കടലിൽ ഇരുന്ന് നോമ്പുതുറക്കുന്ന വെെബ് ആസ്വദിക്കാം; ക്വീൻ എലിസബത്ത്–2 കപ്പലിൽ വിഭവസമൃദ്ധമായ ഭക്ഷണത്തോടെ നോമ്പുതുറ; ഇഫ്താർ അൽ മാലികയിൽ പങ്കെടുക്കാം, ഒരു ദിവസത്തെ ചെലവ് ഇങ്ങനെ


കടലിൽ ഇരുന്ന് നോമ്പുതുറക്കുന്ന വെെബ് ആസ്വദിക്കാൻ ഇപ്പോൾ ദുബായിൽ സാധിക്കും. ദുബായിൽ നങ്കൂരമിട്ട ക്വീൻ എലിസബത്ത്–2 കപ്പലിൽ ആണ് ഇതിന് വേണ്ടിയുള്ള ഒരുക്കങ്ങൾ തയ്യാറാക്കിയിരിക്കുന്നത്. ഇഫ്താർ അൽ മാലിക എന്നു പേരിട്ടിരിക്കുന്ന നോമ്പുതുറയ്ക്കായി വലിയ വിഭവ സമൃതമായ ഭക്ഷണം ആണ് ഒരുക്കിയിരിക്കുന്നത്. നോമ്പുതുറക്കാൻ ആഗ്രഹിക്കുന്നവരെ സ്വാഗതം ചെയ്യുന്ന രീതിയിൽ ആണ് ഇവിടെ ഒരുക്കങ്ങൾ പൂർത്തിയാക്കിയിരിക്കുന്നത്. നോമ്പുതുറ, അത്താഴം, സുഹൂർ എന്നിവയെല്ലാം ഇവിടെ ലഭിക്കും.

വ്യക്തികൾക്ക് ഇവിടെ എത്തി നോമ്പ് തുറക്കാൻ സാധിക്കും. അതുപോലെ തന്നെ കുടുംബത്തോടൊപ്പം ഇവിടെ എത്തി നോമ്പുതുറക്കാൻ സാധിക്കും. ഗ്രൂപ്പ് ഇഫ്താറിന് ഇവിടെ ബുക്ക് ചെയ്യാൻ സാധിക്കും. റമദാൻ മാസത്തിൽ കപ്പലിൽ ഇരുന്ന് ഒരു നോമ്പുതുറ ആസ്വദിക്കുന്നത് വലിയ അനുഭവം ആയിരിക്കും. കപ്പലിലെ തീൻ മേശയിൽ നിറയുന്നത് അറബിക്, രാജ്യാന്തര പരമ്പരാഗത വിഭവങ്ങൾ ആയിരിക്കും.

പല തരത്തിലുള്ള വിഭവങ്ങൾ ഉണ്ടായിരിക്കും നോമ്പുതുറക്കാൻ വേണ്ടി ഉണ്ടായിരി ക്കുക. പല തരത്തിലുള്ള പഴങ്ങളും പാനീയങ്ങളും ലഘു വിഭവങ്ങൾ എല്ലാം നോമ്പു തുറക്കായി ഇവിടെ ഒരുക്കിയിട്ടുണ്ടായിരിക്കും. അതുകൂടാതെ ബുഫെയിൽ ഇഷ്ടമുള്ള വിഭവങ്ങൾ കഴിക്കാനും സാധിക്കും. 6 മുതൽ 11 വയസുള്ള കുട്ടികൾക്ക് 90 ദിർഹം ആണ് നിരക്ക് വരുന്നത്. മുതിർന്നവർക്ക് 159 ദിർഹം ആണ് വരുന്നത്. 6 വയസിന് താഴെയുള്ളവർക്ക് സൗജന്യം ആയിരിക്കും ഇങ്ങോട്ടുള്ള പ്രവേശനം.

നോമ്പ് തുറക്കായി മാത്രം അല്ല. കപ്പലിൽ താമസത്തിനും സൗകര്യം ഉണ്ടായിരിക്കും. 24 മണിക്കൂർ കപ്പലിൽ പ്രയപ്പെട്ടവർക്കൊപ്പം താമസിച്ച് വലിയ ഓർമ്മകൾ സ്വന്തമാക്കാൻ സാധിക്കും. ആവശ്യമുള്ള വിഭവങ്ങൾ എല്ലാം സമയത്ത് മുറിയിൽ എത്തും. ബുഫെ വേണ്ടവർക്ക് അതും തിരഞ്ഞെടുക്കാം. ഒരു ദിവസത്തെ താമസത്തിന് ഈടാക്കുന്നത് 499 ദിർഹം മുതൽ ആണ് നിരക്ക്.


Read Previous

‘ഞാൻ പഴയ എസ്എഫ്ഐക്കാരൻ’ സിപിഎം നേതാവ് എംഎ ബേബിയോട് ചോദിച്ചാൽ ഇക്കാര്യം അറിയാം; കുത്തിത്തിരിപ്പ് ഉണ്ടാക്കിയില്ലെങ്കിൽ ​ഗോപിയാശാനെ കാണും: സുരേഷ് ​ഗോപി

Read Next

ഇടുക്കിയിൽ വിനോദ സഞ്ചാരികൾ സഞ്ചരിച്ച ട്രാവലർ 30 അടി താഴ്ചയിലേക്ക് മറിഞ്ഞു; മൂന്ന് മരണം; നിരവധി പേർക്ക് പരിക്ക്

Leave a Reply

Your email address will not be published. Required fields are marked *

Most Popular