
മനാമ: ബഹ്‌റൈനില്‍ രണ്ട് വ്യാജ യൂണിവേഴ്‌സിറ്റികള്‍ കണ്ടെത്തിയതായി ഹയര്‍ എജ്യൂക്കേഷന്‍ കൗണ്‍സില്‍. സര്‍വകലാശാലകളെന്ന വ്യാജേന ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളിലൂടെ വിവിധ കോഴ്‌സുകള്‍ വാഗ്ദാനം ചെയ്ത് സ്വദേശികളും പ്രവാസികളുമായ വിദ്യാര്‍ഥികളെയും കബളിപ്പിച്ച സ്ഥാപനങ്ങള്‍ക്കെതിരേയാണ് നടപടി.’
തട്ടിപ്പുമായി ബന്ധപ്പെട്ട് ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ നടത്തിയ അന്വേഷണ റിപ്പോര്‍ട്ട് തുടര്‍ നടപടിക്കായി പബ്ലിക് പ്രൊസിക്യൂഷന്‍ കൈമാറിയതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു