ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
യാത്രയ്ക്കിടെ എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിൻ്റെ ഡോർ തുറക്കാൻ ശ്രമിച്ച മലയാളി യുവാവ് അറസ്റ്റിൽ. 25 കാരനായ അബ്ദുൾ മുസാവിർ നടുക്കണ്ടിയാണ് പിടിയിലായത്. ഇയാൾ ക്യാബിൻ ജീവനക്കാരെ ആക്രമിച്ചതോടെ വിമാനം മുംബൈയിൽ അടിയന്തരമായി ഇറക്കി കോഴിക്കോട് നിന്ന് ബഹ്‌റൈനിലേക്കുള്ള എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിലാണ് സംഭവം. ജൂൺ 1 ശനിയാഴ്ചയാണ് സംഭവം.

ടേക്ക് ഓഫ് കഴിഞ്ഞ് ഉണർന്ന് ഉടൻ തന്നെ അബ്ദുൾ മുസാവിർ വിമാനത്തിൻ്റെ പുറകിലേക്ക് പോവുകയായിരുന്നു. തുടർന്ന് ഇയാൾ ക്യാബിൻ ജീവനക്കാരെ ആക്രമിക്കുകയും വിമാനത്തിൻ്റെ വാതിൽ തുറക്കാൻ ശ്രമിക്കുകയും ചെയ്തതായി പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. ഇതോടെ ക്രൂ ഇയാളെ ബലംപ്രയോഗിച്ച് കീഴടക്കി. ഇയാൾ മറ്റ് യാത്രക്കാരെ അസഭ്യം പറയുകയും ആക്രമിക്കുകയും എമർജൻസി വാതിൽ തുറക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
ഇതോടെ സുരക്ഷാ ഭീഷണി ഭയന്ന് പൈലറ്റ് വിമാനം മുംബൈ ഛത്രപതി ശിവജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് തിരിച്ചുവിടുകയും സുരക്ഷാ ഉദ്യോഗസ്ഥരെ വിവരം അറിയിക്കുകയും ചെയ്തു. ലാൻഡിംഗിന് ശേഷം അബ്ദുൾ മുസാവിറിനെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ജീവൻ അപായപ്പെടുത്തൽ, പ്രകോപനം, ക്രിമിനൽ ഭീഷണിപ്പെടുത്തൽ, ആക്രമണം, എയർക്രാഫ്റ്റ് ആക്ട് ലംഘനം എന്നിവ ഉൾപ്പെടെയുള്ള കുറ്റങ്ങൾ ഇയാൾക്കെതിരെ ചുമത്തി
കൊച്ചിയിലേക്ക് പുറപ്പെട്ട എയർ ഇന്ത്യാ എക്‌സ്പ്രസ് വിമാനത്തിൻ്റെ എഞ്ചിന് തീ പിടിച്ചു
ബെംഗളൂരുവിൽ നിന്ന് കൊച്ചിയിലേക്ക് പോവുകയായിരുന്ന എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിൻ്റെ ഒരു എഞ്ചിനിൽ തീപിടിത്തമുണ്ടായതിനെ തുടർന്ന് ശനിയാഴ്ച രാത്രി ബെംഗളൂരു വിമാനത്താവളത്തിൽ അടിയന്തര ലാൻഡിംഗ് നടത്തി.ലാൻഡിംഗിന് ശേഷം 179 യാത്രക്കാരെയും ആറ് ജീവനക്കാരെയും വിമാനത്തിൽ നിന്ന് സുരക്ഷിത രായി പുറത്തിറക്കിയതായി ബെംഗളൂരു എയർപോർട്ട് വക്താവ് പ്രസ്താവനയിൽ പറഞ്ഞു.
IX 1132 എന്ന വിമാനം രാത്രി 11.12 ന് ബെംഗളൂരുവിലെ കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ലാൻഡ് ചെയ്തു. വിമാനത്താവളത്തിൽ നിന്ന് പറന്നുയർന്ന് മിനിറ്റുകൾക്ക് ശേഷം വലത് ഭാഗത്തെ എഞ്ചിനിൽ തീപിടിത്തം കണ്ട ഓൺബോർഡ് ജീവനക്കാർ എയർ ട്രാഫിക് കൺട്രോളറെ (എടിസി) വിവരമറിയിക്കുകയായിരുന്നു. ഉടൻ തന്നെ അടിയന്തര ലാൻഡിംഗ് പ്രഖ്യാപിക്കുകയും തീ അണക്കുകയുമായിരുന്നു.
“ടേക്ക് ഓഫിനു ശേഷം വലത് എഞ്ചിനിൽ നിന്ന് തീപിടുത്തം ഉണ്ടായതായി സംശയിച്ചതിനാൽ ബെംഗളൂരു-കൊച്ചി വിമാനം മടങ്ങാൻ തീരുമാനിക്കുകയും ബംഗളൂരുവിൽ അടിയന്തര ലാൻഡിംഗ് നടത്തുകയും ചെയ്തു. ഗ്രൗണ്ട് സർവീസുകൾ മുൻകരുതൽ സ്വീകരിക്കുകയും ഉടൻ തന്നെ തീ അണച്ച് യാത്രക്കാരെ ഒഴിപ്പിക്കുകയും ചെയ്തു. ജീവനക്കാർ പരിക്കുകളൊന്നും കൂടാതെ ഒഴിപ്പിക്കൽ നടത്തി. ഏതെങ്കിലും അതിഥികൾക്ക് ഇത് ഉണ്ടാക്കിയ അസൗകര്യത്തിൽ ഞങ്ങൾ ഖേദിക്കുന്നു. ഞങ്ങളുടെ അതിഥികൾക്ക് അവരുടെ ലക്ഷ്യസ്ഥാനത്ത് എത്രയും വേഗം എത്തിച്ചേരാനുള്ള ബദൽ ക്രമീകരണങ്ങൾ നൽകാൻ ഞങ്ങൾ ശ്രമിക്കുന്നു.” എയർലൈൻ പ്രസ്താവനയിൽ പറഞ്ഞു.
“കാരണം വ്യക്തമാക്കാൻ റെഗുലേറ്ററുമായി സമഗ്രമായ അന്വേഷണം നടത്തണ മെന്നും പ്രസ്താവനയിൽ കൂട്ടിച്ചേർത്തു.കഴിഞ്ഞ ദിവസം 137 യാത്രക്കാരുമായി ബെംഗളൂരുവിലേക്ക് പോയ മറ്റൊരു എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനം സാങ്കേതിക തകരാറിനെ തുടർന്ന് തമിഴ്‌നാട്ടിലെ തിരുച്ചിറപ്പള്ളിയിൽ അടിയന്തര ലാൻഡിംഗ് നടത്തിയിരുന്നു
