ആകാശത്തുകൂടി വമാനം പോകുന്നത് കണ്ടിട്ടുണ്ട് എന്നാൽ റോഡിലൂടെ വിമാനങ്ങൾ പോകുന്നത് നമ്മൾ കണ്ടിട്ടില്ല, വിമാനങ്ങളുടെ ഘോഷയാത്ര, വ്യാജ വെബ്സൈറ്റുകള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്ന് വാണിജ്യ മന്ത്രാലയം; പ്രധാന അഞ്ചു സൗദി വാര്‍ത്തകള്‍


റിയാദ്: ആകാശത്തുകൂടി വമാനം പോകുന്നത് കണ്ടിട്ടുണ്ട് എന്നാൽ റോഡിലൂടെ വിമാനങ്ങൾ പോകുന്നത് നമ്മൾ കണ്ടിട്ടില്ല. എന്നാൽ സൗദിയിൽ നിന്നും അത്തരത്തി ലൊരു കാഴ്ചയാണ് കഴിഞ്ഞ ദിവസം എത്തിയത്. സൗദിയിലെ സമൂഹമാധ്യമങ്ങളിൽ കഴിഞ്ഞ ദിവസം ഇതിൻരെ ചിത്രങ്ങൾ വലിയ രീതിയിൽ വെെറലായി.

മൂന്ന് ബോയിങ് 777 വിമാനങ്ങൾ ജിദ്ദയിൽനിന്ന് റിയാദിലേക്ക് കൊണ്ടു പോയത് റോഡ് വഴിയാണ്. വലിയ കൂറ്റൻ ട്രക്കുകളിൽ ആണ് വിമാനങ്ങൾ റിയാദിലേക്ക് കൊണ്ടു പോയത്. ഇതിന്റെ ചിത്രങ്ങൾ ആണ് സോഷ്യൽ മീഡിയയിൽ വെെറലായത്. സൗദി എയർലൈൻസിന്റെ വിമാനങ്ങൾ ആണ് കൊണ്ടുപോയത്. ജിദ്ദിയിലെ വിമാനത്താവ ളത്തിൽ നിന്നും റോഡ് മാർഗം പുറപ്പെട്ട വിമാനങ്ങൾ റിയാദിൽ എത്തുന്നത് വരെ ആളുകൾ ചിത്രങ്ങൽ ഫോണിൽ പകർത്തി സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു. ഫോട്ടോകളും വീ‍ഡിയോകളും നിമിഷ നേരം കൊണ്ട് സോഷ്യൽ മീഡിയയിൽ വെെറലായി. സോഷ്യൽ മീഡിയയിൽ നിരവധി കമന്റുകൾ ആണ് ഇതുമായി ബന്ധപ്പെട്ട് എത്തിയിരിക്കുന്നത്.

അടുത്തമാസം റിയാദ് സീസൺ ആഘോഷങ്ങൾ ആരംഭിക്കാൻ‍ പോകുനകയാണ്. ഈ സീസണിൽ സുപ്രധാന വേദിയൊരുക്കാനാണ് ഉപയോഗരഹിതമായ ഈ വിമാനങ്ങൾ ജിദ്ദയിലെ ഗാരേജുകളിൽ നിന്നും റിയാദിലേക്ക് റോഡ് മാർഗം കൊണ്ടുപോയത്. റിയാദ് ബൊളിവാഡ് സിറ്റിക്കുള്ളിൽ ‘ബോളിവാഡ് റൺവേ’ എന്ന പേരിൽ ആണ് വേദി ഒരുക്കുന്നത്. പ്രധാന ആഘോഷ വേദിയിൽ ആണ് ഈ പരിപാടി നടത്തുന്നത്. പ്രത്യേക രീതിയിൽ വിമാനങ്ങൾ ഇവിടെ സ്ഥാപിച്ച് അതിൽ റസ്റ്റാറന്റുകളും വിനോദ പരിപാടി കൾക്കുള്ള വേദികളും ഒരുക്കുകയാണ് ലക്ഷ്യം. രാജ്യത്ത് എത്തുന്ന കാഴ്ചക്കാർക്ക് വലിയ ആവേശം നൽകുന്ന ഒരു കാഴ്ച തന്നെയായിരിക്കും. വലിയ സുരക്ഷ ഒരുക്കി യാണ് വിമാനങ്ങൾ ജിദ്ദിയിൽ നിന്നും റോഡ് വഴി റിയാദിലേക്ക് കൊണ്ടുപോയത്. 1000 കിലോമീറ്റലധികം ദൂരമുള്ള യാത്രയിൽ വിമാനങ്ങളുടെ വലിപ്പം, ഭാരം എന്നിവയെല്ലാം ഒരു വലിയ വെല്ലുവിളിയായിരുന്നു.

https://twitter.com/malayalamithram/status/1834147471536136644

ജിസാൻ, അസീർ, ബാഹ, മക്കയുടെ മലനിരകൾ എന്നിവിട ങ്ങളിൽ കാറ്റും ഇടിയോടുകൂടിയ മഴയ്ക്ക് സാധ്യത തുടരുമെന്നും, കാലാവസ്ഥ കേന്ദ്രം അറിയിക്കുന്നു

സൗദിയുടെ കിഴക്കന്‍ പ്രദേശങ്ങള്‍, റിയാദ്, മക്ക, മദീനയുടെ തീരപ്രദേശങ്ങൾ എന്നിവടങ്ങളില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് അറിയിപ്പില്‍ പറയുന്നു
ഈ പ്രദേശങ്ങളിലൂടെ ജാഗ്രത പുലർത്തണമെന്ന് കാലാവസ്ഥാ കേന്ദ്രം നിർദേശിക്കുന്നു.

റിയാദ്: സര്‍ക്കാര്‍ അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ പേരില്‍ വ്യാജ വെബ്സൈറ്റുകള്‍ വ്യാപകമായി ഉപയോഗിക്കപെടുന്നത് ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്നും ഇതിനെതിരെ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും സൗദി വാണിജ്യമന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു. വ്യാജ വെബ്സൈറ്റ് ഉണ്ടാക്കി ഉപഭോക്താക്കളെ കബളിപ്പിക്കുന്നവര്‍ ക്കെതിരെ ശക്തമായ നടപടി ഉണ്ടാകുമെന്ന് മന്ത്രാലയം മുന്നറിയിപ്പ് നല്‍കി
ഏകീകൃത നമ്പർ 1900 ഉം ‘കൊമേഴ്‌സ്യൽ റിപ്പോർട്ട്’ ആപ്ലിക്കേഷനും ഉൾപ്പെടുന്ന റിപ്പോർട്ടുകൾ സമർപ്പിക്കുന്നതിന് ഔദ്യോഗിക ചാനലുകളുമായി മാത്രം ജാഗ്രത പാലിക്കേണ്ടതിൻ്റെ പ്രാധാന്യം മന്ത്രാലയം ഊന്നിപ്പറഞ്ഞു.

സംശയാസ്പദമായ വെബ്‌സൈറ്റുകൾ കൈകാര്യം ചെയ്യാതിരിക്കാൻ എല്ലാവരോടും ജാഗ്രത പാലിക്കാനും സംശയം ഉള്ളവര്‍ 1900 എന്ന നമ്പരില്‍ ബന്ധപെടണമെന്നും മന്ത്രാലയം അറിയിപ്പില്‍ പറയുന്നു

സൗദിയുടെ ചെങ്കടല്‍ തീരത്ത് കടലിനിടയിൽ സൗദി നിർമ്മിക്കുന്ന ഒരു ഹെെടെക് സ്വപ്ന നഗരമാണ് നിയോം സിറ്റി. നിയോ സിറ്റിയുടെ ഏകദേശം 20 ശതമാനവും പൂര്‍ത്തി യായി കഴിഞ്ഞിട്ടുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. സൗദി കിരീടവകാശി മുഹ മ്മദ് ബിന്‍ സല്‍മാന്റെ സ്വപ്‌ന പദ്ധതിയിൽ ഉൾപ്പെടുന്ന ഒന്നാണ് നിയോ സിറ്റി. ബില്യണ്‍ ഡോളര്‍ ചെലവിട്ടാണ് സൗദി കിരീടവകാശി ഈ പദ്ധതി പൂർത്തിയാക്കുന്നത്.

ഇപ്പോൾ ഇതാ നിയോമിൽ നിന്നും മറ്റൊരു വാർത്തയെത്തുന്നു. നിയോം വിമാനത്താവ ളത്തിൽ സ്‌മാർട്ട് ഗേറ്റ്‌സ് പദ്ധതി ആരംഭിച്ചു. സൗദി ആഭ്യന്തര മന്ത്രാലയം ആണ് ഇതുമായി ബന്ധപ്പെട്ട വാർത്ത പുറത്തുവിട്ടത്. ആഭ്യന്തര സഹമന്ത്രി ഡോ. ബന്ദർ ബിൻ അബ്ദുള്ള ലോഞ്ചിങ് ചടങ്ങിൽ പങ്കെടുത്തു. മാത്രമല്ല, ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്‌പോർട്ട്, സൗദി ഡാറ്റ ആൻഡ് ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് അതോറിറ്റി (എസ്‌ഡിഎഐഎ), നിയോം എന്നിവരുടെ സഹകരണവും പദ്ധതിയുടെ ഭാഗമായി ആണ് പദ്ധതി നടപ്പിലാക്കുന്നത്.

യാത്രക്കാർക്ക് സ്വന്തമായി ബയോമെട്രിക് ഡാറ്റ സ്കാൻ ചെയ്യാൻ സാധിക്കുന്ന തടത്തി ലാണ് ഇതിന്റെ പ്രവർത്തം ക്രമീകരിച്ചിരിക്കുന്നത്. യാത്രക്കാരുടെ നടപടിക്രമങ്ങളുടെ കാര്യക്ഷമത മെച്ചപ്പെടുത്താൻ ഇതിലൂടെ സാധിക്കും എന്നാണ് കണക്ക്ക്കൂട്ടുന്നത്.

റിയാദ്: സാമൂഹ്യ മാധ്യമങ്ങളിലൂടെ തെറ്റായതും തെറ്റിദ്ധാരണ സൃഷ്ടിക്കുന്നതുമായ ഫത് വകള്‍ അഥവാ മതവിധികള്‍ പുറപ്പെടുവിക്കുന്ന അഭിനവ പണ്ഡിതന്‍മാര്‍ക്കെതിരേ വിമല്‍ശനവുമായി സൗദി പണ്ഡിതന്‍. ഇത് സമൂഹത്തില്‍ വലിയ തെറ്റിദ്ധാരണകള്‍ക്കും നിയമ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനും കാരണമാവുമെന്നും അത്തരം പ്രവണതകളില്‍ നിന്ന് ബന്ധപ്പെട്ടവര്‍ വിട്ടുനില്‍ക്കണമെന്നും ഇസ്ലാമിന്റെ രണ്ട് പുണ്യസ്ഥലങ്ങളായ ഗ്രാന്‍ഡ് മോസ്‌കിന്റെയും പ്രവാചക പള്ളിയുടെയും മതകാര്യ പ്രസിഡന്‍സി തലവന്‍ ശെയ്ഖ് അബ്ദുല്‍ റഹ്മാന്‍ അല്‍ സുദൈസ് പറഞ്ഞു.

സോഷ്യല്‍ നെറ്റ്വര്‍ക്കിംഗ് സൈറ്റുകള്‍ക്ക് പിന്നില്‍ ഇരിക്കുന്നവരില്‍ നിന്ന് ഫത്വകള്‍ സ്വീകരിക്കരുതെന്നും അദ്ദേഹം അല്‍ ഇഖ്ബാരിയ്യ ടിവിക്ക് നല്‍കിയ അഭിമുഖത്തില്‍ ആവശ്യപ്പെട്ടു. ‘ഞങ്ങള്‍ രണ്ട് വിശുദ്ധ മസ്ജിദുകളില്‍ വിശുദ്ധ ഖുര്‍ആനിലെയും പ്രവാചക ചര്യകളായ സുന്നത്തിലെയും ആശയങ്ങള്‍ വഴി മുസ്ലിം സമൂഹത്തിന്റെ ഐക്യം ഉയര്‍ത്തിപ്പിടിക്കുന്നു,’- ഇസ്ലാമിക ശരീഅത്തിന്റെ രണ്ട് പ്രധാന ഉറവിടങ്ങളെ പരാമര്‍ശിച്ചു കൊണ്ട് അദ്ദേഹം പറഞ്ഞു. ശരീഅത്ത് നിയമങ്ങള്‍ക്കും തെളിവു കള്‍ക്കും അനുസൃതമായി മുന്‍കാല പണ്ഡിതന്മാരും സമകാലീനരും നടത്തിയ ഗവേഷണ പഠനങ്ങളെയും അതിന്റെ അടിസ്ഥാനത്തില്‍ അവര്‍ നല്‍കിയ മതവിധികളെയും അഥവാ ഫത് വകളെയും ബഹുമാനിക്കേണ്ടതിന്റെ പ്രാധാന്യവും ശൈഖ് അല്‍ സുദൈസ് ഊന്നിപ്പറഞ്ഞു.


Read Previous

എഡിജിപി എം ആര്‍ അജിത് കുമാറിനെതിരെ വിജിലന്‍സ് അന്വേഷണത്തിന് ശുപാര്‍ശ, എനിക്ക്‌ വേണ്ടിയല്ല, നമ്മൾ ഓരോരുത്തവർക്കും വേണ്ടിയാണ് സഖാക്കളെ ഈ പോരാട്ടം: അന്‍വര്‍, ഇന്നത്തെ അഞ്ചു പ്രധാന വാര്‍ത്തകള്‍ ഇതുവരെ

Read Next

ഭീതിയായി വീണ്ടും മണിപ്പൂര്‍: രാജ്ഭവന് സമീപത്തും വിദ്യാര്‍ഥി പ്രക്ഷോഭം; ഗവര്‍ണര്‍ സംസ്ഥാനം വിട്ടതായി റിപ്പോര്‍ട്ട്

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »