Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ഝാർഖണ്ഡിൽ വിശ്വാസവോട്ടെടുപ്പ് തിങ്കളാഴ്ച്ച: ഹൈദരാബാദ് റിസോർട്ടിൽ പോലീസ് കാവലിൽ എംഎൽഎമാർ


ഝാർഖണ്ഡ് മുഖ്യമന്ത്രി ചമ്പൈ സോറൻ്റെ നേതൃത്വത്തിലുള്ള സഖ്യ സർക്കാർ തിങ്കളാഴ്ച നിയമസഭയിൽ വിശ്വാസ വോട്ട് (floor test) തേടും. ഝാർഖണ്ഡ് മുൻ ഹേമന്ത് സോറൻ്റെ അറസ്റ്റിനെ തുടർന്ന് ഇന്നലെയാണ് ചമ്പൈ സോറൻ സത്യപ്രതിജ്ഞ ചെയ്ത് മുഖ്യമന്ത്രിയായി അധികാരമേറ്റത്. മുഖ്യമന്ത്രി ചമ്പായി സോറൻ്റെ അധ്യക്ഷതയിൽ ചേർന്ന ഝാർഖണ്ഡ് സർക്കാരിൻ്റെ ആദ്യ മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം.

അതിനിടെ, ഭരണകക്ഷിയായ ഝാർഖണ്ഡ് മുക്തി മോർച്ചയുടെ (ജെഎംഎം) നേതൃത്വ ത്തിലുള്ള സഖ്യത്തിൻ്റെ 40 ഓളം എംഎൽഎമാരെ തെലങ്കാനയിലേക്ക് മാറ്റിയിരുന്നു. ബിജെപി അവരെ വേട്ടയാടാൻ ശ്രമിച്ചേക്കുമെന്ന ഭയത്തിനെ തുടർന്നാണ് മാറ്റിയ തെന്നും അഭ്യൂഹങ്ങൾ ഉയരുന്നുണ്ട്. നിലവിൽ ഹൈദരാബാദിലെ ഒരു റിസോർട്ടിൽ പോലീസ് കാവലിലാണ് എംഎൽഎമാർ.

അതേസമയം ഝാർഖണ്ഡ് മുൻ മുഖ്യമന്ത്രി ഹേമന്ത് സോറനെ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് അഞ്ച് ദിവസത്തെ കസ്റ്റഡിയിൽ വിട്ടു. കേസിൽ ഇഡി അറസ്റ്റ് ചെയ്തതിനെ ചോദ്യം ചെയ്ത് ഹേമന്ത് സോറൻ സമർപ്പിച്ച ഹർജി പരിഗണിക്കാൻ സുപ്രീം കോടതി നേരത്തെ വിസമ്മതിച്ചിരുന്നു. ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, എംഎം സുന്ദ്രേഷ്, ബേല എം ത്രിവേദി എന്നിവരടങ്ങുന്ന പ്രത്യേക ബെഞ്ചാണ് കേസ് പരി​ഗണിക്കാൻ വിസമ്മതിച്ചത്. ഹേമന്ത് സോറനോട് ഝാർഖണ്ഡ് ഹൈക്കോടതിയെ സമീപിക്കാനും ബെഞ്ച് നിർദ്ദേശിച്ചു. എന്തുകൊണ്ടാണ് ഹൈക്കോടതിയിൽ ഹർജി നൽകാത്തതെന്നും ബെഞ്ച് ചോദിച്ചു.

അന്വേഷണ ഏജൻസി പുറപ്പെടുവിച്ച സമൻസുകൾ റദ്ദാക്കണമെന്നും അറസ്റ്റ് നിയമവിരുദ്ധമായി പ്രഖ്യാപിക്കണമെന്നും ആവശ്യപ്പെട്ടാണ് ഹേമന്ത് സോറൻ സുപ്രീം കോടതിയെ സമീപിച്ചത്. കഴിഞ്ഞ വർഷം സെപ്റ്റംബറിലെ മുൻ ഉത്തരവ് ഉദ്ധരിച്ചുകൊണ്ടാണ് ഭൂമി തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഇഡിയുടെ സമൻസിനെതിരെ ഝാർഖണ്ഡ് ഹൈക്കോടതിയെ സമീപിക്കാൻ ബെഞ്ച് നിർദ്ദേശിച്ചത്. ഭൂമി തട്ടിപ്പ് കേസിൽ ഏഴ് മണിക്കൂറിലധികം ചോദ്യം ചെയ്തതിന് ശേഷം ബുധനാഴ്ചയാണ് ജെഎംഎം എക്സിക്യൂട്ടീവ് പ്രസിഡൻ്റ് കൂടിയായ ഹേമന്ത് സോറനെ ഇഡി അറസ്റ്റ് ചെയ്തത്. ഝാർഖണ്ഡ് മുഖ്യമന്ത്രി സ്ഥാനം രാജിവച്ചതിന് പിന്നാലെയായിരുന്നു അറസ്റ്റ്. അറസ്റ്റിന് മുമ്പ്, ഹേമന്ത് സോറൻ ജെഎംഎം നേതാവ് ചമ്പായി സോറനെ പാർട്ടിയുടെ നിയമസഭാ കക്ഷി നേതാവായി നാമനിർദ്ദേശം ചെയ്തിരുന്നു.

ഝാർഖണ്ഡ് മുഖ്യമന്ത്രിയായി ചമ്പൈ സോറൻ സത്യപ്രതിജ്ഞ ചെയ്ത് ഇന്നലെ അധികാര മേറ്റു. ഝാർഖണ്ഡ് മുക്തി മോർച്ച (ജെഎംഎം) പ്രവർത്തകനാണ് ചമ്പൈ സോറൻ. ഭൂമി കുംഭകോണക്കേസിൽ ഹേമന്ത് സോറനെ എൻഫോഴ്‌സ്‌മെൻ്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് അദ്ദേഹത്തിൻ്റെ സത്യപ്രതിജ്ഞ. കോൺഗ്രസ് നേതാവ് അലംഗീർ അലൻ, രാഷ്ട്രീയ ജനതാദളിൻ്റെ (ആർജെഡി) സത്യാനന്ദ് ഭോഗ്ത എന്നിവരും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു. 10 ദിവസത്തി നുള്ളിൽ ഭൂരിപക്ഷം തെളിയിക്കണമെന്നാണ് ചമ്പൈ സോറനോട് ​ഗവർണർ നിർദ്ദേശിച്ചിരിക്കുന്നത്. 43 എംഎൽഎമാർ തങ്ങളുടെ പിന്തുണയിലുണ്ടെന്ന് ഝാർഖണ്ഡ് മുക്തി മോർച്ച നേതാവ് പറഞ്ഞിരുന്നു.


Read Previous

പത്മശ്രീക്കു പിന്നാലെ കവടിയാർ രാജകൊട്ടാരത്തിലേക്ക് അടുത്ത ബഹുമതി: ഗൗരി പാർവതീ ബായിക്ക് ഫ്രാൻസിൻ്റെ പരമോന്നത സിവിലിയൻ പുരസ്‌കാരമായ ഷെവലിയർ

Read Next

കനേഡിയൻ തിരഞ്ഞെടുപ്പിൽ ഇന്ത്യ ഇടപെട്ടു´: കാനഡ രഹസ്യന്വേഷണ ഏജൻസിയുടെ റിപ്പോർട്ട്

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »