ന്യൂഡൽഹി: അപകീർത്തി കേസിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയ്ക്ക് പരമാവധി ശിക്ഷയെന്ന വിചാരണക്കോടതി വിധി സുപ്രീം കോടതി സ്റ്റേ ചെയ്തതിന് പിന്നാലെ ആഘോഷവുമായി കോൺഗ്രസ് പ്രവർത്തകർ. എഐസിസി ആസ്ഥാനത്ത് കൊടികൾ ഉയർത്തി മുദ്രാവാക്യം വിളിച്ചുകൊണ്ട് ആഘോഷം തുടരുകയാണ്. സത്യം ജയിച്ചു, ഗുജറാത്ത് കോടതിയിൽ നിന്ന് ലഭിക്കാത്തത് സുപ്രീം കോടതിയിൽ നിന്ന് ലഭിച്ചു എന്നാണ് കോൺഗ്രസ് പ്രവർത്തകർ പറയുന്നത്.

സുപ്രീം കോടതിയ്ക്ക് പുറത്ത് അഭിഭാഷകൻ മനു അഭിഷേക് സിംഗ്വിയ്ക്ക് മധുരം നൽകിയാണ് പ്രവർത്തകർ സന്തോഷം പങ്കുവച്ചത്. അതേസമയം, സമൂഹമാദ്ധ്യമങ്ങളി ലൂടെയും കോൺഗ്രസ് ആഘോഷ പ്രകടനങ്ങൾ നടത്തുന്നുണ്ട്. ‘വെറുപ്പിനെതിരെയുള്ള സ്നേഹത്തിന്റെ വിജയം, സത്യമേവ ജയതേ – ജയ് ഹിന്ദ്’ എന്നാണ് കോൺഗ്രസിന്റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്.
രാഹുലിന് എന്തുകൊണ്ട് അപകീർത്തി വകുപ്പിലെ പരമാവധി ശിക്ഷ നൽകിയെന്ന് വിചാരണക്കോടതി വിശദീകരിക്കണമെന്ന് കോടതി അറിയിച്ചു. ഒന്നര മണിക്കൂറില ധികമാണ് കേസിൽ വാദം നീണ്ടത്. മോദി സമുദായത്തെ അപമാനിച്ചിട്ടില്ലെന്നും പരാതിക്കാരൻ ബി ജെ പി അംഗമാണെന്നും, പ്രകടിപ്പിച്ചത് ജനാധിപത്യത്തിലെ വിയോജിപ്പാണെന്നുമാണ് രാഹുൽ ഗാന്ധിക്ക് വേണ്ടി ഹാജരായ അഭിഭാഷകൻ മനു അഭിഷേക് സിംഗ്വി വാദിച്ചത്.

അഭിഭാഷകൻ മഹേഷ് ജഠ്‌ലാനിയാണ് പരാതിക്കാരന് വേണ്ടി ഹാജരായത്. രാഹുൽ മനഃപൂർവം നടത്തിയ പ്രസ്താവനയാണെന്ന് പരാതിക്കാരന്റെ അഭിഭാഷകൻ വാദിച്ചു. മാനനഷ്ടക്കേസിൽ സൂറത്തിലെ ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതിയാണ് രാഹു ലിന് രണ്ടുവർഷം തടവ് വിധിച്ചത്. അപകീർത്തിവകുപ്പിലെ പരമാവധി ശിക്ഷയാ ണിത്. ഇതിന് പിന്നാലെയാണ് അദ്ദേഹം സുപ്രീംകോടതിയെ സമീപിച്ചത്.