ഹൈക്കോടതിക്കെതിരെ സുപ്രീംകോടതിയില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്; ദേവസ്വം ബെഞ്ച് അധികാരം കവര്‍ന്നെടുക്കുന്നു


ന്യൂഡല്‍ഹി: ഹൈക്കോടതി ദേവസ്വം ബെഞ്ചിനെതിരെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് സുപ്രീം കോടതിയില്‍. ഹൈക്കോടതി ദേവസ്വം ബെഞ്ച് ദേവസ്വം ബോര്‍ഡി ന്റെ അധികാരങ്ങള്‍ കവര്‍ന്നെടുക്കുന്നുവെന്ന് ആരോപിച്ചാണ് അസാധാരണ നീക്കം. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് കമ്മീഷണറായി ആഭ്യന്തര വകുപ്പ് അഡീഷനല്‍ സെക്രട്ടറി സി വി പ്രകാശിനെ നിയമിച്ച ഹൈക്കോടതി ദേവസ്വം ബെഞ്ച് ഉത്തരവിന് എതിരെയാണ് ദേവസ്വം ബോര്‍ഡ് സുപ്രീം കോടതിയെ സമീപിച്ചത്

ദേവസ്വം ബോര്‍ഡിന്റെ ഹര്‍ജി ഫയലില്‍ സ്വീകരിച്ച സുപ്രീംകോടതി വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ നിലപാട് തേടി. ഹൈക്കോടതി ദേവസ്വം ബെഞ്ച് ജുഡീ ഷ്യല്‍ അച്ചടക്കം ലംഘിക്കുന്നുവെന്ന് ഹര്‍ജിയില്‍ ആരോപിക്കുന്നുണ്ട്.’സ്വമേധയാ എടുത്ത കേസിലാണ് ഹൈക്കോടതി തങ്ങളുടെ ഭരണാധികാരം കവര്‍ന്നത് എന്ന് ബോര്‍ഡിനു വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ വി ിരിയും, അഭിഭാഷകന്‍ പി എസ് സുധീറും കോടതിയെ അറിയിച്ചു.

നിയമസഭ പാസാക്കിയ നിയമങ്ങളും ചട്ടങ്ങളും പ്രകാരം ദേവസ്വം ബോര്‍ഡ് കമ്മീഷണറെ നിയമിക്കാനുള്ള അധികാരം തങ്ങള്‍ക്കാണെന്നാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് വാദിക്കുന്നത്. ജസ്റ്റിസുമാരായ അനില്‍ നരേന്ദ്രന്‍, ഹരിശങ്കര്‍ വി മേനോന്‍ എന്നിവര്‍ അടങ്ങിയ ഹൈക്കോടതിയുടെ ദേവസ്വം ബെഞ്ചാണ് സ്വമേധയാ എടുത്ത കേസില്‍ സി വി പ്രകാശിനെ ദേവസ്വം കമ്മീഷണറായി നിയമിച്ചത്.


Read Previous

അബ്ദുൽ റഹീം മോചനം: കോടതി സിറ്റിംഗ് ഒക്ടോബർ 17 ന്, അന്നേ ദിവസം തന്നെ മോചന ഉത്തരവുണ്ടാകുമെന്ന പ്രതീക്ഷ!; ആരോപണങ്ങള്‍ക്ക് മറുപടി റഹീം മോചിതനായതിന് ശേഷം: റിയാദ് റഹീം സഹായ സമിതി

Read Next

ഉറപ്പു പാലിച്ച് മമത; വിനീത് ​ഗോയലിനെ സ്ഥലം മാറ്റി, മനോജ് കുമാർ വർമ്മ കൊൽക്കത്ത പൊലീസ് കമ്മീഷണർ

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »