്റ്റഗ്രാമിലൂടെ തലാഖ് ചൊല്ലി; വീണ്ടും വൈറല്‍ പോസ്റ്റുമായി മഹ്റ


ദുബായ്: ഇൻസ്റ്റഗ്രാമിലൂടെ വിവാഹമോചനം പ്രഖ്യാപിച്ച ദുബായ് രാജകുമാരി ഷെയ്ഖ മഹ്റ ബിന്ദ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ തീരുമാനം ഏറെ ചർച്ചയായി രുന്നു. ദുബായ് ഭരണാധികാരിയും യുഎഇ പ്രധാനമന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽമക്തൂമിന്റെ മകളാണ് ഇൻസ്റ്റഗ്രാമിൽ ഒരു കുറിപ്പ് പങ്കുവച്ച് ഭർത്താവിനെ തലാഖ് ചൊല്ലിയത്.

ദിവസങ്ങൾക്ക് മുമ്പ് മഹ്ര അതേ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച ഒരു പോസ്റ്റ് ചർച്ചയായിരുന്നു ബൈ മെഹ്റ എം1 കമിംഗ് സൂൺ എന്ന് എഴുതി ഒരു ചിത്രം പങ്കുവയ്ക്കുകയായിരുന്നു. ഇപ്പോഴിതാ തന്റെ പോസ്റ്റിന് പിന്നിലെ രഹസ്യം വെളിപ്പെടുത്തിയിരിക്കുകയാണ് മെഹ്ര.

ഡിവോഴ്സ് എന്ന് പേരിട്ടിരിക്കുന്ന ഒരു കറുത്ത നിറത്തിലുള്ള കുപ്പി പെർഫ്യൂമാണ് ചിത്രത്തിലുള്ളത്. മഹ്ര പുറത്തിറക്കുന്ന പുതിയ ബ്രാൻഡ് പെർഫ്യൂമാണിതെന്നാണ് കരുതുന്നത്. ദുബായ് വിപണിയിൽ ലഭ്യമാകുന്ന ഈ ഉൽപ്പനത്തിന്റെ വിലവിവരത്തെ ക്കുറിച്ച് ഇതുവരെ വ്യക്തമല്ല. പത്ത് ലക്ഷത്തോളം ഫോളോവേഴ്സുള്ള ഇൻസ്റ്റഗ്രാം പേജിലാണ് തന്റെ പുതിയ ബ്രാൻഡിനെ പരിചയപ്പെടുത്തി മഹ്ര രംഗത്തെത്തിയത്.

ഈ വർഷം ജൂലായിലായിരുന്നു ദുബായ് രാജകുമാരി ഷെയ്ഖ മഹ്ര അൽ മക്തൂം ഇൻസ്റ്റഗ്രാമിലൂടെ വിവാഹ മോചനം പ്രഖ്യാപിച്ചത്. ‘ പ്രിയ ഭർത്താവേ, നിങ്ങൾ മറ്റുള്ള വർക്കൊപ്പം തിരക്കിലായിരിക്കാം. ഞാൻ നമ്മളുടെ വിവാഹമോചനം പ്രഖ്യാപിക്കുക യാണ്. ഞാൻ നിങ്ങളെ വിവാഹമോചനം ചെയ്യുന്നു (മൂന്നു തവണ പറഞ്ഞു) എന്ന് നിങ്ങളുടെ മുൻ ഭാര്യ’ -മഹ്റ ഇൻസ്റ്റയിൽ കുറിച്ചു.

കഴിഞ്ഞ വർഷം മേയിലായിരുന്നു ഇരുവരുടെയും രാജകീയ വിവാഹം. അടുത്തിടെ ഇവർക്ക് ഒരു മകൾ ജനിച്ചിരുന്നു. ഷെയ്ഖ് മന ബിൻ അൽ മക്തും ആണ് മഹ്റയുടെ ഭർത്താവ്. യു.എ.ഇ ആംഡ് ഫോഴ്സ് നാഷണൽ സർവീസിൽ സേവനമനുഷ്ഠിച്ചിട്ടുള്ള മന റിയൽ എസ്റ്റേറ്റ്, ടെക്‌നോളജി മേഖലകളിലെ നിരവധി സംരംഭങ്ങളിൽ പങ്കാളിയാണ്. മനയുമൊത്തുള്ള ചിത്രങ്ങൾ മഹ്റ ഇൻസ്റ്റയിൽ നിന്ന് നീക്കുകയും ചെയ്തിരുന്നു.


Read Previous

മോദിയെ തേളിനോട് ഉപമിച്ച പ്രസംഗം: തരൂരിന് ആശ്വാസം, വിചാരണ നടപടികള്‍ സ്റ്റേ ചെയ്ത് സുപ്രീംകോടതി

Read Next

എസ് ശശിധരൻ തെറിച്ചു, ആർ വിശ്വനാഥ് മലപ്പുറം എസ്പി; ഐപിഎസ് തലപ്പത്ത് കൂട്ട മാറ്റം

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »