ചീഫ് ജസ്റ്റിസിന്റെ വസതിയില്‍ ഗണപതി പൂജയ്ക്കായി പ്രധാനമന്ത്രി; ജുഡീഷ്യറിയുടെ വിശ്വാസ്യത കളങ്കപ്പെട്ടെന്ന് പരക്കേ വിമര്‍ശനം, ബൃന്ദ, മാണിക് സര്‍ക്കാര്‍, രാഘവലു… അടുത്ത ജനറല്‍ സെക്രട്ടറി ചര്‍ച്ചകള്‍ സിപിഎമ്മില്‍ സജീവം top5 പ്രധാന വാര്‍ത്തകള്‍


1. ന്യൂഡല്‍ഹി: സൂപ്രീം കോടതി ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡിന്റെ വസതിയില്‍ നടന്ന ഗണപതി പൂജയ്ക്കായി പ്രധാനമന്ത്രി നരേന്ദ്ര മോഡി എത്തിയത് വിവാദമായി. ഇത് ജൂഡീഷ്യറിയുടെ സുതാര്യതയെ ചോദ്യം ചെയ്യുന്ന സംഭവമെന്നാണ് വിമര്‍ശിച്ചും അതിലുള്ള ആശങ്ക പ്രകടമാക്കിയും അഭിഭാഷക സമൂഹവും പ്രതിപക്ഷ പാര്‍ട്ടികളും രംഗത്ത് വന്നു. ചീഫ് ജസ്റ്റിസിന്റെ ഡല്‍ഹിയിലെ വസതിയില്‍ ബുധനാഴ്ച നടന്ന ചടങ്ങിലേക്ക് പരമ്പരാഗത മഹാരാഷ്ട്ര തൊപ്പി ധരിച്ചാണ് പ്രധാനമന്ത്രിയെത്തിയത്.

പ്രധാനമന്ത്രിയെ സ്വന്തം വസതിയിലെ സ്വകാര്യ ചടങ്ങിന് ചീഫ് ജസ്റ്റിസ് ക്ഷണിച്ചത് ഞെട്ടിപ്പിക്കുന്നതാണെന്ന് മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍ പറഞ്ഞു. സമൂഹ മാധ്യമമായ എക്‌സിലൂടെയായിരുന്നു അദേഹത്തിന്റെ പ്രതികരണം. ‘പൗരന്മാരുടെ മൗലികാവകാശങ്ങള്‍ സംരക്ഷിക്കുന്നതിനും ഭരണഘടനയ്ക്ക് പരിധിക്കുള്ളില്‍ നിന്ന് സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നുവെന്ന് ഉറപ്പാക്കേണ്ടതുമായ ജുഡീഷ്യറി ഇവിടെ സമൂഹത്തിന് കൈമാറുന്നത് മോശം സന്ദേശമാണ്. അതുകൊണ്ടാണ് എക്സിക്യൂട്ടീവും ജുഡീഷ്യറിയും തമ്മില്‍ കൃത്യമായ വേര്‍തിരിവുള്ളത്’ – പ്രശാന്ത് ഭൂഷണ്‍ കുറിച്ചു. https://malayalamithram.in/prime-minister-for-ganapati-puja-at-chief-justices-residence-widespread-criticism-that-the-credibility-of-the-judiciary-has-been-tarnished/

2.ബൃന്ദ, മാണിക് സര്‍ക്കാര്‍, രാഘവലു… അടുത്ത ജനറല്‍ സെക്രട്ടറി ചര്‍ച്ചകള്‍ സിപിഎമ്മില്‍ സജീവം

തിരുവനന്തപുരം : തുടര്‍ച്ചയായി മൂന്നു തവണ പാര്‍ട്ടി ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട സീതാറാം യെച്ചൂരിയുടെ അപ്രതീക്ഷിത വിയോഗത്തോടെ അടുത്ത ജനറൽ സെക്രട്ടറി ചര്‍ച്ചകള്‍ സിപിഎമ്മില്‍ സജീവമാകുന്നു. മുതിര്‍ന്ന പൊളിറ്റ് ബ്യൂറോ അംഗങ്ങളായ ബൃന്ദ കാരാട്ട്, മുന്‍ ത്രിപുര മുഖ്യമന്ത്രി മാണിക് സര്‍ക്കാര്‍, ആന്ധ്രയില്‍ നിന്നുള്ള ബി വി രാഘവലു എന്നിവര്‍ക്കാണ് സാധ്യത കല്‍പ്പിക്കുന്നത്.

അടുത്ത വര്‍ഷം തമിഴ്‌നാട്ടിലെ മധുരയില്‍ നടക്കുന്ന പാര്‍ട്ടി കോണ്‍ഗ്രസിലാകും ഇനി പുതിയ ജനറല്‍ സെക്രട്ടറിയെ തെരഞ്ഞെടുക്കുക. അതുവരെ പാര്‍ട്ടി ജനറല്‍ സെക്രട്ട റിയുടെ ചുമതല പൊളിറ്റ് ബ്യൂറോ ഏറ്റെടുക്കാനാണ് സാധ്യത. സിപിഎം മുന്‍ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടിന്‍റെ ഭാര്യയാണ് ബൃന്ദ കാരാട്ട്. ബംഗാളില്‍ നിന്നുള്ള മുന്‍ രാജ്യസഭാംഗവും സിപിഎമ്മിന്‍റെ വനിതാ വിഭാഗമായ ജനാധിപത്യ മഹിള അസോസിയേഷന്‍റെ അഖിലേന്ത്യ അധ്യക്ഷയുമായിരുന്നു .https://malayalamithram.in/brinda-manik-sarkar-raghavalu-next-general-secretary-discussions-are-active-in-cpm/

3.അന്തരിച്ച യെച്ചൂരിയുടെ പൊതുദര്‍ശനം ഇന്ന് എകെജി ഭവനില്‍; മൃതദേഹം മെഡിക്കല്‍ പഠനത്തിന് കൈമാറും

ന്യൂഡല്‍ഹി: അന്തരിച്ച സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ മൃതദേഹം നാളെ ഡല്‍ഹി എകെജി ഭവനില്‍ പൊതുദര്‍ശനത്തിന് വെക്കും. ഇന്ന് ഡല്‍ഹി എയിംസില്‍ സൂക്ഷിക്കുന്ന നാളെ രാവിലെ ഒന്‍പത് മുതല്‍ ഉച്ചക്ക് രണ്ട് മണി വരെയാണ് പൊതുദര്‍ശനം.തുടര്‍ന്ന് വസന്ത കുഞ്ജിലെ വസതിയിലേക്ക് കൊണ്ടു പോകും. 14 ന് ഉച്ചകഴിഞ്ഞ് മൂന്നിന് പാര്‍ട്ടിയുടെ നേതൃത്വത്തില്‍ നടക്കുന്ന അന്തിമോപചാര ചടങ്ങുകള്‍ക്ക് ശേഷം മൃതദേഹം മെഡിക്കല്‍ വിദ്യാര്‍ഥികളുടെ പഠനത്തിനായി വിട്ടു നല്‍കും. https://malayalamithram.in/late-yechurys-public-darshan-today-at-akg-bhavan-the-body-will-be-handed-over-for-medical-examination/

4.ഇന്ത്യ’ എന്ന ആശയത്തിന്റെ കാവല്‍ക്കാരന്‍; നഷ്ടമായത് ഉറ്റ സുഹൃത്തിനെ: രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ മരണത്തില്‍ അനുശോചിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. നമ്മുടെ രാജ്യത്തെ കുറിച്ച് ആഴത്തില്‍ ധാരണയുള്ള, ‘ഇന്ത്യ’ എന്ന ആശയത്തിന്റെ കാവല്‍ക്കാരനായിരുന്നു സീതാറാം യെച്ചൂരി എന്ന് രാഹുല്‍ ഗാന്ധി അനുസ്മരിച്ചു. ‘സീതാറാം യെച്ചൂരി നല്ലൊരു സുഹൃത്തായിരുന്നു. ഞങ്ങള്‍ നടത്തിയിരുന്ന നീണ്ട ചര്‍ച്ചകള്‍ ഇനി എനിക്ക് നഷ്ടമാകും. ദുഖത്തിന്റെ ഈ വേളയില്‍ അദേഹത്തിന്റെ കുടുംബത്തിനും സുഹൃത്തുക്കള്‍ക്കും അനുയായികള്‍ക്കും എന്റെ ആത്മാര്‍ത്ഥ അനുശോചനം.’- രാഹുല്‍ ഗാന്ധി എക്സില്‍ കുറിച്ചു.https://malayalamithram.in/guardian-of-the-concept-of-india-lost-a-best-friend-rahul-gandhi/

5.കൊല്ലപ്പെട്ട ഡോക്ടര്‍ക്ക് നീതി ലഭിക്കണം’; മുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കാന്‍ തയാറെന്ന് മമത

കൊല്‍ക്കത്ത: വനിതാ ഡോക്ടറുടെ കൊലപാതകത്തില്‍ പ്രതിഷേധിച്ചുള്ള ഡോക്ടര്‍ മാരുടെ പ്രതിഷേധത്തിനിടെ രാജിസന്നദ്ധത അറിയിച്ച് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. . ഉന്നതപദവിയില്‍ മതിമറന്നിട്ടില്ലെന്നും മുഖ്യമന്ത്രി പദവിയില്‍നിന്ന് രാജിവെക്കാന്‍ തയ്യാറാണെന്നും മമത പറഞ്ഞു.ഡോക്ടര്‍മാര്‍ ചര്‍ച്ചക്കെത്തുമെന്ന് പ്രതീക്ഷിച്ച് രണ്ട് മണിക്കൂറോളം കാത്തുനിന്നതിന് പിന്നാലെയാണ് ബംഗാള്‍ മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ രാജിവെക്കാനും തയാറാണെന്ന് പറഞ്ഞത്. താന്‍ രാജിവെക്കാന്‍ തയ്യാറാണെന്നും ആര്‍ജി കര്‍ ആശുപത്രിയില്‍ കൊലചെയ്യപ്പെട്ട ഡോക്ടര്‍ക്ക് നീതി ലഭിക്കുക തന്നെയാണ് തന്റെയും ആവശ്യമെന്നും മമത പറഞ്ഞു https://malayalamithram.in/mamata-says-she-is-ready-to-resign-as-chief-minister/


Read Previous

ബൃന്ദ, മാണിക് സര്‍ക്കാര്‍, രാഘവലു… അടുത്ത ജനറല്‍ സെക്രട്ടറി ചര്‍ച്ചകള്‍ സിപിഎമ്മില്‍ സജീവം

Read Next

വളരെ ലളിതമായ തന്ത്രം; ഉൾക്കനമില്ലാത്ത നേതാവെന്നു ട്രംപ് സ്ഥിരം ആക്ഷേപിക്കുന്ന കമല ഹാരിസ് അദ്ദേഹത്തെ പുല്ലു പോലെ വീഴ്ത്തിയത് വിസ്മയമായി. ഹാരിസ് ഈഗോയിൽ കുത്തി ചൊടിപ്പിച്ചപ്പോൾ ട്രംപ് പൊട്ടിത്തെറിച്ചു നിയന്ത്രണം വിട്ടു, ആദ്യ ഡിബേറ്റിൽ കമല ഹാരിസ് അടിച്ചു കയറി; ഡോ. കൃഷ്ണ കിഷോറിന് അപൂര്‍വ്വ ബഹുമതി Top5 പ്രധാന വാര്‍ത്ത‍.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »