Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

മൂന്നിരട്ടി വിളവ്, വെള്ളത്തിന്റെ ഉപയോഗം കുറയ്‌ക്കും; കുറഞ്ഞ ചെലവിൽ ജൈവവളം ഉത്‌പാദിപ്പിക്കാൻ പുത്തൻ ഉപകരണം


ജൈവമാലിന്യങ്ങളിൽ നിന്നും കൃഷിക്കാവശ്യമായ വളം ഉത്‌പാദിപ്പിക്കാൻ സാധിക്കുമെന്ന് ശാസ്‌ത്രം മുന്നേ തെളിയിച്ചിട്ടുണ്ട്. എന്നാൽ ബയോഗ്യാസ് പ്ലാന്റ് പോലുള്ള അത്തരം സംവിധാനങ്ങൾക്ക് വലിയ ചെലവും കൂടുതൽ സ്ഥലവും വേണ്ടി വരുന്നു.

കുറ‌ഞ്ഞ ചെലവിൽ ജൈവമാലിന്യങ്ങൾ കൃഷിക്കാവശ്യമായ വളമാക്കി മാറ്റുന്ന ഒരു പുതിയ ഉപകരണം കണ്ടുപിടിച്ചിരിക്കുകയാണ് 11-ാം ക്ലാസ് വിദ്യാർത്ഥിയായ ആലം വീർ ജിൻഡ. ചണ്ഡീഗഡിൽ നടന്ന ഒരു ശാസ്‌ത്രമേളയിലാണ് ആലം ഉപകരണം അവതരിപ്പിച്ചത്. സ‌ുസ്ഥിര കൃഷി എന്ന വിഷയത്തിൽ 116 സ്‌കൂളുകളിൽ നിന്നായി 556 മോഡലുകൾ ശാസ്‌ത്രമേളയിൽ പങ്കെടുത്തു. ഇതിൽ ഒന്നാം സ്ഥാനമാണ് ആലം അവതരിപ്പിച്ച മോഡലിന് ലഭിച്ചത്.

മനുഷ്യ മൂത്രം, മരങ്ങളുടെയും സസ്യങ്ങളുടെയും അവശിഷ്‌ടങ്ങൾ എന്നിവയെ ഫലപ്രദമായ വളമാക്കി മാറ്റുന്നതാണ് ഉപകരണം. ‘എക്കോ ഫ്രെണ്ട്ലി യൂറിൻ വുഡ് ആഷ് ഫെർട്ടിലൈസർ’ എന്നാണ് ഇതിന് പേര് നൽകിയിരിക്കുന്നത്. കുറഞ്ഞ ചെലവിൽ ചെറിയ സ്ഥലപരിധിയിൽ വളരെ എളുപ്പത്തിൽ ഉപകരണം പ്രവർത്തിപ്പിക്കാം.

ഇതിൽ നിന്ന് ലഭിക്കുന്ന വളം പ്രകൃതിദത്ത കീടനാശിനിയായും പ്രവർത്തിക്കുന്നു. കൂടാതെ വിളവ് മൂന്നോ നാലോ മടങ്ങ് വർദ്ധിപ്പിക്കുമെന്നും ഉറപ്പ് നൽകുന്നു. കാൻസറിന് കാരണമാകുന്ന ആർസെനിക് സസ്യങ്ങൾ ആഗിരണം ചെയ്യുന്നത് തടയുകയും ജലത്തിന്റെ ഉപയോഗം കുറയ്‌ക്കുകയും ചെയ്യുന്നു. അതോടൊപ്പം മലിനീകരണവും കുറയ്‌ക്കുന്നു.

ഇതിന് പുറമെ ‘സ്വയം വളരുന്ന സീഡ് പീ-ബാഗുകളും’ ആലം വികസിപ്പിച്ചെടുത്തിട്ടുണ്ട്. റോഡരികിലുള്ള സസ്യങ്ങൾക്ക് അധിക വളമോ പതിവായി നനയ്ക്കലോ ഇല്ലാതെ ദീർഘകാലത്തേക്ക് സ്വതന്ത്രമായി വളരാൻ പ്രാപ്തമാക്കുന്നതിന് സഹായിക്കുന്ന ഒരു രീതിയാണിത്.

വളങ്ങൾ, കീടനാശിനികൾ, ഭക്ഷ്യ ഉൽപന്നങ്ങൾ എന്നിവയുടെ ഇറക്കുമതിക്കായി ഇന്ത്യ നിലവിൽ ചെലവഴിക്കുന്ന കോടിക്കണക്കിന് ഡോളർ ലാഭിക്കാൻ ഇത്തരം കണ്ടുപിടുത്തങ്ങൾക്ക് കഴിവുണ്ടെന്ന് വിദഗ്ദ്ധർ വിശ്വസിക്കുന്നു, അതോടൊപ്പം പരിസ്ഥിതി സൗഹൃദ കാർഷിക രീതികൾ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.


Read Previous

ഒരു സ്‌പൂൺ ഉപ്പ് മതി, പത്ത് പൈസ ചെലവില്ലാതെ കാലുകൾ ഭംഗിയാക്കാം; അഞ്ച് മിനിട്ടിൽ ഞെട്ടിക്കുന്ന ഫലം

Read Next

അമ്മ അടിച്ചു, പിന്നാലെ ദൈവത്തിന് മുന്നിൽപോയി കൈകൂപ്പി പരാതി പറഞ്ഞ് കൊച്ചുമിടുക്കി

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »