ഇടുക്കിയിൽ വിനോദ സഞ്ചാരികൾ സഞ്ചരിച്ച ട്രാവലർ 30 അടി താഴ്ചയിലേക്ക് മറിഞ്ഞു; മൂന്ന് മരണം; നിരവധി പേർക്ക് പരിക്ക്


മൂന്നാര്‍: അടിമാലി മാങ്കുളം ആനക്കുളത്തിന് സമീപം വിനോദസഞ്ചാരികള്‍ സഞ്ചരിച്ച വാഹനം മറിഞ്ഞ് മൂന്നുപേര്‍ മരിച്ചു. മൂന്ന് വയസുള്ള കുട്ടി ഉള്‍പ്പടെ മൂന്ന് തിരു നെല്‍ വേലി സ്വദേശികളാണ് മരിച്ചത്. നിരവധി പേര്‍ക്ക് പരിക്കേറ്റു. തമിഴ്‌ നാട്ടില്‍ നിന്ന് വിനോദസഞ്ചാരത്തിനെത്തിയ വാഹനമാണ് അപകടത്തില്‍പ്പെട്ടത്.

തിരുനെല്‍വേലിയിലെ പ്രഷര്‍കുക്കര്‍ കമ്പനിയിലെ ജീവനക്കാര്‍ കുടുംബസമേതം മൂന്നാര്‍ സന്ദര്‍ശിച്ച് മടങ്ങുകയായിരുന്നു. അഞ്ച് മണിയോടെയാണ് അപകടം. വളവ് തിരിയുമ്പോള്‍ വണ്ടി കൊക്കയിലേക്ക് മറിയുകയായിരുന്നു. നാട്ടുകാര്‍ എത്തിയാണ് ആദ്യം രക്ഷാപ്രവര്‍ത്തനം നടത്തിയത്.

ഉടന്‍ തന്നെ പരിക്കേറ്റ മൂന്ന് പേരെ അടിമാലി ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പതിനാല് പേരാണ് വാഹനത്തിലുണ്ടായിരുന്നതായാണ് സൂചന. പരിക്കേറ്റവരെ മുഴുവന്‍ വാഹനത്തില്‍ നിന്ന് മാറ്റിയിട്ടുണ്ട്. ട്രാവലര്‍ 30 അടി താഴ്ചയി ലേക്ക് മറിയുകയായിരുന്നു. പരുക്കേറ്റവരില്‍ നിരവധി പേരുടെ നിലഗുരുതരമാണ്.


Read Previous

കടലിൽ ഇരുന്ന് നോമ്പുതുറക്കുന്ന വെെബ് ആസ്വദിക്കാം; ക്വീൻ എലിസബത്ത്–2 കപ്പലിൽ വിഭവസമൃദ്ധമായ ഭക്ഷണത്തോടെ നോമ്പുതുറ; ഇഫ്താർ അൽ മാലികയിൽ പങ്കെടുക്കാം, ഒരു ദിവസത്തെ ചെലവ് ഇങ്ങനെ

Read Next

റമദാന്‍ ഫണ്ടിലേക്ക് മലയാളിയുടെ സംഭാവന 900 കോടി രൂപ; തുക ദുബായില്‍ സര്‍വകലാശാല നിര്‍മിക്കാന്‍, ഒരു പ്രവാസി നല്‍കുന്ന ഏറ്റവും വലിയ തുക, ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാനാണ് പിഎന്‍സി മേനോന്റെ സംഭാവനയെ കുറിച്ച് പ്രഖ്യാപനം നടത്തിയത്. അബുദാബി ക്ഷേത്രത്തിന് മേനോന്‍ 11 കോടി രൂപ നല്‍കിയിരുന്നു

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »