Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

യുഎഇ വ്യോമാതിർത്തി ഭാഗികമായി അടച്ചു; അസാധാരണ മുൻകരുതൽ നടപടിയെന്ന് സിവിൽ ഏവിയേഷൻ അതോറിറ്റി


അബുദാബി: മേഖലയിലെ സുരക്ഷാ സാഹചര്യങ്ങൾ കണക്കിലെടുത്ത് രാജ്യത്തിന്റെ വ്യോമാതിർ ത്തിയിൽ ഭാഗികമായി താൽക്കാലിക നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതായി യുഎഇ ജനറൽ സിവിൽ ഏവിയേഷൻ അതോറിറ്റി (GCAA) അറിയിച്ചു. ഇതൊരു അസാധാരണ മുൻകരുതൽ നടപടി ആണെന്ന് അതോറിറ്റി വ്യക്തമാക്കി.

മേഖലയിൽ അതിവേഗം മാറിക്കൊണ്ടിരിക്കുന്ന സാഹചര്യങ്ങൾ വിലയിരുത്തിയാണ് ഇത്തരമൊരു തീരുമാനമെടുത്തതെന്ന് അധികൃതർ അറിയിച്ചു. വിമാനങ്ങളുടെയും യാത്രക്കാരുടെയും ജീവനക്കാരു ടെയും സുരക്ഷ ഉറപ്പാക്കുക എന്നതാണ് ഈ നടപടിയുടെ പ്രാഥമിക ലക്ഷ്യം. സുരക്ഷാ മാനദണ്ഡങ്ങൾ മുൻനിർത്തി നടത്തിയ കൃത്യമായ പഠനങ്ങൾക്ക് ശേഷമാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്.

വിമാന സർവീസുകളിൽ മാറ്റമുണ്ടാകാൻ സാധ്യതയുള്ളതിനാൽ യാത്രക്കാർ അതത് എയർലൈനുക ളുമായി ബന്ധപ്പെട്ട് സമയം സ്ഥിരീകരിക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു.മേഖലയിലെ സമാധാനവും സുരക്ഷയും മുൻനിർത്തി രാജ്യം സ്വീകരിക്കുന്ന സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമാണിതെന്ന് സിവിൽ ഏവിയേഷൻ അതോറിറ്റി കൂട്ടിച്ചേർത്തു. ഔദ്യോഗിക സ്രോതസ്സുകളിൽ നിന്നുള്ള വിവരങ്ങൾ മാത്രം പൊതുജനങ്ങൾ കണക്കിലെടുക്കണമെന്നും അറിയിപ്പിൽ പറയുന്നു.


Read Previous

ഹോർമുസ് കടലിടുക്കിലേക്ക് കപ്പലുകള്‍ അയക്കില്ല; ട്രംപിന്റെ ആവശ്യം തള്ളി യൂറോപ്പ്

Read Next

സ്നേഹത്തിന്റെ ഒൻപത് തുരുത്തുകൾ; റിയാദിൽ കേളി കലാസാംസ്കാരിക വേദിയുടെ ആയിരങ്ങള്‍ പങ്കെടുത്ത ഇഫ്താർ വിരുന്ന്

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »