സൗദിയിലേക്ക് 26 കിലോഗ്രാം മയക്കുമരുന്നുമായി വന്ന രണ്ട് പാകിസ്താന്‍ സ്വദേശികള്‍ അറസ്റ്റില്‍


റിയാദ്: സൗദിയില്‍ 26 കിലോഗ്രാം മയക്കുമരുന്നുമായി രണ്ട് പാകിസ്താന്‍ പ്രവാസികള്‍ അറസ്റ്റിലായി. മെത്താംഫെറ്റാമൈന്‍ വില്‍ക്കാന്‍ ശ്രമിക്കവെയാണ് രണ്ടു പേരെ ജനറല്‍ ഡയറക്ടറേറ്റ് ഓഫ് നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ (ജിഡിഎന്‍സി) അറസ്റ്റ് ചെയ്തത്.

അതിനിടെ, തെക്കന്‍ അസീര്‍ മേഖലയില്‍ അതിര്‍ത്തി സുരക്ഷാ പട്രോളിംഗ് സംഘം 123 കിലോഗ്രാം ഹാഷിഷും 89,355 മയക്കുമരുന്ന് ഗുളികകളും കടത്താനുള്ള ശ്രമം പരാജയപ്പെടുത്തിയതായും അധികൃതര്‍ അറിയിച്ചു. പ്രാഥമിക നിയമനടപടികള്‍ പൂര്‍ത്തിയാക്കി പിടിച്ചെടുത്ത മയക്കുമരുന്ന് ബന്ധപ്പെട്ട അധികാരികള്‍ക്ക് കൈമാറി.

മയക്കുമരുന്നുമായി ബന്ധപ്പെട്ട ഇത്തരം കേസുകള്‍ ശ്രദ്ധയില്‍പ്പെടുന്നവര്‍ മക്ക, റിയാദ്, കിഴക്കന്‍ പ്രവിശ്യ എന്നിവിടങ്ങളില്‍ 911 എന്ന നമ്പറിലും മറ്റ് പ്രദേശങ്ങളില്‍ 999 എന്ന നമ്പരിലും വിളിച്ച് വിവരങ്ങള്‍ അറിയിക്കാന്‍ സുരക്ഷാ അധികാരികള്‍ പൊതുജന ങ്ങളോട് അഭ്യര്‍ഥിച്ചു. 995 എന്ന നമ്പറിലോ 995@gdnc.gov.sa വഴിയോ ജനറല്‍ ഡയറക്ട റേറ്റ് ഓഫ് നാര്‍ക്കോട്ടിക് കണ്‍ട്രോളുമായും ബന്ധപ്പെടാം. എല്ലാ വിവരങ്ങളും രഹസ്യ മായി സൂക്ഷിക്കുമെന്നും അധികൃതര്‍ അറിയിച്ചു.


Read Previous

ഹജ്ജ് സീസണ് പരിസമാപ്തി; 2025 ഹജ്ജിലേക്കുള്ള ഒരുക്കങ്ങള്‍ പ്രഖ്യാപിച്ച് മന്ത്രി | ഉംറ വിസ അനുവദിക്കാന്‍ തുടങ്ങി

Read Next

നിയമം കർശനമാക്കി കുവെെറ്റ്; ബനീദ് അല്‍ ഗാറിലെ താമസ സ്ഥലങ്ങളില്‍ നിന്നും ബാച്ചിലര്‍ പ്രവാസികളെ ഇറക്കിവിട്ടു

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »