Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

വയനാടൻ ജനതയെ സഹായിക്കുന്നതില്‍ ടൂറിസത്തിന് നിര്‍ണായക പങ്ക് ; പ്രാദേശിക നേതാക്കളുമായി ചര്‍ച്ച നടത്തി രാഹുൽ ഗാന്ധി


ന്യൂഡൽഹി: വയനാട് ഉരുൾപൊട്ടലിലെ ദുരിതാശ്വാസ പ്രവർത്തനങ്ങളെക്കുറിച്ചും പ്രദേശത്തെ ടൂറിസം പുനരുജ്ജീവിപ്പിക്കേണ്ടതിന്‍റെ ആവശ്യകതയെക്കുറിച്ചും പ്രാദേശിക കോൺഗ്രസ് നേതാക്കളുമായി ചര്‍ച്ച നടത്തി രാഹുൽ ഗാന്ധി. ഇന്ന് നേതാക്കളുമായി നടത്തിയ കൂടിക്കാഴ്‌ചയിലാണ് ഇക്കാര്യം ചര്‍ച്ച ചെയ്‌തത്.

‘ഉരുൾപൊട്ടൽ മൂലമുണ്ടായ നാശനഷ്‌ടങ്ങളിൽ നിന്ന് വയനാട് ക്രമാനുഗതമായി കരകയറുകയാണ്. ഇനിയും ഒരുപാട് കാര്യങ്ങൾ ചെയ്യാനുണ്ടെന്നിരിക്കെ, ദുരിതാ ശ്വാസ പ്രവർത്തനങ്ങളിൽ എല്ലാ സമുദായങ്ങളിൽ നിന്നും സംഘടനകളിൽ നിന്നു മുള്ള ആളുകൾ ഒത്തുചേരുന്നത് സന്തോഷകരമാണ്.’- രാഹുൽ ഗാന്ധി എക്‌സില്‍ കുറിച്ചു.

മഴ മാറിക്കഴിഞ്ഞാൽ വയനാട്ടിലെ ടൂറിസത്തെ പുനരുജ്ജീവിപ്പിക്കാനും സന്ദർശികരെ പ്രോത്സാഹിപ്പിക്കാനും യോജിച്ച ശ്രമം നടത്തേണ്ടത് അത്യന്താപേക്ഷിതമാണെന്നും രാഹുല്‍ തന്‍റെ പോസ്റ്റില്‍ പറഞ്ഞു. വയനാടൻ ജനതയെ സഹായിക്കുന്നതില്‍ ടൂറിസ ത്തിന് നിര്‍ണായക പങ്കുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഉരുൾപൊട്ടൽ ഒരു പ്രത്യേക പ്രദേശത്താണ് നടന്നത്, മുഴുവൻ പ്രദേശത്തുമല്ല. പ്രദേശം മുഴുവൻ അപകടകരമാണെന്ന ആളുകളുടെ ധാരണ തെറ്റാണെന്നും അദ്ദേഹം കൂട്ടിച്ചേ ർത്തു. വയനാട് അതിമനോഹരമായ ഒരു കേന്ദ്രമായി തുടരുകയാണ്. ഇന്ത്യയിലുടനീ ളമുള്ള വിനോദസഞ്ചാരികളെ വരവേൽക്കാൻ വയനാട് ഉടൻ തയ്യാറാകുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

‘എനിക്കറിയാവുന്നിടത്തോളം, നാലോ അഞ്ചോ കാര്യങ്ങളിൽ നമ്മൾ സമ്മർദ്ദം ചെലുത്തേണ്ടതുണ്ട്. ഒന്ന് ദുരിതാശ്വാസത്തിലും പുനരധിവാസത്തിലും കാണുന്ന മോശം ഡിപ്പാര്‍ട്ട്മെന്‍റ് തല ഏകോപനം. രണ്ടാമത്തേത് അപര്യാപ്‌തമായ നഷ്‌ടപരി ഹാരം, മൂന്നാമത്തേത് ഞാൻ ഉന്നയിച്ച വാടക പ്രശ്‌നം. പിന്നെ നിരവധിയാളുകള്‍ക്ക് വാഹനങ്ങളും തോട്ടങ്ങളും ഉൾപ്പെടെയുള്ള ഉപജീവനമാർഗങ്ങൾ നഷ്‌ടപ്പെട്ടു. അവസാനമായി ടൂറിസത്തിന്‍റെ സ്വാധീനം.’- രാഹുല്‍ ഗാന്ധി പറഞ്ഞു.


Read Previous

ലോക്സഭാ പ്രതിപക്ഷ നേതാവായ ശേഷം ആദ്യ വിദേശ യാത്ര; സെപ്റ്റംബര്‍ എട്ട് മുതല്‍ 10 വരെ രാഹുല്‍ ഗാന്ധി അമേരിക്കയില്‍

Read Next

വ്യാജ വാർത്തകൾക്കെതിരെ കേന്ദ്ര തലം മുതൽ ജില്ലാ തലം വരെ ക്വിക്ക് റെസ്‌പോൺസ് ടീമുകള്‍; ശക്തമായ നടപടിയ്‌ക്ക് ഒരുങ്ങി കോൺഗ്രസ്

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »