വൈറ്റ് ഹൗസിലെത്തി ട്രംപ്; സമാധാനപരമായ അധികാര കൈമാറ്റം നടക്കുമെന്ന് ഉറപ്പുനൽകി ബൈഡന്‍.


വാഷിങ്ടൺ: വൈറ്റ് ഹൗസ് സന്ദർശിച്ച് നിയുക്ത പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. പ്രസിഡന്റ് സ്ഥാനമൊഴിയുന്ന ജോ ബൈഡൻ ട്രംപിനെ ഹസ്തദാനം ചെയ്ത് സ്വീകരിച്ചു. 2020-ൽ നടന്ന അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിന് ശേഷം ഇതാദ്യമായാണ് ട്രംപും ബൈഡനും കൂടിക്കാഴ്ച നടത്തുന്നത്. 2025 ജനുവരി 20-ന് സമാധാനപരമായ അധികാര കൈമാറ്റം നടക്കുമെന്ന് ഇവർ ഇരുവരും ഉറപ്പ് നൽകിയതായി അന്തർദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

ജോ ബൈഡൻ അല്പം വൈകിയാണ് കൂടിക്കാഴ്ചയ്ക്ക് എത്തിയതെങ്കിലും, തിരഞ്ഞെ ടുപ്പിൽ വിജയിച്ച ട്രംപിനെ അദ്ദേഹം അഭിനന്ദിച്ചു. അധികാരകൈമാറ്റം സുഗമമാ ക്കുമെന്നും ട്രംപിനെ കാണുമെന്നും ബൈഡൻ നേരത്തെ അറിയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് കൂടിക്കാഴ്ച. സമാധാനപരമായ അധികാര കൈമാറ്റം ഉറപ്പ് നൽകിയ ജോ ബൈഡൻ, ട്രംപിന് ആവശ്യമായതെല്ലാം ഉറപ്പാക്കാൻ തന്നാൽ കഴിയുന്നതെല്ലാം ചെയ്യുമെന്നും അറിയിച്ചു. എല്ലാ കാര്യങ്ങളും സുഗമമായി തന്നെ നടക്കുമെന്നാണ് പ്രതീക്ഷയെന്ന് ട്രംപും പറഞ്ഞു. പ്രഥമ വനിതാ ജിൽ ബൈഡനും ട്രംപിന്റെ വിജയത്തെ അഭിനന്ദിച്ചു.

അതേസമയം, 2020-ലെ തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ട അന്നത്തെ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്, വിജയിച്ച ജോ ബൈഡനെ വൈറ്റ് ഹൗസിലേക്ക് ക്ഷണിച്ചിരുന്നില്ല. മാത്രമല്ല, അദ്ദേഹം ബൈഡന്റെ സത്യപ്രതിജ്ഞാച്ചടങ്ങിലും പങ്കെടുത്തിരുന്നില്ല എന്നതും ശ്രദ്ധേയമാണ്.

ഡെമോക്രാറ്റിക്‌ സ്ഥാനാർഥിയായ കമല ഹാരിസിനെ പരാചയപ്പെടുത്തിയാണ് ട്രംപ് വീണ്ടും പ്രസിഡന്റ് സ്ഥാനത്തേക്ക് തിരിച്ചെത്തുന്നത്. 20 വർഷത്തിനിടെ ജനപ്രിയ വോട്ടുനേടി പ്രസിഡന്റാവുന്ന ആദ്യ റിപ്പബ്ലിക്കൻ സ്ഥാനാർത്ഥിയാണ് ട്രംപ്. കൂടാതെ, തുടർച്ചയല്ലാത്ത രണ്ടുവട്ടം പ്രസിഡന്റാവുന്ന രണ്ടാമത്തെ വ്യക്തി കൂടിയാണ് അദ്ദേഹം.

2016-ൽ ഇലക്ടറൽ വോട്ടുകളുടെ പിൻബലത്തോടെയാണ് ട്രംപ് വിജയിച്ചത്. അന്ന് പോപ്പുലർ വോട്ടുകളിൽ വിജയം എതിർ സ്ഥാനാർഥിയായ ഹിലരി ക്ലിന്റനായിരുന്നു. എന്നാൽ, ഇത്തവണ ഇലക്ടറൽ കോളജ്- പോപ്പുലർ വോട്ടുകൾക്ക് പുറമെ സെനറ്റും കീഴടക്കിയാണ് ട്രംപ് വിജയം കൈവരിച്ചത്. കമല ഹാരിസ് 226 വോട്ടുകൾ നേടിയപ്പോൾ, ട്രംപ് 312 ഇലക്ടറൽ വോട്ടുകൾ സ്വന്തമാക്കി വിജയമുറപ്പിച്ചു.


Read Previous

‘പ്രശാന്ത് കാംകോയെ ലോകനിലവാരത്തിലേക്ക് ഉയർത്തി, തിരിച്ചുകൊണ്ടുവരണം’: മുഖ്യമന്ത്രിക്ക് കത്ത് നൽകി തൊഴിലാളി യൂണിയനുകൾ

Read Next

കെ എം സി സി കാസര്‍ഗോഡ്‌ ജില്ല ത്രൈമാസ ക്യാമ്പയിന്‍ “കൈസെൻ”

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »