അണ്ടര്‍ 19 ലോകകപ്പ്: ഇന്ത്യയ്ക്ക് വിജയത്തുടക്കം; ദക്ഷിണാഫ്രിക്കയെ ഏഴു വിക്കറ്റിന് തോല്‍പ്പിച്ചു


കോപ്ടൗണ്‍: അണ്ടര്‍ 19 വനിതാ ട്വന്റി 20 ലോകകപ്പ് ക്രിക്കറ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയ്ക്ക് വിജയത്തുടക്കം. ആദ്യമത്സരത്തില്‍ ആതിഥേയരായ ദക്ഷിണാഫ്രിക്കയെ ഇന്ത്യ ഏഴു വിക്കറ്റിന് പരാജയപ്പെടുത്തി.

57 പന്തില്‍ പുറത്താകാതെ 92 റണ്‍സെടുത്ത ഓപ്പണര്‍ ശ്വേത സെഹ്‌റാവത്താണ് ഇന്ത്യയുടെ വിജയശില്‍പ്പി. ക്യാപ്റ്റന്‍ ഷഫാലി വര്‍മ 16 പന്തില്‍ 45 റണ്‍സെടുത്ത് പുറത്തായി. രണ്ടു വിക്കറ്റെടുത്ത ഷഫാലി ബൗളിങ്ങിലും തിളങ്ങി.

ആദ്യം ബാറ്റു ചെയ്ത ദക്ഷിണാഫ്രിക്ക 20 ഓവറില്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 166 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 16.3 ഓവറില്‍ മൂന്നു വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം കണ്ടു. ഇന്ത്യ നാളെ യുഎഇയെ നേരിടും.


Read Previous

ശ്രീലങ്കയ്‌ക്കെതിരായ മൂന്നാം ഏകദിനം ഇന്ന് കാര്യവട്ടത്ത്; ഇന്ത്യന്‍ ടീമില്‍ മാറ്റത്തിന് സാധ്യത

Read Next

ഷിഫാ മലയാളി സമാജം, കലണ്ടർ പ്രകാശനവും അംഗത്വ കാർഡ് വിതരണവും നടത്തി

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »