Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

സമാധാന കരാര്‍ ലംഘിച്ചാല്‍ അന്ത്യം വേഗത്തിലും വളരെ ക്രൂരവുമായിരിക്കും’: ഹമാസിന് കര്‍ശന താക്കീതുമായി ട്രംപ്


വാഷിങ്ടണ്‍: വെടിനിര്‍ത്തല്‍ വ്യവസ്ഥകള്‍ ലംഘിക്കുന്ന ഹമാസിന് ശക്തമായ താക്കീതുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. അമേരിക്കയുമായുള്ള കരാര്‍ ലംഘിച്ചാല്‍ ഹമാസിന്റെ അന്ത്യം വളരെ ക്രൂരമായിരിക്കുമെന്നാണ് ട്രംപിന്റെ മുന്നറിയിപ്പ്.

തന്റെ ഉടമസ്ഥതയിലുള്ള സാമൂഹിക മാധ്യമമായ ദി ട്രൂത്തിലാണ് ട്രംപിന്റെ മുന്നറിയിപ്പ്. താന്‍ ആവശ്യപ്പെട്ടാല്‍ മധ്യേഷ്യയിലെ യു.എസിന്റെ സഖ്യകക്ഷികള്‍ ഗാസയിലേക്ക് സൈന്യവുമായി കടന്നു കയറുമെന്നും എന്നാല്‍ ആ രാജ്യങ്ങളോട് ഇപ്പോള്‍ വേണ്ട എന്നാണ് താന്‍ പറഞ്ഞിരിക്കുന്നതെന്നും ട്രംപ് വ്യക്തമാക്കി.

ഹമാസ് ശരിയായത് ചെയ്യും എന്നാണ് പ്രതീക്ഷ. സമാധാന കരാറിലെ വ്യവസ്ഥകള്‍ പാലിക്കുന്നതില്‍ അവര്‍ പരാജയപ്പെട്ടാല്‍ അന്ത്യം വേഗത്തിലും രൂക്ഷവും ക്രൂരവുമായ രീതിയിലുമായിക്കുമെന്നും ട്രംപ് കുറിച്ചു. ഹമാസ് വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചാല്‍ അവരെ ‘വേരോടെ പിഴുതെറിയുമെന്ന്’ അദേഹം നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു.

അതിനിടെ ഹമാസ് കരാര്‍ ലംഘിച്ചുവെന്ന് ആരോപിച്ച് ഗാസയില്‍ നിരവധിയിടങ്ങളില്‍ ഇസ്രയേല്‍ സൈന്യം ബോംബാക്രമണം നടത്തി. ഗാസയില്‍ രണ്ട് ഇസ്രയേല്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് ആക്രമണം നടന്നത്. എന്നാല്‍ സൈനികരുടെ മരണത്തില്‍ തങ്ങള്‍ക്ക് പങ്കില്ലെന്നാണ് ഹമാസിന്റെ വാദം.


Read Previous

ശബരിമല സ്വര്‍ണക്കൊള്ള: രാഷ്ട്രപതിയെ കണ്ട് ആശങ്കയറിയിച്ച് ബിജെപി

Read Next

ധനാനുമതി ബില്‍ വീണ്ടും പരാജയപ്പെട്ടു: അമേരിക്കയില്‍ സമ്പൂര്‍ണ അടച്ചു പൂട്ടല്‍ 21-ാം ദിവസത്തിലേക്ക്; ലക്ഷക്കണക്കിന് സര്‍ക്കാര്‍ ജീവനക്കാര്‍ പ്രതിസന്ധിയില്‍

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »