കോണ്‍ഗ്രസ് നേതാവിന്‍റെ മകളെ കൊന്നത് മതപരിവർത്തനത്തിന് സമ്മതിക്കാത്തതിനാൽ’; ‘ലൗ ജിഹാദ്’ വീണ്ടും എടുത്തിട്ട് അമിത് ഷാ


ബെലഗാവി: കര്‍ണാടകയില്‍ കോണ്‍ഗ്രസ് നേതാവിന്‍റെ മകളെ കൊലപ്പെടുത്തിയ സംഭവത്തില്‍ വീണ്ടും ലൗ ജിഹാദ് ആരോപണവുമായി അമിത് ഷാ. മതപരിവർത്ത നത്തിന് സമ്മതിക്കാത്തതിനാണ് വിദ്യാർഥിനിയായ നേഹ ഹിരേമത്തിനെ കൊല പ്പെടുത്തിയത് എന്നാണ് അമിത് ഷായുടെ പരാമര്‍ശം. ബെലഗാവി ജില്ലയിലെ ഹുക്കേരി പട്ടണത്തിൽ ബിജെപി സ്ഥാനാർഥി അണ്ണാ സാഹെബ് ജോലെയുടെ പ്രചാരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അമിത് ഷാ.

‘വിദ്യാർഥിനിയായ നേഹ ഹിരേമത്തിനെ കൊലപ്പെടുത്തി. ഇത് വ്യക്തിപരമായ കാര്യ മാണ് എന്നാണ് കോണ്‍ഗ്രസ് പറയുന്നത്. എന്ത് വ്യക്തിപരമായ കാര്യം? മതം മാറാൻ സമ്മതിക്കാതിരുന്നതിനാണ് പെൺകുട്ടിയെ മർദിച്ചത്. ഞാൻ ഹുബ്ബള്ളി യിലെത്തി കുട്ടിയുടെ അമ്മയെ കണ്ടിരുന്നു. മതം മാറാൻ സമ്മര്‍ദം ഉണ്ടായിരുന്നു എന്നാണ് കുടുംബം പറഞ്ഞത്. നിങ്ങൾക്ക് ഈ കേസ് ശരിയായി അന്വേഷിക്കാൻ കഴിയുന്നി ല്ലെങ്കിൽ കേസ് സിബിഐക്ക് കൈമാറുക.’- അമിത് ഷാ പറഞ്ഞു.

കശ്‌മീർ വിഷയത്തിൽ രാജസ്ഥാനും കർണാടകയും എന്ത് ചെയ്യണമെന്ന് മല്ലികാർജുന്‍ ഖാർഗെ പറയുന്നു. എന്നാൽ കശ്‌മീരിന് വേണ്ടി ജീവൻ ത്യജിക്കാൻ ചിക്കോടിയിലെ യുവാക്കൾ തയ്യാറാണെന്ന് 80 കാരനായ ഖാർഗെ അറിയുന്നില്ല. പിഎഫ്ഐയെ നിരോധിച്ച് കൊണ്ട് മോദി ആശങ്ക ഇല്ലാതാക്കിയെന്നും അമിത് ഷാ പറഞ്ഞു.

ചിക്കോടി ലോക്‌സഭ മണ്ഡലത്തിലെ കോൺഗ്രസ് സ്ഥാനാർഥിയുടെ കുടുംബം അനധികൃത ഖനനത്തിൽ ഏർപ്പെട്ടിട്ടുണ്ടെന്നും അമിത് ഷാ ആരോപിച്ചു. അവരുടെ കുടുംബാംഗങ്ങൾ കുന്ന് കയ്യേറി ഭൂമി കൈവശപ്പെടുത്തി. അവർ മഹത്തായ ഹിന്ദു സംസ്‌കാരത്തെയും ഹിന്ദു നേതാക്കളെയും അവഹേളിച്ചു. ശിവാജി മഹാരാജിനെയും സംഭാജി മഹാരാജിനെയും കുറിച്ച് മോശമായി സംസാരിക്കുന്നു. മന്ത്രി സതീഷ് ജാരക്കിഹോളി, മകൾ പ്രിയങ്ക ജാരക്കിഹോളി (ചിക്കോടി സ്ഥാനാർഥി) എന്നിവരെ പേരെടുത്ത് പറയാതെ അമിത് ഷാ ആരോപിച്ചു.

ബെംഗളൂരു ബോംബ് സ്‌ഫോടനം ദേശവിരുദ്ധത

കർണ്ണാടകയിൽ എസ്‌ഡിപിഐയുടെ പിന്തുണയോടെയാണ് കോൺഗ്രസ് സർക്കാർ രൂപീകരിച്ചതെന്ന് അമിത് ഷാ പറഞ്ഞു. സർക്കാർ രൂപീകരണത്തിനിടെ ബെംഗളൂരു വിൽ സ്‌ഫോടനമുണ്ടായി. എസ്‌ഡിപിഐയുടെ ദേശവിരുദ്ധ തത്വശാസ്‌ത്രമാണ് ഈ ബോംബ് ഉണ്ടാക്കിയത്. എൻഐഎ അന്വേഷണം ആരംഭിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്. മോദി സർക്കാർ കർണാടകയെ സുരക്ഷിതമായി നിലനിർത്തു മെന്നും അമിത് ഷാ പറഞ്ഞു


Read Previous

ദമ്പതികള്‍ തമ്മിലുള്ള നിസാര വഴക്കുകള്‍ ക്രൂരതയായി കണക്കാക്കാനാകില്ല; ദാമ്പത്യത്തില്‍ സഹിഷ്‌ണുത അനിവാര്യമെന്ന് സുപ്രീം കോടതി, ഭർത്താവിനെതിരെ യുവതി നൽകിയ സ്‌ത്രീധന പീഡനക്കേസ് റദ്ദാക്കിക്കൊണ്ടാണ് സുപ്രീം കോടതി മാതൃക ദാമ്പത്യത്തിനുള്ള ഉപദേശങ്ങള്‍ നല്‍കിയത്

Read Next

ഇന്ത്യക്കാരുടെ ഇസ്രയേൽ, ഇറാൻ യാത്ര സൂക്ഷിച്ചുവേണം; മുന്നറിയിപ്പുമായി വിദേശകാര്യ മന്ത്രാലയം; ഇറാനും ഇസ്രയേലും വ്യോമപാത തുറന്ന് കൊടുത്ത സാഹചര്യത്തിലാണ് ഇന്ത്യ മുന്നറിയിപ്പ് നല്‍കിയത്

Leave a Reply

Your email address will not be published. Required fields are marked *

Most Popular