
കോട്ടയം: ലോക്സഭാ തിരഞ്ഞെടുപ്പില്‍ എന്‍ഡിഎ മുന്നണിയുടെ ഭാഗമായി മത്സരിക്കുന്ന ബിഡിജെഎസ് സ്ഥാനാര്ഥിക പട്ടിക പൂര്‍ത്തിയായി. തുഷാര്‍ വെള്ളാപ്പള്ളി കോട്ടയത്തും ഇടുക്കിയില്‍ സംഗീത വിശ്വനാഥനും മത്സരിക്കും.
ബിഡിജെഎസ് സംസ്ഥാന അധ്യക്ഷന്‍ കോട്ടയത്ത് വാര്‍ത്താസമ്മേളനം നടത്തിയാണ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചത്.
ആദ്യ ഘട്ടത്തില്‍ മാവേലിക്കര ചാലക്കുടി സീറ്റുകളിലെ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചിരുന്നു. ചാലക്കുടിയില്‍ കെ.എ.ഉണ്ണിക്കൃഷ്ണനും മാവേലിക്കരയില്‍ ബൈജു കലാശാലയും ആണ് മത്സരിക്കുന്നത്. എന്‍ഡിഎ മുന്നണിയില്‍ നാലു സീറ്റുകളാണ് ബിഡിജെഎസിന് ലഭിച്ചിരുന്നത്.