രാജ്യത്തിന്റെ അതിര്‍ത്തികള്‍ പൂര്‍ണമായും അടയ്ക്കുമെന്ന് ട്രംപ്; മസ്‌കിനെ വാനോളം പുകഴ്ത്തി നിയുക്ത പ്രസിഡന്റ്


വാഷിങ്ടണ്‍: അമേരിക്ക അതിര്‍ത്തികള്‍ പൂര്‍ണമായും അടയ്ക്കാന്‍ പോകുക യാണന്ന് ഡൊണാള്‍ഡ് ട്രംപ്. ‘ആളുകള്‍ ഇങ്ങോട്ട് വരാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു. പക്ഷേ, അവര്‍ നിയമപരമായി വേണം വരാന്‍’- ട്രംപ് പറഞ്ഞു. അമേരിക്കന്‍ പ്രസിഡന്റ് പദം ഉറപ്പിച്ചതിന് പിന്നാലെ പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യുകയായിരുന്നു അദേഹം. വിജയം നേടാന്‍ സഹായിച്ച ലക്ഷക്കണക്കിന് അമേരിക്കക്കാര്‍ക്ക് ട്രംപ് നന്ദി പറയുകയും ചെയ്തു.

പോപ്പുലര്‍ വോട്ടുകള്‍ നേടാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് പറഞ്ഞ ട്രംപ്, ജനപ്രതിനിധി സഭയുടെ നിയന്ത്രണം റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് ലഭിച്ചതിലുള്ള സന്തോ ഷവും പങ്ക് വച്ചു. ഭാര്യ മെലാനിയയ്ക്കും വ്യവസായ ഭീമനും തന്നെ പിന്തുണ യ്ക്കുന്നവരില്‍ പ്രധാനിയുമായ ഇലോണ്‍ മസ്‌കിനും ട്രംപ് പ്രത്യേകം നന്ദി പറഞ്ഞു.

മസ്‌കിനെ സ്റ്റാര്‍ എന്നാണ് ട്രംപ് വിശേഷിപ്പിച്ചത്. ‘നമുക്ക് ഒരു പുതിയ താരമുണ്ട്, ഇലോണ്‍ മസ്‌ക്. ഒരു താരം ജനിച്ചിരിക്കുന്നു. അദേഹം പ്രത്യേകതയുള്ള വ്യക്തിയാണ്. പ്രതിഭയാണ്. നമ്മുടെ പ്രതിഭകളെ നാം സംരക്ഷിക്കേണ്ടതുണ്ട്’- ട്രംപ് പറഞ്ഞു.

ഏഷ്യന്‍ അമേരിക്കക്കാരും അമേരിക്കന്‍ മുസ്ലീങ്ങളും അറബ് അമേരിക്കക്കാരും… അങ്ങനെ എല്ലാവരും നമ്മെ പിന്തുണച്ചു. സാമാന്യ യുക്തിയുടെ പാര്‍ട്ടിയാണ് റിപ്പബ്ലിക്കന്‍ പാര്‍ട്ടിയെന്നും അദേഹം കൂട്ടിച്ചേര്‍ത്തു. അമേരിക്കയ്ക്കുള്ളത് ചൈന യ്ക്കില്ല. ഏറ്റവും മഹത്തുക്കളായ ജനങ്ങളാണ് അമേരിക്കയ്ക്കുള്ളത്. അതാണ് ഏറ്റവും പ്രധാനപ്പെട്ടതും. ഒരു കാരണം ഉള്ളതി നാലാണ് ദൈവം എന്റെ ജീവനെടുക്കാതി രുന്നത്. നമ്മുടെ രാജ്യത്തെ സേവിക്കുക, അമേരിക്കയെ വീണ്ടും മഹത്തരമാക്കുക എന്നതാണ് ആ കാര്യം.

നാം ഒരുമിച്ച് ആ ദൗത്യം പൂര്‍ത്തീകരിക്കും. അമേരിക്കയുടെ സുവര്‍ണ കാലഘട്ടമാണ് വരാന്‍ പോകുന്നതെന്നും അമേരിക്കയെ വീണ്ടും മഹത്തരമാക്കാന്‍ നമ്മെ അത് അനുവദിക്കുമെന്നും ട്രംപ് വ്യക്തമാക്കി.


Read Previous

ഇനി പ്രസംഗിക്കാനില്ല, അത് സമയം കൊല്ലല്‍ മാത്രം; ക്രിസ്തുവും ബുദ്ധനും മുതല്‍ ആരുടെയും പ്രസംഗം കൊണ്ട് ലോകം നന്നായിട്ടില്ല; സച്ചിദാനന്ദന്‍

Read Next

കോണ്‍ഗ്രസ് കള്ളപ്പണം എത്തിച്ചതിന് തെളിവുണ്ട്, വിവരങ്ങള്‍ വൈകാതെ പുറത്തുവരും: എംവി ഗോവിന്ദന്‍

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »