Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ധനാനുമതി ബില്‍ വീണ്ടും പരാജയപ്പെട്ടു: അമേരിക്കയില്‍ സമ്പൂര്‍ണ അടച്ചു പൂട്ടല്‍ 21-ാം ദിവസത്തിലേക്ക്; ലക്ഷക്കണക്കിന് സര്‍ക്കാര്‍ ജീവനക്കാര്‍ പ്രതിസന്ധിയില്‍


വാഷിങ്ടണ്‍: അമേരിക്കയില്‍ സമ്പൂര്‍ണ അടച്ചു പൂട്ടല്‍ 21-ാം ദിവസത്തിലേക്ക് കടന്നു. ധനാനുമതി ബില്‍ യു.എസ് സെനറ്റില്‍ വീണ്ടും പരാജയപ്പെട്ടതോടെയാണ് ഷട്ട്ഡൗണ്‍ നീളുന്നത്. തുടര്‍ച്ചയായ പതിനൊന്നാം തവണയാണ് ബില്‍ സെനറ്റില്‍ പരാജയപ്പെടുന്നത്. അടച്ചുപൂട്ടല്‍ അവസാനിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സര്‍ക്കാര്‍ ചെലവിനായുള്ള ധനാനുമതിക്കായി ബില്‍ വീണ്ടും വോട്ടിന് ഇടുകയായി രുന്നു. 50-43 എന്ന വോട്ട് നിലയിലാണ് ബില്‍ സെനറ്റില്‍ പരാജയപ്പെട്ടത്. ഇതോടെ ലക്ഷക്കണക്കിന് സര്‍ക്കാര്‍ ജീവനക്കാര്‍ ശമ്പളം ലഭിക്കാതെ പ്രതിസന്ധിയിലായിരിക്കുകയാണ്.

ഒബാമ കെയര്‍ എന്ന ദേശീയ ആരോഗ്യ പദ്ധതി ഉപയോക്താക്കള്‍ക്ക് നിരവധി നികുതി ഇളവുകള്‍ നല്‍കുന്നുണ്ട്. ഈ നികുതി ഇളവുകളുടെ കാലാവധി നവംബര്‍ ഒന്നിന് അവസാനിക്കും. അതിനാല്‍ നവംബര്‍ ഒന്നിന് മുമ്പ് നികുതി ഇളവുകള്‍ നീട്ടിയില്ലെങ്കില്‍ ലക്ഷക്കണക്കിന് ജനങ്ങള്‍ക്ക് താങ്ങാനാ വാത്ത തരത്തില്‍ ഇന്‍ഷുറന്‍സ് പ്രീമിയം വര്‍ധിക്കും. ഈ നികുതി ഇളവുകള്‍ ബില്ലില്‍ ഉള്‍പ്പെടുത്ത ണമെന്നാണ് ഡെമാക്രോറ്റിക് പാര്‍ട്ടി ആവശ്യപ്പെടുന്നത്. എന്നാല്‍ പുതിയ ചെലവുകള്‍ ഒന്നുമില്ലാത്ത ക്ലീന്‍ ധനാനുമതി ബില്ലാണ് റിപ്പബ്ലിക്കന്‍ പാര്‍ട്ടിയും വൈറ്റ് ഹൗസും മുന്നോട്ടുവെയ്ക്കുന്നത്.

അതേസമയം തര്‍ക്കം പരിഹരിക്കാന്‍ കാര്യമായ ശ്രമങ്ങള്‍ ഉണ്ടാകുന്നില്ലെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്ത മാക്കുന്നു. അധികാരത്തില്‍ കയറിയതിന് ശേഷം ഫെഡറല്‍ ജോലികളും സര്‍ക്കാര്‍ ചെലവുകളും വെട്ടി ക്കുറച്ച പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്, ഷട്ട്ഡൗണ്‍ കൂടുതല്‍ പിരിച്ചുവിടലുകള്‍ക്ക് കാരണമാകുമെന്ന് ആവര്‍ത്തിച്ച് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

കൂടാതെ വിദേശ യാത്ര നടത്താന്‍ പദ്ധതിയിടുന്ന അമേരിക്കക്കാരെയും ഷട്ട്ഡൗണ്‍ പ്രതികൂലമായി ബാധിച്ചേക്കും. യാത്രാ രേഖകള്‍ തയാറാക്കുന്നതിന് പതിവിലും കൂടുതല്‍ സമയമെടുക്കുമെന്ന് യു.എസ് പാസ്പോര്‍ട്ട് ഏജന്‍സികള്‍ മുന്നറിയിപ്പ് നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് വിലയിരുത്തല്‍.


Read Previous

സമാധാന കരാര്‍ ലംഘിച്ചാല്‍ അന്ത്യം വേഗത്തിലും വളരെ ക്രൂരവുമായിരിക്കും’: ഹമാസിന് കര്‍ശന താക്കീതുമായി ട്രംപ്

Read Next

സീറ്റ് തര്‍ക്കത്തില്‍ തീരുമാനമായില്ല; ബിഹാറില്‍ മഹാസഖ്യത്തിലെ പാര്‍ട്ടികള്‍ നേര്‍ക്കുനേര്‍ ഏറ്റുമുട്ടുന്നത് 12 മണ്ഡലങ്ങളില്‍

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »