Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ഗംഗാവലി നദിയില്‍ ട്രക്ക് കണ്ടെത്തി; ഉടന്‍ പുറത്തെത്തിക്കാന്‍ ശ്രമം; രാത്രിയിലും തിരച്ചില്‍


ബംഗളൂരു: കര്‍ണാടകയിലെ ഷിരൂരിലെ ഗംഗാവലിയില്‍ നദിയില്‍ ഒരു ട്രക്ക് കണ്ടെത്തിയതായി കര്‍ണാടക റവന്യു മന്ത്രി കൃഷ്ണ ബൈര ഗൗഡ. സാമൂഹിക മാധ്യമങ്ങളിലൂടെയാണ് മന്ത്രിയുടെ വെളിപ്പെടുത്തല്‍. ബൂം എക്‌സവേറ്റര്‍ ഉപയോഗിച്ച് ട്രക്ക് ഉടന്‍ പുറത്തെടുക്കുമെന്നും മന്ത്രി അറിയിച്ചു.

ലോറി ഡ്രൈവര്‍ കോഴിക്കോട് സ്വദേശി അര്‍ജുനായുള്ള തിരച്ചില്‍ പുരോഗമിക്ക വേയാണ് നിര്‍ണായക കണ്ടെത്തല്‍. അര്‍ജുന്റെ വാഹനമാണോ എന്ന് തിരിച്ചറിഞ്ഞി ട്ടില്ലെന്നും ട്രക്ക് കരയിലേക്ക് എത്തിക്കാനുള്ള നടപടികള്‍ വേഗത്തില്‍ പൂര്‍ത്തിയാ ക്കുമെന്നും കാര്‍വാര്‍ എസ്പി പറഞ്ഞു. ഒരു പ്രദേശം മാത്രം കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് ലോറി കണ്ടെത്തിയയത്. രാത്രിയിലും തിരച്ചില്‍ തുടരും.

ബൂം എക്‌സവേറ്റര്‍ ഉപയോഗിച്ച് മണ്ണ് നീക്കിയ ശേഷം ട്രക്ക് കരയ്‌ക്കെത്തിക്കാനാണ് ശ്രമം. ഐ ബോഡ് ഉപയോഗിച്ച് ഇവിടെ പരിശോധന നടത്തും. നാവിക സേന മുങ്ങല്‍ വിദഗ്ധര്‍ ഉടന്‍ പുഴയിലിറങ്ങും. കോസ്റ്റ് ഗാര്‍ഡിന്റെ ഹെലികോപ്റ്റര്‍ പുഴയില്‍ പരിശേധന നടത്തും.

16ന് രാവിലെയാണ് ആണ് ഷിരൂരില്‍ കുന്നിടിഞ്ഞ് റോഡിലേക്കും ഗംഗാവലിപ്പുഴ യിലേക്കുമായി വീണത്. അന്ന് കാണാതായ അര്‍ജുനായി ഇതുവരെ കരയിലും പുഴയിലുമായി നടത്തിയ തിരച്ചിലുകളൊന്നും ഫലംകണ്ടില്ല. ദേശീയപാതയിലെ മണ്ണ് പൂര്‍ണമായും നീക്കിയിട്ടും കണ്ടെത്താനാകാത്ത സാഹചര്യത്തിലാണ് തിരച്ചില്‍ പുഴയിലേക്കുകകൂടി വ്യാപിപ്പിച്ചത്.


Read Previous

നേപ്പാളിൽ 19 യാത്രക്കാരുമായി പറന്ന വിമാനം തകർന്നു; അപകടം ടേക്കോഫിനിടെ, 18 പേർ മരിച്ചു

Read Next

എസ്എന്‍ഡിപിയെ ചുവപ്പോ കാവിയോ മൂടാന്‍ ആരെയും സമ്മതിക്കില്ല; ഇടതുപക്ഷം തോറ്റത് സാധാരണക്കാരെ മറന്നതുകൊണ്ട് : വെള്ളാപ്പള്ളി നടേശൻ

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »