Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

എംബിബിഎസ് സീറ്റിനായി രാജ്യത്ത് കടുത്ത പോരാട്ടം; കേരളത്തില്‍ ഒരു സീറ്റിനായി മത്സരിക്കുന്നത് 42 പേര്‍, കണക്കുകള്‍ ഇങ്ങനെ


ജയ്‌പൂർ: നീറ്റ് യുജി യോഗ്യത നേടിയവർക്കായുള്ള സംസ്ഥാന കൗൺസിലിംഗ് ജൂലൈ 30 ഓടെ ആരംഭിക്കുമെന്ന് മെഡിക്കൽ കൗൺസിലിങ് കമ്മിറ്റി അറിയിച്ചു. നീറ്റ് ഫലം പുറത്തുവന്നതോടെ ഇത്തവണ 12.3 ലക്ഷം പേരാണ് എംബിബിഎസ് പ്രവേശനത്തിനുള്ള യോഗ്യത നേടിയത്. അഖിലേന്ത്യാ തലത്തില്‍ 15 ശതമാനം ക്വാട്ടയിൽ കൗൺസിലിങ് നടത്തുന്നതിനുള്ള തീയതി നേരത്തെ പുറത്തു വിട്ടിരുന്നു. ജൂലൈ 18 മുതല്‍ അഖിലേന്ത്യ ക്വാട്ടയ്‌ക്കായി അപേക്ഷിക്കാം.

നിലവില്‍ 780 മെഡിക്കൽ കോളജുകളിലായി 1.18 ലക്ഷം എംബിബിഎസ് സീറ്റുകളാണ് ലഭ്യമായിട്ടു ള്ളത്. അതിൽ 428 സർക്കാർ സ്ഥാപനങ്ങളിൽ 60082 സീറ്റുകളാണ് ഉദ്യോഗാർഥികൾക്കായി ഉള്ളത്. ബാക്കി സീറ്റുകൾ സ്വകാര്യ കോളജുകളുടെ പരിധിയിൽ വരുന്നതാണ്.

രാജ്യമൊട്ടാകെ ഓരോ സീറ്റിന് പത്ത് വിദ്യാർഥികള്‍ മത്സരിക്കേണ്ടി വരുമെന്നാണ് കണക്കുകള്‍. സ്വകാര്യ കോളജുകളിൽ ഫീസ് വളരെ കൂടുതലായതിനാൽ സര്‍ക്കാര്‍ കോളജുകളാണ് വിദ്യാര്‍ഥികള്‍ ലക്ഷ്യം വയ്‌ക്കുന്നത്. ഈ പ്രാവശ്യവും എംബിബിഎസ് പ്രവേശനത്തിനായി കടുത്ത മത്സരം ഉണ്ടാകും.

കടുത്ത മത്സരം ബിഹാറില്‍

രാജ്യത്ത് തന്നെ എംബിബിഎസ് സീറ്റിനായി കടുത്ത മത്സരം നടക്കുന്ന സംസ്ഥാനങ്ങളില്‍ ഒന്നാമത് ബിഹാറാണെന്ന് വിദ്യാഭ്യാസ വിദഗ്‌ധൻ ദേവ് ശർമ്മ പറയുന്നു. നിലവിൽ ലഭ്യമായ സർക്കാർ സീറ്റുകൾ 1645 മാത്രമാണ്. ആകെ 80954 വിദ്യാർഥികളാണ് യോഗ്യത നേടിയിരിക്കുന്നത്. അതുകൊണ്ട് തന്നെ ഒരു സീറ്റിലേക്ക് 49 -ലധികം വിദ്യാർഥികളാണ് അപേക്ഷിക്കുക.

രണ്ടാം സ്ഥാനത്ത് ഹരിയാന

35592 പേർക്ക് 825 സർക്കാർ സീറ്റുകൾ മാത്രമുള്ള ഹരിയാന രണ്ടാം സ്ഥാനത്താണ്. ഇവിടെ 43 വിദ്യാര്‍ഥികളാണ് ഒരു സീറ്റിന് വേണ്ടി പോരടിക്കുന്നത്.

കേരളത്തിലും സീറ്റിനായി കടുത്ത പോരാട്ടം

രാജ്യത്ത് തന്നെ സര്‍ക്കാര്‍ സ്ഥാപനത്തില്‍ എംബിബിഎസ് സീറ്റിനായി കടുത്ത മത്സരം നടക്കുന്ന ഒരു സംസ്ഥാനമാണ് കേരളം. ഇത്തവണ കേരളത്തില്‍ നിന്നും 70000 പേരാണ് നീറ്റ് യുജിക്ക് യോഗ്യത നേടിയത്. എന്നാല്‍ 1755 സർക്കാർ സീറ്റുകൾ മാത്രമാണ് ഉദ്യോഗാർഥികൾക്ക് ലഭ്യമായിട്ടുള്ളത്. അതായത്, കേരളത്തിൽ ഒരു സീറ്റിനുവേണ്ടി 42 പേരാണ് മത്സരിക്കുക.

ഉത്തർപ്രദേശിൽ 170684 പേർ യോഗ്യത നേടിയപ്പോൾ സംസ്ഥാനത്ത് 5475 പേർക്കാണ് അവസരം ലഭിച്ചത്. 31 പേരാണ് ഇവിടെ ഒരു സീറ്റിനായി മത്സരിക്കുന്നത്. മഹാരാഷ്ട്രയിൽ 6025 സീറ്റുകളിലേക്ക് 125727 പേർ അപേക്ഷ നൽകി. തൊട്ടുപിന്നാലെ രാജസ്ഥാനിൽ 4326 സർക്കാർ സീറ്റുകളിലേക്ക് 119865 പേരാണ് കാത്തുനിൽക്കുന്നത്.

മറ്റ് സംസ്ഥാനങ്ങൾ നോക്കുകയാണെങ്കിൽ മഹാരാഷ്ട്രയിൽ 21, കർണാടക, മധ്യപ്രദേശ് എന്നിവിടങ്ങളിൽ 22 വീതവും, ജാർഖണ്ഡിൽ 23, അരുണാചൽ പ്രദേശിൽ 26, രാജസ്ഥാനിൽ 28, ഉത്തർപ്രദേശിൽ 31, ഡൽഹിയിൽ 32, മേഘാലയയിൽ 34 എന്നിങ്ങനെയാണ് ഒരു സർക്കാർ സീറ്റിനായി മത്സരിക്കുന്നവരുടെ എണ്ണമെന്ന് ശർമ്മ പറയുന്നു.

അതേസമയം, എംബിബിഎസ് സീറ്റിനുവേണ്ടിയുള്ള മത്സരം അല്‍പം കുറവുള്ളത് കേന്ദ്ര ഭരണ പ്രദേശങ്ങളിലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇതിൽ ദാദ്ര, നാഗർ ഹവേലി (ദാമൻ, ദിയു), ആൻഡമാൻ നിക്കോബാർ ദ്വീപുകൾ എന്നിവിടങ്ങളിലെ ഓരോ സീറ്റിലേക്കും അഞ്ച് വിദ്യാർഥികൾ വീതമാണ് അപേക്ഷിക്കുക.

പുതുച്ചേരിയിൽ 7 പേരും തെലങ്കാനയിൽ 10 പേരുമാണ് ഒരു സീറ്റിലേക്ക് അപേക്ഷിക്കുക. ഗോവയിലും ആന്ധ്രാപ്രദേശിലും ഓരോ സീറ്റിലേക്കും 11 വിദ്യാർഥികൾ വീതമുണ്ട്. മിസോറാം, ചണ്ഡീഗഡ്, ഗുജറാത്ത്, അസം എന്നിവിടങ്ങളിലെ ഒരു സീറ്റിലേക്ക് 12 പേര്‍ മത്സരത്തിന് ഉണ്ടാകും. അതേസമയം, സിക്കിമിലും ലക്ഷദ്വീപിലും ലഡാക്കിലും മെഡിക്കൽ കോളജുകൾ ഇല്ല.

തെലങ്കാന

യോഗ്യത നേടിയവർ: 41584

സീറ്റ് ഒഴിവുകൾ: 4290

ആന്ധ്രാപ്രദേശ്

യോഗ്യത നേടിയവർ: 36776

സീറ്റ് ഒഴിവുകൾ: 3385

ഗുജറാത്ത്

യോഗ്യത നേടിയവർ: 50040

സീറ്റ് ഒഴിവുകൾ: 4250

മധ്യപ്രദേശ്

യോഗ്യത നേടിയവർ: 60346

സീറ്റ് ഒഴിവുകൾ: 2700

അതേസമയം, നീറ്റ് യുജിയില്‍ യോഗ്യത നേടിയിട്ടും സർക്കാർ സീറ്റുകൾ ലഭിക്കാത്തതിനാൽ പല ഉദ്യോഗാർഥികളും പരീക്ഷ ആവർത്തിക്കാറുണ്ട്. കാരണം മാനേജ്‌മെൻ്റ് ക്വാട്ട സീറ്റിലെ ഫീസിനെക്കാൾ കുറവാണ് സർക്കാർ സ്ഥാപനങ്ങളിൽ. സർക്കാർ കോളേജിലെ മൊത്തം എംബിബിഎസ് ഫീസ് ഏകദേശം 10 ലക്ഷം രൂപയാണ്.

അതേസമയം മാനേജ്‌മെൻ്റ് ക്വാട്ട സീറ്റിന് 25 മുതൽ 50 ലക്ഷം രൂപ വരെയാണ് ഫീസ്. സ്വകാര്യ കോളജുകളുടെ കാര്യത്തിൽ ഒരു ഉദ്യോഗാർഥി 75 ലക്ഷം മുതൽ 1.40 കോടി രൂപ വരെ ഫീസായി അടയ്ക്കേണ്ടി വരുമെന്നും ശർമ്മ പറയുന്നു. രാജസ്ഥാനിലെ സർക്കാർ മെഡിക്കൽ കോളജുകളിലെ എൻആർഐ ക്വാട്ട സീറ്റിന് 1.25 കോടി രൂപയാണ് ഫീസ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

രാജ്യത്തെ വിവിധ സർക്കാർ കോളജുകളിലെ ഏകദേശം 15 ശതമാനം സീറ്റുകൾ അഖിലേന്ത്യ കൗൺസിലിംഗിലൂടെയും ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യട്ട് ഓഫ് മെഡിക്കൽ സയൻസസ് (എയിംസ്), ജവഹർലാൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പോസ്റ്റ് ഗ്രാജുവേറ്റ് മെഡിക്കൽ എഡ്യൂക്കേഷൻ ആൻഡ് റിസർച്ച് (ജിപ്‌മർ) തുടങ്ങിയ കേന്ദ്ര സ്ഥാപനങ്ങളിലൂടെയും കേന്ദ്രഭരണ പ്രദേശങ്ങളിലെ കോളജുകളിലൂടെയും നികത്തപ്പെടുന്നു. ബാക്കി 82% സീറ്റുകൾക്കുള്ള കൗൺസിലിംഗ് സംസ്ഥാന സർക്കാരുകൾ രൂപീകരിച്ച വിവിധ ബോർഡുകളാണ് നടത്തുന്നത്.

ആദ്യ റൗണ്ട് ഷെഡ്യൂൾ

  • സീറ്റ് മാട്രിക്‌സ് (സീറ്റുകളുടെ എണ്ണം) റിലീസ്: ജൂലൈ 18, 19
  • രജിസ്ട്രേഷനും ഫീസും അടയ്ക്കൽ: ജൂലൈ 21 മുതൽ 28 വരെ
  • ചോയ്‌സ് ഫില്ലിംഗും ലോക്കിംഗും: ജൂലൈ 22 മുതൽ 28 വരെ
  • സീറ്റ് അലോട്ട്‌മെൻ്റ് പ്രക്രിയ: ജൂലൈ 29, 30
  • അലോട്ട്‌മെൻ്റ് ഫലം: ജൂലൈ 31
  • റിപ്പോർട്ടിംഗും ജോയിനിംഗും: ഓഗസ്റ്റ് 1 മുതൽ 6 വരെ
  • വെരിഫിക്കേഷൻ: ഓഗസ്റ്റ് 7

രണ്ടാം റൗണ്ട് ഷെഡ്യൂൾ

  • സീറ്റ് മാട്രിക്‌സ് റിലീസ്: ഓഗസ്റ്റ് 9 മുതൽ 11 വരെ
  • രജിസ്ട്രേഷനും ഫീസും അടയ്ക്കൽ: ഓഗസ്റ്റ് 12 മുതൽ 17 വരെ
  • ചോയ്‌സ് ഫില്ലിംഗും ലോക്കിംഗും: ഓഗസ്റ്റ് 13 മുതൽ 18 വരെ
  • സീറ്റ് അലോട്ട്‌മെൻ്റ് പ്രക്രിയ: ഓഗസ്റ്റ് 19, 20
  • അലോട്ട്‌മെൻ്റ് ഫലം: ഓഗസ്റ്റ് 21
  • റിപ്പോർട്ടിംഗും ജോയിനിംഗും: ഓഗസ്റ്റ് 22 മുതൽ 29 വരെ
  • വെരിഫിക്കേഷൻ: ഓഗസ്റ്റ് 30 മുതൽ സെപ്റ്റംബർ 1 വരെ

മൂന്നാം റൗണ്ട് ഷെഡ്യൂൾ

  • സീറ്റ് മാട്രിക്‌സ് റിലീസ്: സെപ്റ്റംബർ 2
  • രജിസ്ട്രേഷനും ഫീസും അടയ്ക്കൽ: സെപ്റ്റംബർ 3 മുതൽ 8 വരെ
  • ചോയ്‌സ് ഫില്ലിംഗും ലോക്കിംഗും: സെപ്റ്റംബർ 3 മുതൽ 8 വരെ
  • സീറ്റ് അലോട്ട്‌മെൻ്റ് പ്രക്രിയ: സെപ്റ്റംബർ 9 ഉം 10 ഉം
  • അലോട്ട്‌മെൻ്റ് ഫലം: സെപ്റ്റംബർ 11
  • റിപ്പോർട്ടിംഗും ജോയിനിംഗും: സെപ്റ്റംബർ 12 മുതൽ 18 വരെ
  • വെരിഫിക്കേഷൻ: സെപ്റ്റംബർ 19 മുതൽ 21 വരെ

നാലാം റൗണ്ട് (ഒഴിവുള്ള സീറ്റിലേക്ക് മാത്രം അഡ്‌മിഷൻ)

  • സീറ്റ് മാട്രിക്‌സ് റിലീസ്: സെപ്റ്റംബർ 20
  • രജിസ്ട്രേഷനും ഫീസും അടയ്ക്കൽ: സെപ്റ്റംബർ 22 മുതൽ 24 വരെ
  • ചോയ്‌സ് ഫില്ലിംഗും ലോക്കിംഗും: സെപ്റ്റംബർ 22 മുതൽ 24 വരെ
  • സീറ്റ് അലോട്ട്‌മെൻ്റ് പ്രക്രിയ: സെപ്റ്റംബർ 25 ഉം 26 ഉം
  • അലോട്ട്‌മെൻ്റ് ഫലം: സെപ്റ്റംബർ 27
  • റിപ്പോർട്ടിംഗും ജോയിനിംഗും: സെപ്റ്റംബർ 27

കൗണ്‍സിലിങ്ങിന് എങ്ങനെ അപേക്ഷിക്കാം?

NEET UG കൗൺസിലിംഗിനായി യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്ക് ഓൺലൈനായി രജിസ്റ്റർ ചെയ്യാനുള്ള ഘട്ടങ്ങള്‍ ഇതാ:

  • ആദ്യം ഔദ്യോഗിക വെബ്‌സൈറ്റായ mcc.nic.in സന്ദർശിക്കുക
  • UG മെഡിക്കൽ കൗൺസിലിംഗ് വിഭാഗത്തിൽ ക്ലിക്ക് ചെയ്യുക
  • NEET ക്രെഡൻഷ്യലുകൾ ഉപയോഗിച്ച് രജിസ്റ്റർ ചെയ്യുക/ലോഗിൻ ചെയ്യുക.
  • പ്രോസസ്സിംഗ് ഫീസ് അടയ്ക്കൽ ഉൾപ്പെടെ അപേക്ഷ പൂരിപ്പിക്കുക.
  • ആവശ്യമായ രേഖകൾ (NEET സ്കോർകാർഡ്, ഐഡി പ്രൂഫ്, കാറ്റഗറി സർട്ടിഫിക്കറ്റ് മുതലായവ) അപ്‌ലോഡ് ചെയ്യുക.
  • കോളജുകളുടെയും കോഴ്‌സുകളുടെയും ചോയ്‌സുകൾ പൂരിപ്പിച്ച് ലോക്ക് ചെയ്യുക.
  • സ്ഥിരീകരണ രസീത്/അക്നോളജ്മെൻ്റ് ഡൗൺലോഡ് ചെയ്യുക.
  • ശേഷം, സീറ്റ് അലോട്ട്മെൻ്റ് ഫലങ്ങളെയും റിപ്പോർട്ടിംഗ് മാർഗനിർദ്ദേശങ്ങളെയും കുറിച്ച് ജാഗരൂകരായിരിക്കുക…


Read Previous

അവര്‍ അഞ്ചു പേരും സുഖമായിരിക്കുന്നു’; വയനാട് ദുരന്തത്തില്‍ മാതാപിതാക്കളെ നഷ്ടപ്പെട്ട കുട്ടികള്‍ സര്‍ക്കാരിന്റെ ഫോസ്റ്റര്‍ കെയര്‍ പദ്ധതിയില്‍

Read Next

കൊല്ലത്ത് എട്ടാം ക്ലാസ് വിദ്യാര്‍ഥി സ്‌കൂളില്‍ ഷോക്കേറ്റ് മരിച്ചു, അടിയന്തര അന്വേഷണത്തിന് ഉത്തരവ്

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »