Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ദിയ കൃഷ്ണയുടെ പരാതിയില്‍ ട്വിസ്റ്റ്: പണം സ്വന്തം അക്കൗണ്ടുകളിലേയ്ക്ക് മാറ്റിയതിന് തെളിവ്; ജീവനകാരികള്‍ പിടിക്കപ്പെടും


നടന്‍ കൃഷ്ണകുമാറിനും മകള്‍ ദിയ കൃഷ്ണക്കും എതിരായ കേസില്‍ നിർണ്ണായക തെളിവുകള്‍ പുറത്ത്. ദിയയുടെ സ്ഥാപനത്തിലെ മുന്‍ ജീവനക്കാർ നല്‍കിയ കേസുകള്‍ തട്ടിപ്പിനെതിരായി പരാതി നല്‍കിയപ്പോള്‍ ഉയർത്തിയ കൗണ്ടർ കേസായി മാത്രം പരിഗണിക്കാനുള്ള നീക്കത്തിലാണ് പൊലീസ് എന്നാണ് ഇപ്പോള്‍ പുറത്ത് വരുന്ന റിപ്പോർട്ടുകള്‍.

‘ഒ ബൈ ഒസി’ എന്ന സ്ഥാപനത്തിലെ ജീവനക്കാരായ മൂന്ന് പെണ്‍കുട്ടികള്‍ വലിയ സാമ്പത്തിക തട്ടിപ്പ് നടത്തിയെന്നായിരുന്നു ദിയയുടെ പരാതി. ഇതിന് പിന്നാലെയാണ് കൃഷ്ണകുമാർ തങ്ങളെ തട്ടിക്കൊണ്ടു പോയി, സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയില്‍ പെരുമാറി എന്ന് തുടങ്ങിയ ആരോപണങ്ങള്‍ ഉന്നയിച്ചുകൊണ്ടുള്ള പരാതി ആരോപണ വിധേയരായ പെണ്‍കുട്ടികളും നല്‍കിയത്. രണ്ട് പരാതി കളിലും വിശദമായ അന്വേഷണം നടത്തിയപ്പോള്‍ കൂടുതല്‍ തെളിവുകളിലേക്ക് പൊലീസ് എത്തുക യായിരുന്നു.

മുന്‍ ജീവനക്കാർ ‘ഒ ബൈ ഒസി’ എന്ന സ്ഥാപനത്തിൽ നിന്നും പണം മാറ്റിയതിന് പൊലീസിന് വ്യക്ത മായ തെളിവ് ലഭിച്ചുവെന്നാണ് റിപ്പോർട്ട് ചെയ്യുന്നത്. ഇതോടെ ജീവനക്കാരുടെ പരാതി കൗണ്ടർ കേസായി മാത്രം പരിഗണിച്ചാല്‍ മതിയെന്ന തീരുമാനത്തിലേക്ക് പൊലീസ് എത്തുകയായിരുന്നു. ബാങ്ക് അക്കൗണ്ട് സ്‌റ്റേറ്റ്‌മെന്റ്‌ പരശോധിച്ചപ്പോഴാണ് പണം മാറ്റിയതിന്റെ തെളിവുകള്‍ പൊലീസിന് ലഭിച്ചത്. ഡിജിറ്റല്‍ തെളിവുകളും ജീവനക്കാർക്ക് എതിരാണ്.

ജീവനക്കാരുടെ അക്കൗണ്ടിലേക്ക് എവിടെ നിന്നെല്ലാം പണം എത്തി, അവർ എങ്ങനെയൊക്കെ പണം ചിലവഴിച്ചു എന്ന് തുടങ്ങിയ കാര്യങ്ങളും പൊലീസ് പരിശോധിച്ച് വരികയാണ്. ജീവനക്കാരുടെ അക്കൗണ്ടിൽ വന്ന പണം മറ്റ് അക്കൗണ്ടുകളിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്തതായി കണ്ടെത്തിയിട്ടുണ്ട്. പണം പോയ അക്കൗണ്ടുകളെകുറിച്ചുള്ള അന്വേഷണവും പൊലീസ് നടത്തുന്നുണ്ട്. എ ടി എം വഴി പണം പിന്‍വലിച്ച് ദിയക്ക് നല്‍കിയെന്നായിരുന്നു ജീവനക്കാരുടെ അവകാശ വാദം. എന്നാല്‍ എ ടി എം വഴി ഈ പറയുന്നത് പോലെയുള്ള വലിയ തുകകള്‍ പിന്‍വലിച്ചതായി കാണാനാകുന്നില്ലെന്നും അന്വേഷണ ത്തിലെ വഴിത്തിരിവായി.

അതേസമയം, തെളിവുകള്‍ പുറത്ത് വന്നതോടെ തങ്ങള്‍ക്കെതിരായ പരാതി പൊളിഞ്ഞതായി കൃഷ്ണകു മാറും ദിയയും വ്യക്തമാക്കി. തങ്ങളുടെ പണം അവർ എടുത്തു എന്നുള്ളത് ഞങ്ങള്‍ ആദ്യം മുതല്‍ തന്നെ പറയുന്ന കാര്യമാണ്. അത് സംബന്ധിച്ച തെളിവുകളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. അവരുടെ ബാങ്ക് ഇടപാടുകള്‍ സംബന്ധിച്ച കാര്യം പൊലീസ് പരിശോധിക്കുന്നുണ്ടെന്നാണ് മനസ്സിലാക്കാന്‍ സാധിക്കു ന്നത്. അതുംകൂടെ പുറത്ത് വരുന്നതോടെ കൂടുതല്‍ ചിത്രം വ്യക്തമാകുമെന്നും അദ്ദേഹം പറയുന്നു.

പ്രാഥമികമായി 69 ലക്ഷം രൂപയോളം തട്ടിയെടുത്തുവെന്നാണ് മനസ്സിലാക്കുന്നത്. അത് സംബന്ധിച്ചുള്ള അന്വേഷണം ഞങ്ങളും നടത്തുകയാണ്. സ്റ്റോക്ക് വലിയ രീതിയില്‍ കുറഞ്ഞിട്ടുണ്ട്. കൂടുതല്‍ വലിയ തുകയ്ക്ക് വലിയ അളവില്‍ സാധനം വാങ്ങിച്ചുകൊണ്ടിരുന്ന പ്രീമിയം ഇടപാടുകാരുണ്ട്. ഇവരില്‍ പലരേയും ഈ ജീവനക്കാർ നേരിട്ട് ബന്ധപ്പെട്ട് ഓഫറുകള്‍ വാഗ്ധാനം ചെയ്ത് അവർക്ക് സാധനം അയച്ചു കൊടുത്ത് പണം തട്ടിയതായി കാണുന്നുണ്ട്. ഇത്തരം കാര്യങ്ങളെല്ലാം അറിയണമെങ്കില്‍ അവരുടെ ഇടപാടുകള്‍ സംബന്ധിച്ച വിവരങ്ങള്‍ പൂർണ്ണമായി അറിയേണ്ടതുണ്ടെന്നും കൃഷ്ണകുമാർ പറഞ്ഞു.

ഇതിനിടയില്‍ തന്നെയാണ് കൃഷ്ണകുമാർ പ്രതിയായ തട്ടികൊണ്ടുപോകൽ കേസിലെ സിസിടിവി ദൃശ്യങ്ങളും പുറത്ത് വന്നിരിക്കുന്നത്. കവടിയാറിലെ ഫ്ലാറ്റിൽ നിന്നും പരാതിക്കാരികൾ കൃഷ്ണകു മാറിന്റെ വാഹനത്തിൽ കയറുന്നതാണ് ദൃശ്യങ്ങളിലുള്ളത്. രണ്ട് ജീവനക്കാരികളാണ് ഇവിടെ നിന്ന് വാഹനത്തിൽ കയറുന്നത്. എന്നാല്‍ പരാതിയില്‍ പറയുന്നത് പോലെ തട്ടിക്കൊണ്ടു പോകലിന്റേതായ യാതൊരു തരത്തിലുള്ള ബല പ്രയോഗങ്ങളും ദൃശ്യങ്ങളില്‍ കാണാന്‍ സാധിക്കില്ല.


Read Previous

എല്‍ ഡി എഫിനെ പിന്തുണയ്ക്കുമ്പോള്‍ മതേതരവാദികള്‍, യുഡിഎഫിനൊപ്പമെങ്കില്‍ വര്‍ഗീയ പാര്‍ട്ടി; സിപിഎമ്മിന്റേത് ഇരട്ടത്താപ്പ്’: വി ഡി സതീശന്‍

Read Next

അമേരിക്ക വിഭജിക്കുമോ? ട്രെന്‍ഡിങ് ആയി പുതിയ ആവശ്യം; സൈനികരെ വിന്യസിച്ച് ട്രംപ്; സൈനിക നീക്കത്തിനെതിരെ കാലി ഫോര്‍ണിയ ഗവര്‍ണര്‍ രംഗത്ത്.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »