
കുവൈത്ത് സിറ്റി: കുവൈത്തില്‍ വ്യത്യസ്ഥ സ്ഥലങ്ങളിലായി രണ്ട് ഇന്ത്യക്കാരെ തൂങ്ങിമരിച്ച നില യില്‍ കണ്ടെത്തി. ഒരാള്‍ സഅദ് അല്‍ അബ്ദുല്ലയിലും മറ്റൊരാള്‍ ജലീബ് അല്‍ ശുയൂഖിലുമാണ് ജീവനൊടുക്കിയത്. 12 മണിക്കൂറിനിടെയാണ് രണ്ട് ആത്മഹത്യകള്‍.
സഅദ് അല്‍ അബ്ദുല്ലയില്‍ ഡ്രൈവറായി ജോലി ചെയ്തിരുന്ന യുവാവ് സ്പോണ്‍സറുടെ വസതി യിലെ ഔട്ട്ഹൗസിലാണ് ആത്മഹത്യ ചെയ്തത്. രണ്ട് ദിവസമായി ഡ്രൈവറെക്കുറിച്ച് വിവര മില്ലെന്ന് കാണിച്ച് സ്‌പോണ്‍സര്‍ പോലിസില്‍ വിമരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് ഇയാളുടെ താമസ സ്ഥലത്തെത്തുമ്പോള്‍ തൂങ്ങി നില്‍ക്കുന്നതാണ് കണ്ടത്. എന്തിനാണ് ഇയാള്‍ ജീവനൊടുക്കിയ തെന്ന കാര്യം അവ്യക്തമാണ്. സുരക്ഷാ ഉദ്യോഗസ്ഥരും മെഡിക്കല്‍ സംഘവും സ്ഥലത്തെത്തി. മൃത ദേഹം തുടര്‍ പരിശോധനകള്‍ക്കായി ഫോറന്‍സിക് വിഭാഗത്തിന് കൈമാറി.
ജലീബ് അല്‍ ശുയൂഖില്‍ ഒരു മരത്തില്‍ തൂങ്ങി മരിച്ച നിലയിലായിരുന്നു രണ്ടാമത്തെയാളുടെ മൃത ദേഹം കണ്ടെത്തിയത്. ഇന്ത്യന്‍ യുവതിയുമായുള്ള കുടുംബ വഴക്കിനെ തുടര്‍ന്നാണ് ആത്മഹത്യ. യുവതി ഇയാളുടെ ഭാര്യയാണോ എന്ന് വ്യക്തമല്ല. സംഭവങ്ങളില്‍ അന്വേഷണം പുരോഗമിക്കുന്നു. ഏത് സംസ്ഥാനക്കാരാണ് മരിച്ചതെന്ന് വ്യക്തമായിട്ടില്ല.