ട്രംപ് ഇന്ന് ഖത്തറിലെത്തും, വരവേൽക്കാനൊരുങ്ങി രാജ്യം, 22 വ​ർ​ഷ​ത്തിനു​ ശേ​ഷമാണ് ഒരു അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്റ് സ​ന്ദ​ർ​ശ​നത്തിനായി ഖത്തറിലെത്തുന്നത്; പ്ര​തീ​ക്ഷ​യോ​ടെ ഉറ്റുനോക്കി ലോകം​


ദോഹ: ഗൾഫ് സന്ദർശനത്തിന്റെ ഭാഗമായി ഇന്ന് ഖത്തറിലെത്തുന്ന അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്റ് ഡോ​ണ​ൾ​ഡ് ട്രം​പി​നെ വരവേൽക്കാനൊരുങ്ങി രാജ്യം. ട്രം​പി​ന്റെ മ​ധ്യ​പൂ​ർ​വേ​ഷ്യ​ൻ പ​ര്യ​ട​ന​ത്തി​ന് ചൊ​വ്വാ​ഴ്ച തു​ട​ക്കം കു​റി​ച്ചി​രു​ന്നു. വീണ്ടും പ്ര​സി​ഡ​ന്റാ​യി ചു​മ​ത​ല​യേ​റ്റ​ശേ​ഷം ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ​യു​ടെ സം​സ്കാ​ര ച​ട​ങ്ങു​ക​ൾ​ക്കാ​യി റോ​മി​ലെ​ത്തി​യ​ത് ഒഴിച്ചാൽ ട്രം​പി​ന്റെ ആ​ദ്യ ന​യ​ത​ന്ത്ര വി​ദേ​ശ പ​ര്യ​ട​ന​മാണ് ഇത്.

ചൊവ്വാഴ്ച രാ​വി​ലെ പ്രാ​ദേ​ശി​ക സ​മ​യം പത്തോടെ റി​യാ​ദി​ലെ​ത്തി​യ ഡോ​ണ​ൾ​ഡ് ​ട്രം​പ് ബു​ധ​നാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞാ​വും ദോ​ഹ​യി​ലെ​ത്തു​ന്ന​ത്. അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്റി​ന്റെ ഖ​ത്ത​റി​ലേ​ക്കു​ള്ള വ​ര​വി​നെ ഏ​റെ പ്ര​തീ​ക്ഷ​യോ​ടെ​യാ​ണ് ലോ​കം ഉ​റ്റു​നോ​ക്കു​ന്ന​ത്. അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്റ് സൗ​ദി​യും, പി​ന്നാ​ലെ ദോ​ഹ​യും സ​ന്ദ​ർ​ശി​ക്കാ​നെ​ത്തു​മ്പോ​ൾ ഗാസ വെ​ടി​നി​ർ​ത്ത​ൽ സം​ബ​ന്ധി​ച്ചും ച​ർ​ച്ച​ക​ൾ സ​ജീ​വ​മാ​ണ്. കൂടിക്കാഴ്ച യിൽ ഗാസ വെടിനിർത്തൽ നിർദേശവും പുനർനിർമാണ പദ്ധതിയും ചർച്ചയായേക്കും. ഗാസ വിഷയ ത്തിൽ നിർണായകമായ ചില പ്രഖ്യാപനങ്ങൾ ഉണ്ടായേക്കുമെന്ന സൂചനയുമുണ്ട്.

ഇ​സ്രാ​യേ​ൽ, ഹ​മാ​സ് പ്ര​തി​നി​ധി​ക​ളു​മാ​യു​ള്ള കൂ​ടി​ക്കാ​ഴ്ച​ക​ളും ബ​ന്ദി മോ​ച​ന​വും ഇ​തോ​ട​നു​ബ​ന്ധി​ച്ച് ന​ട​ക്കു​ന്ന​തും പ്ര​തീ​ക്ഷ ന​ൽ​കു​ന്നു. ഖ​ത്ത​റും അ​മേ​രി​ക്ക​യും ത​മ്മി​ലെ വി​വി​ധ നി​ക്ഷേ​പ പ​ദ്ധ​തി​ക​ൾ​ക്കും സാ​ധ്യ​ത​ക​ളു​ണ്ട്. ട്രംപിന്റെ സന്ദർശനത്തിനിടെ, സുരക്ഷയും പ്രതിരോധവും മുഖ്യ വിഷയങ്ങളായിരി ക്കുമെന്ന് ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യ മ​ന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ ആൽഥാനി പറഞ്ഞിരുന്നു. 

22 വ​ർ​ഷ​ത്തി​നു​ശേ​ഷമാണ് ഒരു അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്റ് സ​ന്ദ​ർ​ശ​നത്തിനായി ഖത്തറിലെത്തുന്നത്. ജോ​ർ​ജ് ഡ​ബ്ല്യു ബു​ഷി​ന്റെ 2003ലെ ​സ​ന്ദ​ർ​ശ​ന​ത്തി​നു​ശേ​ഷം ആ​ദ്യ​മാ​യാ​ണ് പ​ദ​വി​യി​ലി​രി​ക്കു​ന്ന ഒ​രു അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്റ് ദോ​ഹ​യി​ലെ​ത്തു​ന്ന​ത്. അ​തേ​സ​മ​യം, പ്ര​സി​ഡ​ന്റ് ദോ​ഹ​യി​ലെ​ത്തു​ന്ന സ​മ​യം സം​ബ​ന്ധി​ച്ച് ഔ​​ദ്യോ​ഗി​ക അ​റി​യി​പ്പു​ക​ൾ ല​ഭ്യ​മ​ല്ല. ഖ​ത്ത​റി​ലെ​ത്തി​യ ശേ​ഷം, യു.എ.ഇ കൂ​ടി സ​ന്ദ​ർ​ശി​ച്ച് പ​ര്യ​ട​നം പൂ​ർ​ത്തി​യാ​കും.


Read Previous

ഇന്ത്യ-പാക് ഡിജിഎംഒ തല ചര്‍ച്ച ഉടനില്ല’; വാര്‍ത്ത തെറ്റെന്ന് സൈനിക വൃത്തങ്ങള്‍, കേന്ദ്ര മന്ത്രിസഭാ യോഗം ഇന്ന്

Read Next

യുഎസുമായുള്ള ബന്ധം തന്ത്രപ്രധാനം ,ഫലസ്തീൻ പ്രശ്നത്തിന് പരിഹാരം കണ്ടെത്തണം; കിരീടാവകാശി മുഹമ്മദ്‌ ബിന്‍ സല്‍മാന്‍ രാജകുമാരന്‍; ലോകത്തിലെ ഏറ്റവും സ്ഥിരതയുള്ള രാജ്യങ്ങളുടെ പട്ടികയിൽ ഗൾഫ് രാജ്യങ്ങൾ ഒന്നാമത്: ജി സി സി -യു എസ് എ ഉച്ചക്കോടിയില്‍ ട്രംപ്

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »