Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

രാജ്യവ്യാപകമായി സൈന്യം ഇറങ്ങും,ഫോട്ടോയും വിഡിയോയും എടുക്കരുത്; മുന്നറിയിപ്പുമായി യുഎഇ ആഭ്യന്തര മന്ത്രാലയം


അബുദാബി: വിവിധ സൈനീക വിഭാഗങ്ങളുടെ നേതൃത്വത്തിൽ രാജ്യവ്യാപകമായി ഫീൽഡ് എക്സർ സൈസ് നടത്താൻ ഒരുങ്ങി യു എ ഇ. നവംബർ 11 മുതൽ 13 വരെ ദിവസങ്ങളിൽ ആകും ഫീൽഡ് എക്സർസൈസ് നടത്തുക.

മൂന്നു ദിവസത്തെ പരിശീലനപരിപാടിയിൽ സൈനിക വിഭാഗങ്ങൾ, പൊലീസ് വാഹനങ്ങൾ, വിമാന ങ്ങൾ തുടങ്ങിയവ പങ്കെടുക്കും. ദേശീയ സുരക്ഷാ സംവിധാനങ്ങളുടെ തയ്യാറെടുപ്പും ഏകോപനവും ശക്തിപ്പെടുത്താനാണ് പരിശീലനം സംഘടിപ്പിക്കുന്നത് എന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.

പരിശീലനവുമായി ബന്ധപ്പെട്ട ദൃശ്യങ്ങളോ വിഡിയോകളോ ചിത്രങ്ങളോ പൊതു ജനങ്ങൾ പകർത്തുകയോ സോഷ്യൽ മീഡിയയിൽ പങ്കുവെക്കുകയോ ചെയ്യരുതെന്ന് മന്ത്രാലയം കർശന നിർദേശം നൽകിയിട്ടുണ്ട്.

പരിശീലനം നടക്കുന്ന പ്രദേശങ്ങളിലേക്ക് പോകരുത് എന്നും സൈന്യത്തിന്റെ പ്രവത്തനങ്ങൾക്ക് തടസ്സം സൃഷ്ടിക്കാൻ പാടില്ല. ഈ ദിവസങ്ങളിൽ പൊലീസ്, സൈനിക വാഹനങ്ങൾ തുടങ്ങിയവയ്ക്ക് ജനങ്ങൾ വഴിയൊരുക്കണമെന്നും ആഭ്യന്തര മന്ത്രാലയം ആവശ്യപ്പെട്ടു.

ദേശീയ സുരക്ഷയും പൊതുജനങ്ങളുടെ സംരക്ഷണവുമാണ് ഈ പരിശീലനത്തിന്റെ പ്രധാന ലക്ഷ്യം. എല്ലാ പൗരന്മാരുടെയും സഹകരണം ഇതിനു ആവശ്യമാണ് എന്നും അധികൃതർ വ്യക്തമാക്കി.

നവംബർ 11 മുതൽ 13 വരെയുള്ള ഈ മൂന്ന് ദിവസങ്ങളിൽ, അബുദാബി , ദുബൈ ഷാർജ, അജ്മാൻ, ഉം അൽ ഖുവൈൻ, റാസ് അൽ ഖൈമ, ഫുജൈറ എന്നിവിടങ്ങളിൽ വ്യാപകമായ സുരക്ഷാ വിന്യാസങ്ങൾ ഉണ്ടാകും. അനാവശ്യ ആശങ്കകൾ ഒഴിവാക്കുന്നതിനായി ആണ് പൊതുജനങ്ങൾക്ക് മുൻകൂട്ടി ഈ വിവരം നൽകുന്നത് എന്നും മന്ത്രാലയം അറിയിച്ചു.


Read Previous

കേരളത്തിലും അതീവ ജാ​ഗ്രത; ആൾക്കൂട്ടമുള്ള ഇടങ്ങളിൽ സുരക്ഷ കൂട്ടി, പരിശോധന

Read Next

കാര്‍ ഓടിച്ചിരുന്നത് ഡോ. ഉമര്‍ മുഹമ്മദ്, ചെങ്കോട്ടയിലേത് ചാവേര്‍ ആക്രമണം തന്നെ; ഫരീദാബാദ് ഭീകര സംഘവുമായി ബന്ധം

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »