Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ടയർ പൊട്ടിത്തെറിച്ചു, ബസ് തലകീഴായി മറിഞ്ഞു; സൗദിയിൽ മലയാളികളായ ഉംറ തീർഥാടകർക്ക് ദാരുണാന്ത്യം.


സൗദി അറേബ്യയിൽ ഉംറ തീർഥാടകർ സഞ്ചരിച്ച ബസ് മറിഞ്ഞ് രണ്ട് മലയാളികൾ മരിച്ചു. റിയാദിൽ നിന്ന് ഏകദേശം 500 കിലോമീറ്റർ അകലെ ഹോത്ത ബനീ തമീം – മക്ക റോഡിലെ മഹ്‌ലൂമിയയിൽ വ്യാഴാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു അപകടം.

പത്തനാപുരം കുണ്ടയം സ്വദേശിനി ഷീബ (42), ഉംറ ഗ്രൂപ്പ് അമീറും നിലമ്പൂർ മുക്കട്ട സ്വദേശിയുമായ ഇസ്മാഈൽ നിസാമി (48) എന്നിവരാണ് മരിച്ചത്. ഷീബ ഭർത്താവ് നൗഷാദിനൊപ്പം വർഷങ്ങളായി ഹോത്ത ബനീ തമീമിൽ താമസിച്ചുവരികയായിരുന്നു.

ഹോത്ത ബനീ തമീമിൽ നിന്ന് വ്യാഴാഴ്ച പുലർച്ചെ അഞ്ച് മണിയോടെയാണ് തീർഥാടക സംഘം യാത്ര തിരിച്ചത്. യാത്രാമധ്യേ ബസിന്റെ ബ്രേക്കിന് തകരാർ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് വർക്ക്ഷോപ്പിൽ കയറ്റി അറ്റകുറ്റപ്പണികൾ നടത്തിയിരുന്നു.

ഇതിനുശേഷം യാത്ര തുടരുന്നതിനിടെ മഹ്‌ലൂമിയയിൽ വെച്ച് ബസിന്റെ പിൻവശത്തെ രണ്ട് ടയറുകൾ വലിയ ശബ്ദത്തോടെ പൊട്ടിത്തെറിക്കുകയായിരുന്നു. ടയർ പൊട്ടിത്തെറിച്ചതോടെ നിയന്ത്രണം നഷ്ടപ്പെട്ട ബസ് എതിർദിശയിലുള്ള റോഡിലേക്ക് ഇടിച്ചുകയറി മറിഞ്ഞു.

അപകടത്തിന്റെ ആഘാതത്തിൽ ബസിന്റെ മുകൾഭാഗം തകരുകയും ആ വിടവിലൂടെ പുറത്തേക്ക് തെറിച്ചുപോയ ഷീബയും ഇസ്മാഈലും സംഭവസ്ഥലത്ത് വെച്ച് തന്നെ മരിക്കുകയും ചെയ്തു. അപകട സമയത്ത് ഭൂരിഭാഗം യാത്രക്കാരും ഉറക്കത്തിലായിരുന്നു. ബസിന്റെ മുൻഭാഗം പൂർണ്ണമായും തകർന്നു. തകർന്ന വിടവുകളിലൂടെ പുറത്തെത്തിയ യാത്രക്കാരാണ് മറ്റുള്ളവരെ രക്ഷപ്പെടുത്തിയത്.

വിവരമറിഞ്ഞ ഉടൻ പൊലീസും റെഡ് ക്രസന്റും ആംബുലൻസുകളും സ്ഥലത്തെത്തി പരിക്കേറ്റവരെ വിവിധ ആശുപത്രികളിലേക്ക് മാറ്റി. ബസിലുണ്ടായിരുന്ന 50 ഓളം യാത്രക്കാരിൽ ഭൂരിഭാഗം പേർക്കും പരിക്കേറ്റിട്ടുണ്ട്. ഇതിൽ മലയാളികൾക്ക് പുറമെ മറ്റ് ഇന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നുള്ളവരും ബംഗ്ലാദേശ് സ്വദേശികളും ഉൾപ്പെടുന്നു. വിജനമായ സ്ഥലത്താണ് അപകടം നടന്നത്.കൂടുതല്‍ വിവരങ്ങള്‍ തേടുന്നതിനായി റിയാദില്‍ നിന്നുള്ള സാമുഹ്യപ്രവര്‍ത്തകന്‍ റഫീക്ക് മഞ്ചേരിഅടക്കമുള്ള സാമുഹ്യ പ്രവര്‍ത്തകര്‍ രംഗത്തുണ്ട്


Read Previous

തുടക്കം ഗംഭീരമാക്കി സഞ്ജുവും അഭിഷേകും; നാല് വിക്കറ്റ് നഷ്ടത്തില്‍ 256 റണ്‍സെടുത്ത് ഇന്ത്യ

Read Next

കേരള സ്റ്റോറി 2 റിലീസിനുള്ള സ്റ്റേ തുടരും,​ അപ്പീൽ വിധി പറയാനായി മാറ്റി,​ ഉത്തരവ് നാളെ

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »