Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ഇറാനു മുന്നറിയിപ്പുമായി തുർക്കി; മിസൈൽ ആക്രമണത്തിൽ കടുത്ത പ്രതിഷേധം


അങ്കാറ: തുർക്കി അതിർത്തിക്കുള്ളിൽ മിസൈൽ പതിച്ച സംഭവത്തിൽ ഇറാനു ശക്തമായ മുന്നറി യിപ്പുമായി തുർക്കി പ്രസിഡന്റ് റജബ് തയ്യിബ് എർദോഗൻ. രാജ്യത്തിന്റെ പരമാധികാരത്തി ന്മേലുള്ള കടന്നുകയറ്റം അനുവദിക്കില്ലെന്നും സമാധാനം തകർക്കുന്ന നീക്കങ്ങളിൽ നിന്ന് ഇറാൻ പിന്തിരിയ ണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

മേഖലയിൽ സംഘർഷം നിലനിൽക്കുന്ന സാഹചര്യത്തിലാണ് തുർക്കിയുടെ മണ്ണിൽ മിസൈൽ പതിച്ചത്. ഇത് മനഃപൂർവമാണോ അതോ സാങ്കേതിക പിഴവാണോ എന്ന കാര്യത്തിൽ വിശദമായ അന്വേഷണം നടന്നുവരികയാണെന്ന് അധികൃതർ വ്യക്തമാക്കി.

തുർക്കിയുടെ സുരക്ഷയിൽ വിട്ടുവീഴ്ചയില്ല. അതിർത്തി ലംഘിക്കുന്ന ഏത് നീക്കത്തിനും ശക്തമായ മറുപടി നൽകാൻ സൈന്യം സജ്ജമാണ്,” എന്ന് പ്രസിഡന്റ് മുന്നറിയിപ്പ് നൽകി.സംഭവത്തിൽ പ്രതിഷേധം അറിയിക്കാൻ അങ്കാറയിലെ ഇറാനിയൻ സ്ഥാനപതിയെ തുർക്കി വിദേശകാര്യ മന്ത്രാലയം വിളിച്ചുവരുത്തി. ഇറാനും മറ്റ് പ്രാദേശിക ശക്തികളും തമ്മിലുള്ള സംഘർഷം അയൽരാജ്യങ്ങളിലേക്ക് വ്യാപിക്കുന്നതിന്റെ സൂചനയായാണ് ഈ സംഭവത്തെ അന്താരാഷ്ട്ര നിരീക്ഷകർ കാണുന്നത്.

മിസൈൽ പതിച്ചയിടത്ത് നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ടെങ്കിലും ആളപായമുണ്ടോ എന്ന കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം വരാനിരിക്കുന്നതേയുള്ളൂ. അതിർത്തിയിൽ തുർക്കി സൈന്യം നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.


Read Previous

സൊമാലിയൻ ഇരട്ടകൾ സുഖം പ്രാപിക്കുന്നു; വിജയകരമായ വേർപിരിയലിന് ശേഷം റഹ്മയും റംലയും നിരീക്ഷണത്തിൽ

Read Next

അമേരിക്കയ്ക്കും ഇസ്രയേലിനും ചൈനയുടെ മുന്നറിയിപ്പ്,​ പിന്തുണച്ച് റഷ്യയും

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »