Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ലോകം കണ്ടതിൽ ഏറ്റവും വലിയ ഗതാഗതക്കുരുക്കിൽ വലഞ്ഞ് രണ്ട് സംസ്ഥാനങ്ങൾ; വാഹന നിര 350 കിലോമീറ്റർ


ഭോപ്പാൽ: ദേശീയ പാത 30ൽ വൻ ഗതാഗതക്കുരുക്ക്. 24 മണിക്കൂറോളം ലക്ഷക്കണ ക്കിന് വാഹനങ്ങൾ പാതയിൽ കുടുങ്ങിയിരിക്കുന്നുവെന്നാണ് റിപ്പോർട്ട്. മഹാകുംഭ മേള നടക്കുന്ന പ്രയാഗ് രാജിലേക്ക് എത്തുന്ന പാതയിലാണ് 350 കിലോമീറ്റർ ദൈർഘ്യ ത്തിൽ വാഹനങ്ങൾ കുടുങ്ങിയത്.

ജബൽപൂരിൽ നിന്ന് കേവലം ആറ് മണിക്കൂർ കൊണ്ടെത്തേണ്ട പ്രയാഗ്‌രാജിലേക്ക് വാഹനങ്ങൾ എത്തുന്നത് 24 മണിക്കൂർ എടുത്താണ്. രാജ്യം ഇതിന് മുമ്പ് കണ്ടിട്ടില്ലാത്ത വിധം കനത്ത ഗതാഗതക്കുരുക്കാണിത്. കുംഭമേളയ്‌ക്കെത്തുന്ന ഭക്തരാണ് ഈ വിധം വഴിയിൽ കുടുങ്ങിയിട്ടുള്ളത്.

ശനിയാഴ്‌ച രാവിലെ എട്ട് മണിക്ക് ജബല്‍പൂരിലെ വീട്ടില്‍ നിന്നിറങ്ങിയ ഭരത് സിങും കുടുംബവും പിറ്റേദിവസം രാവിലെയാണ് പ്രയാഗ്‌രാജിലെത്തിയത്. രേവയിലാണ് ഗതാഗതക്കുരുക്ക് രൂക്ഷമെന്നും ഇവര്‍ വ്യക്തമാക്കുന്നു. നിരവധി ഭക്തര്‍ക്ക് രാത്രി മുഴുവന്‍ തങ്ങളുടെ വാഹനങ്ങളില്‍ കഴിച്ച് കൂട്ടേണ്ടി വന്നു. ഇത് ഏറെ അസ്വസ്ഥത യുണ്ടാക്കിയെന്നും ഇവര്‍ കൂട്ടിച്ചേര്‍ക്കുന്നു. രേവയില്‍ നിന്ന് കേവലം രണ്ട് മണിക്കൂര്‍ മാത്രമാണ് പ്രയാഗ്‌രാജിലേക്കുള്ള ദൂരം. എന്നാല്‍ ഇത് താണ്ടാന്‍ 12 മണിക്കൂര്‍ വേണ്ടി വന്നു. ചരിത്രത്തില്‍ ഇത്രയും നീണ്ട ഗതാഗതക്കുരുക്ക് ഇതാദ്യമായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.

26 ദിവസം നീണ്ട് നില്‍ക്കുന്ന കുംഭമേളയിലേക്ക് 40 കോടി ഭക്തരെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിത്യവും ഒന്നരക്കോടി ജനങ്ങളാണ് ഇവിടേക്ക് എത്തുന്നത്. പ്രത്യേക തീവണ്ടികളും വാഹനങ്ങള്‍ വഴിതിരിച്ച് വിടലുമടക്കം നടത്തുന്നുണ്ടെങ്കിലും ദേശീയപാതയില്‍ ഗതാഗതക്കുരുക്ക് അതിരൂക്ഷമാണ്. വാരാന്ത്യത്തിലെ തിരക്കും ഞായറാഴ്‌ച മാഘ പൗര്‍ണമി ആയിരുന്നതുമാണ് സ്ഥിതിഗതികള്‍ ഇത്രയേറെ രൂക്ഷ മാക്കിയത്. വാരാണി, മിര്‍സാപൂര്‍, പ്രതാപ് ഗഡ്, രേവ, കാണ്‍പൂര്‍ പാതകളിലാണ് ഗതാഗതക്കുരുക്ക് ഏറെ രൂക്ഷമായിരുന്നത്.

മകരസംക്രാന്തി, മൗനി അമാവാസി, ബസന്ത് പഞ്ചമി അമൃത സ്‌നാനം എന്നിവയ്ക്ക് ശേഷം നാഗസന്യാസിമാര്‍ മടങ്ങുന്നതോടെ തിരക്ക് ശമിക്കുമെന്നായിരുന്നു കരുതിയി രുന്നത്. തെലങ്കാന, ആന്ധ്രാപ്രദേശ്, കര്‍ണാടക, കേരളം തുടങ്ങിയ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നും ധാരാളം ഭക്തര്‍ കുംഭമേളയ്ക്ക് എത്തുന്നുണ്ട്. പതിനായി രങ്ങള്‍ ജബല്‍പൂര്‍, കത്‌നി, രേവ പാത വഴിയാണ് ഇങ്ങോട്ടേക്കെത്തുന്നത്. ദേശീയ പാതയില്‍ തിരക്ക് വര്‍ധിക്കുന്നതിന് പുറമെ മതിയായ അടിസ്ഥാന സൗകര്യങ്ങള്‍ പാതയില്‍ ഇല്ലാത്തതും കാര്യങ്ങള്‍ കൂടുതല്‍ ഗുരുതരമാക്കി.

മൂന്ന് മണിക്കൂര്‍ കൊണ്ട് താന്‍ ഛിന്ദ്വാരയില്‍ നിന്ന് പ്രയാഗ് രാജിലെത്തിയെന്ന് ഛിന്ദ്വാരയില്‍ നിന്ന് കുടുംബത്തോടൊപ്പമെത്തിയ പ്രദീപ് ശ്രീവാസ്‌തവ പറയുന്നു. എന്നാല്‍ ഇവിടെ നിന്ന് പ്രയാഗ്‌രാജിലെത്താന്‍ 12-13 മണിക്കൂര്‍ വേണ്ടി വന്നെന്നും അദ്ദേഹം വ്യക്തമാക്കുന്നു. തന്‍റെ കുടുംബത്തിന് രാത്രി മുഴുവന്‍ കാറിനുള്ളില്‍ കഴിച്ച് കൂട്ടേണ്ടി വന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പ്രതിസന്ധി രൂക്ഷമായതോടെ ഗതാഗതക്കുരുക്ക് ഉള്ളയിടങ്ങളില്‍ യാത്രക്കാര്‍ക്ക് ഭക്ഷണവും വെള്ളവും മറ്റ് അടിയന്തര സൗകര്യങ്ങളും ഒരുക്കണമെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി ഡോ. മോഹന്‍ യാദവ് നിര്‍ദേശിച്ചു. ഇത്തരത്തില്‍ കുടുങ്ങിപ്പോയ യാത്രക്കാ ര്‍ക്ക് വേണ്ട സഹായങ്ങളുമായി ബിജെപി പ്രവര്‍ത്തകര്‍ രംഗത്ത് എത്തിയിട്ടുണ്ട്.

എല്ലാവരും വളരെ സൗകര്യപ്രദമായി കുംഭമേളയ്ക്ക് എത്താന്‍ ശ്രമിച്ചതാണ് പ്രശ്‌നം ഗുരുതരമാക്കിയതെന്നാണ് വിരമിച്ച ഡിജി അരുണ്‍ ഗുര്‍തു പറഞ്ഞത്. ജനക്കൂട്ടത്തെ കൈകാര്യം ചെയ്യുന്നതിന് പരിമിതികളുണ്ട്. കുംഭമേള പോലുള്ള വലിയ പരിപാടി കളില്‍ കൃത്യമായ ആസൂത്രണമുണ്ടെങ്കിലും ചിലപ്പോള്‍ പാകപ്പിഴകളു ണ്ടാകാം. ഇടയ്ക്ക് ഇങ്ങനെ സംഭവിക്കാം. കാര്യങ്ങള്‍ സാധാരണനിലയിലാകും. വേനല്‍ക്കാലത്ത് മലമ്പ്രദേശങ്ങളില്‍ ഗതാഗതക്കുരുക്ക് അനുഭവപ്പെടാറുണ്ട്. എല്ലാവരും അങ്ങോട്ടേക്ക് എത്താന്‍ ശ്രമിക്കുന്നതാണ് ഇതിന് കാരണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതിനിടെ ഭക്തര്‍ മടങ്ങിപ്പോകണമെന്ന ഒരാവശ്യവും പൊലീസിന്‍റെ ഭാഗത്ത് നിന്നുണ്ടായി. മേള തീരും മുമ്പ് മറ്റൊരു അവസരത്തില്‍ വരാനും നിര്‍ദേശിച്ചു. നാല് ദിവസമായി കനത്ത ഗതാഗതക്കുരുക്ക് സ്ഥലത്ത് അനുഭവപ്പെടുന്നുണ്ട്. പ്രയാഗ് രാജിലെ സംഘം റെയില്‍വേസ്റ്റേഷന്‍ അടച്ചതോടെ പതിനഞ്ച് മുതല്‍ മുപ്പത് കിലോമീറ്റര്‍വരെ ദൂരത്തില്‍ ഇവിടെയും ഗതാഗതക്കുരുക്ക് ദൃശ്യമാണ്. പന്ത്രണ്ടിന് മാഘി പൂര്‍ണിമ സ്‌നാനം ഉള്ളതിനാല്‍ ഇനിയും തിരക്ക് വര്‍ധിക്കാനാണ് സാധ്യത. സംഗമത്തിലെത്താന്‍ പലരും 35 മുതല്‍ 40 കിലോമീറ്റര്‍ വരെ കാല്‍നടയായും എത്തുന്നുണ്ട്.

ജനുവരി 29ലെ മൗനി അമാവാസി ദിനത്തില്‍ തിക്കും തിരക്കുമുണ്ടായി നിരവധി പേര്‍ മരിച്ചതിന് ശേഷം ഈ മാസം അഞ്ച് മുതലാണ് തിരക്കേറാന്‍ തുടങ്ങിയത്. ഈ മാസം ഏഴിന് പ്രയാഗ്‌രാജിലെത്തുന്ന ഏഴ് പാതകളും ഗതാഗതക്കുരുക്കിലായി. നഗരത്തി നുള്ളില്‍ വലിയ ബുദ്ധിമുട്ടുകളുണ്ടായി. നൈനി, ഝുന്‍സി മേഖലകളില്‍ വലിയ തിരക്കാണ് അനുഭവപ്പെട്ടത്. ഈ മാസം എട്ടിനും ഒന്‍പതിനും നഗരത്തിലെ പാതകളും ദേശീയപാതകളും കുരുക്കിലായി.

കഴിഞ്ഞ നാല് ദിവസത്തിനിടെ അഞ്ച് കോടി ഭക്തര്‍ വിശുദ്ധ സ്‌നാനം നടത്തിയെ ന്നാണ് കണക്കാക്കുന്നതെന്ന് അധികൃതര്‍ വ്യക്തമാക്കി. ശനിയാഴ്‌ച മാത്രം 1.57 കോടി പേര്‍ ഗംഗയില്‍ സ്‌നാനം നടത്തി. തിങ്കളാഴ്‌ച ഉച്ചയ്ക്ക് ശേഷം 63 ലക്ഷം പേര്‍ കൂടി ഇതില്‍ പങ്കാളികളായി. ഇന്ന് വൈകുമ്പോഴേക്കും ഈ സംഖ്യ രണ്ട് കോടി കടക്കു മെന്നാണ് വിലയിരുത്തല്‍. മറ്റൊരു പത്ത് പന്ത്രണ്ട് ലക്ഷം പേര്‍ കൂടി ഇങ്ങോട്ടേക്കുള്ള യാത്രയിലാണെന്നും അധികൃതര്‍ പറയുന്നു.

പ്രധാന പാതകളില്‍ ഗതാഗതക്കുരുക്ക് ഉള്ളയിടങ്ങള്‍

  • പ്രയാഗ്‌രാജ് -വാരണാസി-20 കിലോമീറ്റര്‍
  • പ്രയാഗ്‌രാജ് -മിര്‍സാപൂര്‍ 10-12 കിലോമീറ്റര്‍
  • ലഖ്‌നൗ-റായ്‌ബറേലി-പ്രതാപ്ഗഡ്- 25-30 കിലോമീറ്റര്‍
  • പ്രയാഗ്‌രാജ്-ജൗന്‍പൂര്‍-15-17 കിലോമീറ്റര്‍
  • പ്രയാഗ്‌രാജ്-ചിത്രകൂട്-10 കിലോമീറ്റര്‍
  • പ്രയാഗ്‌രാജ്-രേവ -25-30 കിലോമീറ്റര്‍
  • പ്രയാഗ്‌രാജ് -കൗശംബി-10 കിലോമീറ്റര്‍

ഇതിനിടെ പ്രയാഗ്‌രാജ് -അയോധ്യ ദേശീയപാതയും കനത്ത ഗതാഗതക്കുരുക്കിലാണ്. കുംഭമേളയിലെത്തുന്നവര്‍ പിന്നീട് അയോധ്യയിലേക്ക് പോകുന്നതാണ് ഇതിന് കാരണം. ജില്ലയുടെ പ്രവേശന കവാടം സുല്‍ത്താന്‍പൂര്‍ പൊലീസ് അടച്ചു. വലിയ വാഹനങ്ങള്‍ വഴി തിരിച്ച് വിടുന്നു. ഇരുചക്ര വാഹനങ്ങള്‍ക്ക് നിരോധനമേര്‍പ്പെടുത്തി.

സംഗമം റെയില്‍വേസ്റ്റേഷന്‍ ഈ മാസം പതിനാല് വരെ അടച്ചു

തിരക്ക് നിയന്ത്രിക്കുന്നതിനായി ഉത്തര റെയില്‍വേ പ്രയാഗ്‌രാജ് സംഗമം റെയില്‍വേ സ്റ്റേഷന്‍ ഈ മാസം ഒന്‍ പത് മുതല്‍ പതിനാലിന് അര്‍ധരാത്രി വരെ അടച്ചിട്ടു. അതേ സമയം പ്രയാഗ്‌രാജ് ജംഗ്ഷന്‍ പ്രവര്‍ത്തിക്കുന്നുണ്ട്. പ്രത്യേക ട്രെയിനുകള്‍ പ്രയാഗ് രാജ് ചൗക്കില്‍ നിന്ന് സുബേദാര്‍ ഗഞ്ച്, പ്രയാഗ്, ഫഫമൗ, പ്രയാഗ്‌രാജ് രാംബാഗ്, ഝുന്‍സി സ്റ്റേഷനുകളിലേക്ക് സര്‍വീസ് നടത്തുന്നു. തിരക്ക് നിയന്ത്രിക്കാന്‍ ഒരു ഭാഗത്ത് കൂടി മാത്രമേ ആളുകളെ കടത്തി വിടുന്നുള്ളൂ.

നഗരത്തിലെമ്പാടും ഗതാഗതക്കുരുക്ക്

നഗരത്തിലെല്ലായിടത്തും ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്നുണ്ട്. ഇത് നാട്ടുകാര്‍ക്ക് ദൈനംദിന ആവശ്യങ്ങള്‍ പോലും നിറവേറ്റാനാകാത്ത തരത്തില്‍ ബുദ്ധിമുട്ടുണ്ടാ ക്കുന്നു. സ്‌നാനഘട്ടങ്ങളിലേക്ക് എത്തിച്ചേരാന്‍ പോലും 15-20 കിലോമീറ്ററുകള്‍ നടക്കേണ്ട സ്ഥിതിയാണ്.

അഞ്ഞൂറ് ഷട്ടില്‍ ബസുകള്‍ ഇറക്കിയിട്ടുണ്ടെന്ന് അധികൃതര്‍ അവകാശപ്പെടുമ്പോഴും വാഹനദൗര്‍ലഭ്യം അനുഭവപ്പെടുന്നുവെന്ന് ഭക്തര്‍ പറയുന്നു. സ്വകാര്യ വാഹനങ്ങളാ കട്ടെ വലിയ നിരക്കും ഈടാക്കുന്നു. വിവിധയിടങ്ങളില്‍ ജനങ്ങളും പൊലീസും തമ്മില്‍ അടിപിടിയുമുണ്ടാകുന്നുണ്ട്. രാഷ്‌ട്രപതി ദ്രൗപദി മുര്‍മു, മുഖ്യമന്ത്രി ആദിത്യ നാഥ്, ഗവര്‍ണര്‍ ആനന്ദി ബെന്‍ പട്ടല്‍ എന്നിവരുടെ സന്ദര്‍ശനത്തോട് അനുബന്ധിച്ച് സുരക്ഷ ശക്തമാക്കിയതോടെ കാര്യങ്ങള്‍ കൂടുതല്‍ പ്രതിസന്ധി യിലായി. ഇവരുടെ സന്ദര്‍ശനത്തോട് അനുബന്ധിച്ച് പോന്തൂണ്‍ പാലങ്ങളും സംഗമത്തിലേക്കുള്ള സുപ്രധാന പാതകളും അടച്ചിരുന്നു.

ഭക്ഷണ വിതരണം പ്രതിസന്ധിയില്‍

അഞ്ച് കോടി ഭക്തര്‍ പ്രയാഗ്‌രാജിലെത്തിയതോടെ ഭക്ഷ്യ പ്രതിസന്ധിയും ഉടലെടു ത്തിട്ടുണ്ട്. നൈനി, ഝാന്‍സി, ഫഫമൗ എന്നിവിടങ്ങളിലെയെല്ലാം ഭക്ഷണശാലകളിലും ദാബകളിലും ഭക്ഷണം ഇല്ലാത്ത സ്ഥിതിയാണ്. ഗംഗയുടെ തീരത്തുള്ള തെരുവുകളെ ല്ലാം ഭക്തരെക്കൊണ്ട് നിറഞ്ഞ് കവിഞ്ഞു. നൈനിയിലെ എഡിഎ കോളനി ഭക്തര്‍ കയ്യേറി.

ആഗോളതലത്തിലെ ചില വന്‍ ഗതാഗതക്കുരുക്കുകള്‍

  • ചൈന(2010) ബീജിങ്-ടിബറ്റ് അതിവേഗ പാതയില്‍ പന്ത്രണ്ട് ദിവസം നീണ്ട ഗതാഗതക്കുരുക്ക്, ഇതോടെ ആളുകള്‍ക്ക് താത്ക്കാലിക വീടുകളില്‍ കഴിയേണ്ടി വന്നു.
  • ബ്രസീല്‍ (2012)-300 കിലോമീറ്റര്‍ ഗതാഗതക്കുരുക്ക് സാവോപൗളോയിലെ ജനങ്ങളെ പതിനഞ്ച് മണിക്കൂറാണ് വലച്ചത്.
  • ഈജിപ്‌ത്(2013)-മണിക്കൂറുകളോളം നീണ്ട ഗതാഗതക്കുരുക്ക് അറുപത് കിലോമീറ്ററോളമാണ് നീണ്ടത്.
  • മുംബൈ(2017)-വാഷി -നവി മുംബൈ പാതയിലുണ്ടായ എട്ട് മണിക്കൂര്‍ നീണ്ട ഗതാഗതക്കുരുക്ക്.


Read Previous

മോദി രാജ്യത്തിന്റെ അന്തസ്സ് കെടുത്തിയ പ്രധാനമന്ത്രി

Read Next

മത്സരത്തിനിടെ പരിക്കേറ്റ ഐറിഷ് ബോക്‌സർ ജോൺ കൂണി അന്തരിച്ചു

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »