
തിരുവനന്തപുരം: പാനൂരിൽ ബോംബ് നിർമാണത്തിനിടെ ഉണ്ടായ സ്ഫോടനത്തിൽ കൊല്ലപ്പെട്ടവർക്ക് നിർമിച്ച രക്തസാക്ഷിസ്മാരക മന്ദിരമൊരുക്കിയതിനെ വിമർശിച്ച് സി.പി.ഐ. നേതാവ് സി. ദിവാകരന്‍. ജനകീയ സമരത്തിൽ പങ്കെടുത്തവരല്ല ഇന്ന് രക്തസാക്ഷികൾ. വേറെയൊരു പുതിയ വിഭാഗം രക്തസാക്ഷികള്‍ വരുന്നുവെന്നും പരിഹാസം.
പാനൂർ ചെറ്റക്കണ്ടി കൊക്രാട്ട് കുന്നിൽ 2015 ജൂൺ ആറിന് നടന്ന സ്‌ഫോടനത്തിൽ കൊല്ലപ്പെട്ട ഈസ്റ്റ് ചെറ്റക്കണ്ടിയിലെ കിളമ്പിൽ ഷൈജു (32), വടക്കെ കരാൽ സുബീഷ് (29) എന്നിവർക്കാണ് സ്മാരകമന്ദിരം പണിതത്. തെക്കുംമുറി എ.കെ.ജി. നഗറിലാണ് മന്ദിരം.