Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

പീഡനക്കേസ്: ഒളിവിലായിരുന്ന പ്രജ്വല്‍ രേവണ്ണയെ കസ്റ്റഡിയിലെടുത്തു; അറസ്റ്റ് ബംഗളൂരു വിമാനത്താവളത്തില്‍ വച്ച്


ബംഗളൂരു: ലൈംഗിക പീഡനക്കേസില്‍ ഒളിവിലായിരുന്ന ശേഷം ബംഗളുരുവില്‍ മടങ്ങിയെത്തിയ ജെ.ഡി.എസ് എം.പി പ്രജ്വല്‍ രേവണ്ണയെ പ്രത്യേക അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തു. വെള്ളിയാഴ്ച പുലര്‍ച്ചെ 12.40 ഓടെ ജര്‍മ്മനിയിലെ മ്യൂണിക്കില്‍ നിന്ന് ബംഗളൂരു കെമ്പഗൗഡ വിമാനത്താവളത്തിലെത്തിയ പ്രജ്വല്‍ രേവണ്ണയെ അന്വേഷണ സംഘം അവിടെവച്ച് തന്നെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

പ്രത്യേക അന്വേഷണ സംഘവുമായി മുഖ്യമന്ത്രി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറും നേരത്തെ കൂടിക്കാഴ്ച നടത്തിയിരുന്നു. അനിഷ്ട സംഭവങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത മുന്‍നിറുത്തി വന്‍ പൊലീസ് സന്നാഹം വിമാനത്താവളത്തില്‍ നിലയുറപ്പിച്ചിട്ടുണ്ട്.

ലുഫ്താന്‍സ വിമാനത്തിലാണ് പ്രജ്വല്‍ എത്തിയത്. 34 ദിവസത്തിനുശേഷമാണ് പ്രജ്വല്‍ തിരിച്ചെത്തിയത്. പ്രജ്വല്‍ കബളിപ്പിക്കാന്‍ സാധ്യതയുള്ളതിനാല്‍ അന്വേഷണ സംഘം കനത്ത ജാഗ്രത പുലര്‍ത്തിയിരുന്നു. ലുഫ്താന്‍സയില്‍ അല്ലാതെ മറ്റേതെങ്കിലും വിമാന ത്തില്‍ വരാനും മറ്റേതെങ്കിലും വിമാനത്താവളത്തില്‍ ഇറങ്ങാനും സാധ്യത കണ്ട് എവിടെ എത്തിയാലും അറസ്റ്റ് ചെയ്യാനുള്ള നടപടികളും മുന്‍കൂട്ടി സ്വീകരിച്ചിരുന്നു.

പ്രജ്വല്‍ പുറത്തുവിട്ട വിമാന ടിക്കറ്റ് വ്യാജമാണെന്നും അന്വേഷണ സംഘത്തെ കബളിപ്പിക്കുകയാണെന്നും ലുഫ്താന്‍സയുടെ ചെക്ക് ഇന്‍ വൈബ്സൈറ്റില്‍ പ്രജ്വല്‍ രേവണ്ണ എന്ന സ്ത്രീയാണ് ബുക്ക് ചെയ്തതെന്നും അഡ്രസ് തെറ്റാണെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു.

മ്യൂണിക്കില്‍ നിന്ന് വ്യാഴാഴ്ച ഉച്ചയ്ക്ക് 12.05 ന് പുറപ്പെടുന്ന ലുഫ്താന്‍സ വിമാനത്തില്‍ ടിക്കറ്റ് ബുക്ക് ചെയ്തെന്നാണ് പ്രജ്വല്‍ അറിയിച്ചിരുന്നത്. പ്രജ്വല്‍ ഉടന്‍ എത്തിയി ല്ലെങ്കില്‍ പാസ്പോര്‍ട്ട് റദ്ദാക്കുന്നത് ഉള്‍പ്പെടെ അടുത്ത നടപടി സ്വീകരിക്കുമെന്ന് കര്‍ണാടക സര്‍ക്കാര്‍ അറിയിച്ചിരുന്നു. ലൈംഗികാതിക്രമങ്ങളുടെ വീഡിയോകള്‍ വന്‍ വിവാദമായതോടെ പ്രജ്വല്‍ ജര്‍മ്മനിയിലേക്ക് കടക്കുകയായിരുന്നു.


Read Previous

കര്‍ണാടക സര്‍ക്കാരിനെ താഴെയിടാന്‍ കേരളത്തില്‍ മൃഗബലി നടത്തി: 21 ആടുകള്‍, പോത്തുകള്‍ പന്നികള്‍ എന്നിവയെയൊക്കെ ബലി നല്‍കി, തളിപ്പറമ്പിലെ രാജ രാജേശ്വരി ക്ഷേത്രത്തിലാണ് ശത്രു ഭൈരവി യാഗം നടത്തിയത്; ശത്രുക്കളെ ഇല്ലാതാക്കാന്‍ പഞ്ചബലിയും നടത്തി വെളിപ്പെടുത്തലുമായി ഡി.കെ ശിവകുമാര്‍.

Read Next

ഹിമാലയൻ യാത്രയ്ക്കിടെ സൂര്യാഘാതമേറ്റു; പെരുമ്പാവൂർ സ്വദേശി അലഹബാദിൽ മരിച്ചു

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »