Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

പൊലീസ് കാവലില്‍ ടി.പി വധക്കേസ് പ്രതികളുടെ പരസ്യ മദ്യപാനം; ദൃശ്യങ്ങള്‍ പുറത്തായതോടെ മൂന്ന് പൊലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍


കണ്ണൂര്‍: പൊലീസ് കാവലില്‍ ടി.പി വധക്കേസിലെ മുഖ്യപ്രതി കൊടി സുനിയുടെയും സംഘത്തി ന്റെയും മദ്യപാനം. സുനിക്കൊപ്പം ടി.പി കേസിലെ മറ്റ് പ്രതികളായ മുഹമ്മദ് ഷാഫിയും ഷിനോജും ഉണ്ടായിരുന്നു.തലശേരിയിലെ ഹോട്ടലിന്റെ മുറ്റത്ത് വച്ചായിരുന്നു പരസ്യ മദ്യപാനം. കോടതിയില്‍ നിന്ന് മടങ്ങുമ്പോള്‍ കുറ്റവാളികള്‍ക്ക് മദ്യവുമായി സുഹൃത്തുക്കള്‍ എത്തുകയായിരുന്നു.

സംഭവത്തില്‍ കണ്ണൂരിലെ മൂന്ന് സിവില്‍ പൊലീസ് ഓഫീസര്‍മാരെ സസ്‌പെന്‍ഡ് ചെയ്തു. എ.ആര്‍ ക്യാമ്പിലെ പൊലീസുകാരായ വൈശാഖ്, വിനീഷ്, ജിഷ്ണു എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലുള്ള പ്രതികളെ കഴിഞ്ഞ 17 ന് തലശേരി അഡിഷണല്‍ ജില്ലാ കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുപോയപ്പോഴാണ് സംഭവം. തലശേരി കോടതിയില്‍ നിന്ന് വരുന്ന വഴിയാണ് പ്രതികള്‍ മദ്യം കഴിച്ചത്.

ഭക്ഷണം കഴിക്കാന്‍ കയറിയ ഹോട്ടലില്‍ വച്ച് മദ്യം കഴിക്കാന്‍ അവസരമൊരുക്കുകയായിരുന്നു. സംഭവം പുറത്തു വന്നതോടെയാണ് പൊലീസുകാര്‍ക്കെതിരെ നടപടിയെടുത്തത്. നേരത്തെ കൊടി സുനി ജയിലില്‍ ഫോണ്‍ ഉപയോഗിച്ചതടക്കമുള്ള പല നിയമവിരുദ്ധ സംഭവങ്ങളും പുറത്തു വന്നിരുന്നു.


Read Previous

ഇസ്രയേലി ബന്ദിയുടെ വിഡിയോ പുറത്തുവിട്ട് ഹമാസ്; പട്ടിണിയിലായ യുവാവ്, ദൃശ്യങ്ങള്‍ ഞെട്ടലുണ്ടാക്കുന്നതെന്ന് നെതന്യാഹു

Read Next

ഹിന്ദു വീടുകളില്‍ കയറിയാല്‍ ഇനി അടി ഉണ്ടാകില്ല, കാല്‍ വെട്ടിക്കളയും’: വയനാട്ടില്‍ പാസ്റ്ററെ കയ്യേറ്റം ചെയ്ത് ബജ്‌രംഗദള്‍ പ്രവര്‍ത്തകര്‍; സ്വമേധയ കേസെടുത്ത് പൊലീസ്

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »