തുടര്‍ച്ചയായി മൂന്ന് മണിക്കൂര്‍ ഒരേ നില്‍പ്പ്: റാഗിംഗിന് വിധേയനായ എംബിബിഎസ് ഒന്നാം വര്‍ഷ വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം


ഗാന്ധിനഗര്‍: റാഗിംഗിനിരയായ എംബിബിഎസ് ഒന്നാം വര്‍ഷ വിദ്യാര്‍ഥിക്ക് ദാരുണാ ന്ത്യം. ഗുജറാത്ത് ധര്‍പൂര്‍ പതാനിലെ ജിഎംഇആര്‍എസ് മെഡിക്കല്‍ കോളജിലെ വിദ്യാര്‍ഥിയായ അനില്‍ മെതാനിയ ആണ് മരിച്ചത്.

സീനിയര്‍ വിദ്യാര്‍ഥികള്‍ തുടര്‍ച്ച യായി മൂന്ന് മണിക്കൂര്‍ നിര്‍ത്തിയതിനെ തുടര്‍ന്ന് അനില്‍ കുഴഞ്ഞു വീഴുകയായി രുന്നു. പിന്നാലെ പതിനെട്ടുകാരനായ വിദ്യാര്‍ഥിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കോളജില്‍ നിന്ന് 150 കിലോ മീറ്റര്‍ അകലെ ഗുജറാത്തിലെ സുരേന്ദ്ര നഗര്‍ ജില്ലയിലാണ് അനിലിന്റെ വീട്.

തന്നെ സീനിയര്‍ വിദ്യാര്‍ഥികള്‍ മൂന്ന് മണിക്കൂര്‍ നില്‍ക്കാന്‍ നിര്‍ബന്ധിതനാക്കിയ തായി അനില്‍ പൊലീസിന് മരണമൊഴി നല്‍കിയിട്ടുണ്ട്. മൂന്നാം വര്‍ഷ വിദ്യാര്‍ഥിക ളുടെ റാഗിംഗിനിരയായാണ് അനില്‍ മരണപ്പെട്ടതെന്നും തങ്ങള്‍ക്ക് നീതി ലഭിക്കണ മെന്നും കുടുംബം ആവശ്യപ്പെട്ടു. സംഭവത്തില്‍ കര്‍ശനമായ നടപടി സ്വീകരിക്കുമെന്ന് മെഡിക്കല്‍ കോളജ് ഡീന്‍ ഹാര്‍ദ്ദിക് ഷാ പറഞ്ഞു.

അനിലിന്റെ പിതാവ് സംഭവത്തില്‍ പരാതി നല്‍കിയെന്നും അപകട മരണത്തിന് കേസ് രജിസ്റ്റര്‍ ചെയ്തതായും പൊലീസ് അറിയിച്ചു. എഫ്ഐആറില്‍ 15 വിദ്യാര്‍ഥിക ളുടെ പേരുകള്‍ ഉണ്ടെന്നാണ് വിവരം.


Read Previous

ഡല്‍ഹി മുന്‍ മന്ത്രി കൈലാഷ് ഗഹ്‌ലോട്ട് ബിജെപിയില്‍

Read Next

മണിപ്പൂര്‍ ബിജെപിയില്‍ പൊട്ടിത്തെറി; ജിരിബാമിലെ എട്ട് നേതാക്കള്‍ രാജിവച്ചു: ഭരണകക്ഷി എംഎല്‍എമാരുടെ അടിയന്തര യോഗം വിളിച്ച് മുഖ്യമന്ത്രി,ബീരേന്‍ സിങിനെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറ്റണമെന്ന് സര്‍ക്കാരിന് പിന്തുണ പിന്‍വലിച്ച എന്‍പിപി.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »