Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

മുഖ്യമന്ത്രിയുടെ ദുരിതാശ്വസ നിധിയിൽ സുതാര്യത വേണം, പ്രളയ ഫണ്ട് മറ്റ് പല കാര്യങ്ങൾക്കും ഉപയോ​ഗിച്ചു’വ്യക്തത വേണമെന്ന് വിഡി സതീശൻ


തിരുവനന്തപുരം: വയനാട് പുനരധിവാസത്തിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ജനങ്ങള്‍ നല്‍കുന്ന പണത്തിൽ സുതാര്യത ഉറപ്പു വരുത്തണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ‌2018-ലെ പ്രളയകാലത്ത് ദുരിതാശ്വാസനിധിയി ലേക്ക് ലഭിച്ച പണം മറ്റു പല കാര്യങ്ങള്‍ക്കും ചെലവഴിച്ചിട്ടുണ്ട്. വയനാടിന് വേണ്ടി ദുരിതാശ്വാസനിധിയിലേക്ക് എത്ര പണം വന്നു, അത് എന്തിനൊക്കെ വേണ്ടി ഉപയോ​ഗിച്ചു എന്ന കാര്യത്തിൽ പൂർണമായ വ്യക്തത വേണമെന്ന് വിഡി സതീശൻ പറഞ്ഞു.

ഫണ്ടിൽ കുറച്ചു കൂടി വ്യക്തതയും സുതാര്യതയും ഉണ്ടാകണം. അല്ലാതെ രാഷ്ട്രീയ വിവാദമാക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ദുരിതാശ്വാസ നിധി വിനിയോഗം സംബന്ധിച്ച് നിയമസഭയിലെ ചോദ്യങ്ങള്‍ക്ക് പോലും വ്യക്തമായ മറുപടി കിട്ടിയിട്ടില്ല. അതുകൊണ്ടാണ് വ്യക്തത വരുത്തണമെന്ന് ആവശ്യപ്പെടുന്നത്. എറണാ കുളത്ത് നടന്നതു പോലെ എല്ലായിടത്തും തട്ടിപ്പും വെട്ടിപ്പും നടക്കുമെന്നല്ല പറഞ്ഞത്. അത്തരം ഒറ്റപ്പെട്ട സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ടാകാം.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം നല്‍കില്ലെന്നും പകരം മൂന്ന് വീടുകള്‍ നിര്‍മ്മിച്ച് നല്‍കാമെന്നും പറഞ്ഞയാള്‍ക്കെതിരെ എന്തിനാണ് കേസെടു ക്കുന്നത്. അതൊക്കെ ഓരോരുത്തരുടെ ഇഷ്ടമാണ്. എനിക്ക് ഇഷ്ടമായിരുന്നു സിഎം ഡിആർഎഫിലേക്ക് പണം നൽകാൻ അതുകൊണ്ട് ഞങ്ങൾ യുഡിഎഫ് എംഎൽഎമാർ ഒരുമിച്ച് പണം നൽകിയത്. നല്ല കാര്യത്തിന് വേണ്ടി വിനിയോ​ഗിക്കാൻ ആ പണം. നാളെ ഇക്കാര്യത്തിന് വേണ്ടി അല്ല അത് ഉപയോ​ഗിച്ചതെന്ന് അറിഞ്ഞാൽ വിമർശിക്കും. അതുകൊണ്ട് സർക്കാർ അക്കാര്യത്തിൽ വ്യക്തത വരുത്തണം. കഴിഞ്ഞ തവണ ചെയ്തിട്ടില്ല. അത് ഈ തവണ ആവർത്തക്കപ്പെടരുത്. അതു മാത്രമാണ് പറയാൻ ആ​ഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം നല്‍കരുതെന്ന് താന്‍ പറഞ്ഞെന്ന തരത്തിലുള്ള സ്‌ക്രീന്‍ ഷോട്ട് സിപിഎം ഹാഡിലിൽ പ്രചരിപ്പിച്ചു. അതിനെതിരെ താൻ ഡിജിപിക്ക് പരാതി നൽകിയിട്ടുണ്ട്. പണം നല്‍കരുതെന്ന് ആരും പറഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. പുനരധിവാസം സംബന്ധിച്ച് യുഡിഎഫ് വിശദമായ പ്ലാന്‍ സര്‍ക്കാ രിന് നല്‍കും. 2021 മുതല്‍ പ്രതിപക്ഷം ആവശ്യപ്പെടുന്ന വാണിങ് മെക്കാനിസവും പ്രോണ്‍ ഏരിയ മാപ്പിങും അടിയന്തരമായി നടപ്പാക്കാന്‍ സര്‍ക്കാര്‍ തയാറാകണമെന്നും പ്രതിപക്ഷനേതാവ് കൂട്ടിച്ചേര്‍ത്തു.


Read Previous

വയനാട് പുനരധിവാസം; ദുരിത ബാധിതരുടെ മാനസിക ആരോ​ഗ്യം ഉറപ്പാക്കാൻ നടപടി

Read Next

വിദേശത്ത് പഠിക്കുന്നത് 13,35,878 ഇന്ത്യന്‍ വിദ്യാര്‍ഥികള്‍; ഏറ്റവും കൂടുതല്‍ ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ പഠനം നടത്തുന്നത് കാനഡയില്‍, സംസ്ഥാനം തിരിച്ചുള്ള വിവരങ്ങള്‍ തങ്ങള്‍ സൂക്ഷിക്കുന്നില്ലെന്ന് മന്ത്രാലയം.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »