Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ഘടകകക്ഷിയാക്കാത്തതില്‍ അതൃപ്തി അറിയിച്ച് തൃണമൂല്‍; യുഡിഎഫില്‍ എടുത്തില്ലെങ്കില്‍ അന്‍വര്‍ മത്സരിക്കുമെന്ന് ഡെറിക് ഒബ്രയാന്‍


ന്യൂഡല്‍ഹി: പിവി അന്‍വറിന്റെ യുഡിഎഫ് മുന്നണി പ്രവേശനത്തില്‍ കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വം കൈക്കൊണ്ട സമീപനത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസ് നേതൃത്വം ദേശീയ നേതൃത്വത്തെ അതൃപ്തി അറിയിച്ചു. യുഡിഎഫ് പ്രവേശത്തിന് അപേക്ഷ നല്‍കി കത്തു നല്‍കിയിട്ടും അക്കാര്യത്തില്‍ തീരുമാനമെടുക്കാതെ നീട്ടിക്കൊണ്ടുപോയതില്‍ തൃണമൂല്‍ കോണ്‍ഗ്രസ് രാജ്യസഭാകക്ഷി നേതാവ് ഡെറിക് ഒബ്രയാന്‍ സംഘടനാ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാലി നെ വിളിച്ചാണ് അതൃപ്തി അറിയിച്ചത്.

യുഡിഎഫില്‍ എടുത്തില്ലെങ്കില്‍ പിവി അന്‍വര്‍ സ്വന്തം നിലക്ക് മല്‍സരിക്കുമെന്നും അദ്ദേഹം വേണു ഗോപാലിനോട് പറഞ്ഞു. അതേസമയം വേണുഗോപാല്‍ ഡെറികിന് ഏതെങ്കിലും നിലക്കുള്ള ഉറപ്പൊ ന്നും നല്‍കിയിട്ടില്ലെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ നല്‍കുന്ന സൂചന.

അതേസമയം, യുഡിഎഫില്‍ ഘടകകക്ഷിയാക്കാനാകില്ലെന്ന മുന്നണി തീരുമാനം പിവി അന്‍വറിനെ അറിയിച്ചതായി കണ്‍വീനര്‍ അടൂര്‍ പ്രകാശ് പറഞ്ഞു. യുഡിഎഫ് സ്ഥാനാര്‍ഥിയെ അംഗീകരിക്കണ മെന്നും ആര്യാടന്‍ ഷൗക്കത്തിനെതിരെ നടത്തിയ പരാമര്‍ശങ്ങള്‍ പിന്‍വലിക്കണമെന്നും അനുയോജ്യ മായ തീരുമാനം ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും അടൂര്‍ പ്രകാശ് മാധ്യമങ്ങളോട് പറഞ്ഞു. യുഡിഎഫ് സ്ഥാനാര്‍ഥിക്കെതിരെ നടത്തിയ പരാമര്‍ശങ്ങള്‍ ശരിയല്ല. അത് അദ്ദേഹത്തെ ബോധ്യപ്പെടുത്തുകയാണ് ചെയ്തത്.

യുഡിഎഫ് ആരെ നിര്‍ത്തിയാലും പിന്തുണക്കുമെന്ന് അന്‍വര്‍ ആദ്യം പറഞ്ഞിരുന്നു. അതിന് ശേഷ മാണ് സ്ഥാനാര്‍ഥി പ്രഖ്യാപനം നടത്തിയത്. പ്രസ്താവന പിന്‍വലിച്ചാല്‍ അസോസിയേറ്റ് മെമ്പര്‍ ആക്കും. ഇക്കാര്യം അന്‍വറുമായി സംസാരിച്ചു. അനുയോജ്യമായ തീരുമാനം അന്‍വര്‍ കൈക്കൊള്ളു മെന്ന് പ്രതീക്ഷിക്കുന്നതെന്ന് അടൂര്‍ പ്രകാശ് വ്യക്തമാക്കി. പരാമര്‍ശം പിന്‍വലിക്കണമെന്നത് യു ഡി എഫ് ഏകകണ്ഡമായി തീരുമാനിച്ചതെന്ന് അടൂര്‍ പ്രകാശ് പറഞ്ഞു.

തൃണമൂലിനെ മുന്നണിയില്‍ എടുക്കുന്നതില്‍ തങ്ങള്‍ക്ക് തീരുമാനമെടുക്കാന്‍ ആവില്ല. അതുകൊണ്ടാണ് അസോസിയേറ്റ് മെമ്പര്‍ ആക്കുന്നതെന്ന് അദേഹം പറഞ്ഞു. വിജയ സാധ്യത ഇല്ല എന്ന് കാലേക്കൂട്ടി പ്രഖ്യാപിക്കാന്‍ ആവില്ല. രാഷ്ട്രീയ പോരാട്ടം വരുന്നതാണ് നല്ലത്. ഭൂരിപക്ഷത്തെ കുറിച്ച് ഇപ്പോള്‍ പറയുന്നില്ലെന്ന് അടൂര്‍ പ്രകാശ് കൂട്ടിച്ചേര്‍ത്തു. അതേസമയം ഘടകകക്ഷി ആക്കാതെയുള്ള യുഡിഎഫ് നീക്കം അന്‍വര്‍ അംഗീകരിച്ചേക്കില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. അന്‍വര്‍ നാളെ രാവിലെ 9ന് മാധ്യമങ്ങളെ കാണും.


Read Previous

ജ്യോതി മല്‍ഹോത്ര കണ്ണൂരില്‍ തെയ്യം കാണാനെത്തി, ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍; അന്വേഷണം

Read Next

കൊളംബിയയിലെത്തിയ ഓപ്പറേഷന്‍ സിന്ദൂര്‍ സംഘത്തിന് നിരാശ: തീവ്രവാദികളെ അയച്ചവരോട് സഹതാപം; പ്രതിഷേധം അറിയിച്ച് ശശി തരൂര്‍

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »